Kerala News

കേരളത്തില്‍ 4ഇടത്ത് ഞായറാഴ്ച്ച റീ പോളിങ്ങിനു ഉത്തരവിട്ടു, കോടിയേരി വിരട്ടല്‍ ഏശിയില്ല

കള്ള വോട്ട് പിടിച്ച ബൂത്തുകളില്‍ റീ പോളിങ്ങ്. കള്ള വോട്ട് ചെയ്ത കേസില്‍ കമ്മീഷന്‍ തീരുമാനം എടുത്തിരിക്കുന്നു. കേരളത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ ഉത്തരവിട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ കല്യാശ്ശേരി, തൃക്കരിപ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീ പോളിംഗ് നടക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ മെയ് 19ന്(ഞായറാഴ്ച) രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണിവരെ റീപോളിംഗ് നടക്കും.

നാല് ബൂത്തുകളിലും ഏപ്രില്‍ 23ന് നടന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. റിട്ടേണിംഗ് ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടുകളും ചീഫ് ഇലക്ട്രല്‍ ഓഫീസറുടെയും ജനറല്‍ ഒബ്സര്‍വറുടെയും റിപ്പോര്‍ട്ടുകളും മറ്റു തെളിവുകളും വിശകലനം ചെയ്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തത്. ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷന്‍ 58 ഉപയോഗിച്ചാണ് കമ്മീഷന്റെ നടപടി. തെരഞ്ഞെടുപ്പിന് ആവശ്യമായ ഒരുക്കങ്ങള്‍ നടത്താനും വിവരം രാഷ്ട്രീയ കക്ഷികളെ അറിയിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജനറല്‍ ഒബ്സര്‍വര്‍മാരെയും വിവരം ധരിപ്പിക്കും.കാസര്‍കോട്ടെ കല്യാശേരിയിലെ ബൂത്ത് നമ്പര്‍ 19 പിലാത്തറ, ബൂത്ത് നമ്പര്‍ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച്എസ് നോര്‍ത്ത് ബ്ളോക്ക്, ബൂത്ത് നമ്പര്‍ 70 ജുമാഅത്ത് എച്ച്എസ് സൗത്ത് ബ്ളോക്ക് എന്നിവിടങ്ങളിലും കണ്ണൂര്‍ തളിപ്പറമ്പ് ബൂത്ത് നമ്പര്‍ 166 പാമ്പുരുത്തി മാപ്പിള എയുപിഎസ് എന്നിവടങ്ങളിലുമാണ് റീ പോളിംഗ് നടത്തുന്നത്.

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്നത്. റീ പോളിംഗ് നടക്കുന്നതില്‍കണ്ണൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കാസര്‍കോട് മണ്ഡലത്തിലെഒരു ബൂത്തുമുണ്ട്. വരണാധികാരിയായ കണ്ണൂര്‍ ജില്ലാ കളക്ടറാണ് ഇവിടെ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിക്കുന്നത്.കേരളത്തില്‍ കള്ള വോട്ടിന്റെ പേരില്‍ ഇത്രയധികം ബൂത്തില്‍ റീ പോളിങ്ങിതാദ്യമാണ്. കാസര്‍കോട് സി.പി.എം പ്രവര്‍ത്തകരും കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകരുമാണ് കള്ള വോട്ട് ചെയ്തത്. പ്രതികളേ അറസ്റ്റും ചെയ്തിരുന്നുകണ്ണൂര്‍ ജില്ലയിലെ പിലാത്തറ യുപി സ്‌കൂളിലെ ബൂത്തില്‍ നടന്ന കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കൊണ്ട് കോണ്‍ഗ്രസാണ് കള്ളവോട്ട് വിവാദത്തിന് തുടക്കമിടുന്നത്. പിന്നീട് ഇടതുപക്ഷവും കള്ളവോട്ട് ആരോപണവുമായി മുന്നോട്ട് വരുകയായിരുന്നു. ഇതുവരെ 17 പേര്‍ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 13 പേര്‍ ലീഗുകാരും ബാക്കിയുള്ളവര്‍ സിപിഎമ്മുകാരുമാണ്.

Related posts

ഗര്‍ഭാവരണകലയോടു കൂടിയുള്ള അപൂര്‍വ്വ ജനനം

subeditor

പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ ഫഹദ് ഫാസിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

നിപ കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജോലി ചെയ്ത 45 ജീവനക്കാരെ പിരിച്ചുവിട്ടു

കുവൈത്തില്‍ നിന്ന് ആയിരക്കണക്കിനു വിദേശികളെ നാടുകടത്തുന്നു

subeditor

പുല്‍വാമ ചാവേർ ഉപയോഗിച്ച കാറിന്റെ ഉടമ അറസ്റ്റില്‍… കുടുങ്ങിയത് കമ്പിളിക്കച്ചവടക്കാരനായി വേഷം മാറി കഴിയവേ

subeditor5

അതു വെറും നുണ ; ഇന്ത്യ ഇറ്റലിയെ തോല്‍പ്പിച്ചിട്ടില്ല !

കേരളം കൈ കോർത്ത പിഞ്ചോമനയെ ജിഹാദി എന്നു വിളിച്ചയാൾക്കെതിരെ ഡി ജി പിക്ക് പരാതി

subeditor5

ഇന്ത്യന്‍ ഗവേഷക ലാവണ്യയുടെ മരണം: ദുരൂഹതകള്‍ തുടരുന്നു

subeditor

കണ്ടെയ്‌ നർ ലോറിയും ട്രെയിലറും കൂട്ടിയിടിച്ച് ലോറി ഡ്രൈവറുടെ കാലറ്റു

subeditor

കേരളത്തിൽ നാളെ തീ പാറും വെയിലും ചൂടും, മുന്നറിയിപ്പ്

subeditor

ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

subeditor

ഇത് കുഞ്ഞൂഞ്ഞിന്റെ കാലം:ഉമ്മന്‍ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകുന്നു

subeditor