റിസര്‍വ് ബാങ്ക് നിരക്ക് റിപ്പോ നിരക്ക് ഉയര്‍ത്തി

മുംബൈ: റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം ഉയര്‍ത്തി റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. നാലു വര്‍ഷത്തിനുശേഷമാണ് ആര്‍ബിഐ നിരക്ക് ഉയര്‍ത്തുന്നത്. ഇതോടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് ഉയരാന്‍ സാധ്യതയേറി.

റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകളില്‍നിന്ന് ഈടാക്കുന്ന പലിശ നിരക്കായ റിപ്പോ 6.25 ശതമാനം ആയാണ് ഉയര്‍ത്തിയത്. 2014 ജനുവരി മുതല്‍ ആറു ശതമാനമാണ് റിപ്പോ നിരക്ക്. ആര്‍ബിഐ ബാങ്കുകള്‍ക്കു നല്‍കുന്ന പലിശയുടെ നിരക്ക് ആറു ശതമാനം ആയാണ് ഉയര്‍ത്തിയത്.

റിപ്പോ നിരക്ക് ഉയര്‍ന്നതോടെ ബാങ്കുകള്‍ ഭവന, വാഹന വായ്പകളുടെ നിരക്കുകളില്‍ വര്‍ധന വരുത്തിയേക്കും. മറ്റു വ്യക്തിഗത വായ്പകളുടെ പലിശ നിരക്കും ഉയരും.

Top