മുല്ലപെരിയാർ തകർന്നാൽ ഇടുക്കി അണകെട്ടിനു മുകളിൽ 50 അടി ഉയരത്തിൽ വെള്ളം എത്തും, 50 ലക്ഷം ജനങ്ങളേ ബാധിക്കും,

മുല്ലപ്പെരിയാൻ അണകെട്ടിനേ സംബന്ധിച്ച് സുപ്രീം കോടതി നിയോഗിച്ച സംഘത്തിന്റെ റിപോർട്ട് പുറത്ത്. ഒന്നും ഭയക്കണ്ടാ എന്ന് മലയാളികളോട് ഇനി ആരും പറയരുത്. കാരണം അണകെട്ടുകൾ വരുത്തിയ വിന കേരളം കണ്ടറിഞ്ഞതാണ്‌. മുല്ലപെരിയാറിൽ എന്തേലും സംഭവിച്ചാൽ വെറും 45 മിനുട്ടുകൾകൊണ്ട് എല്ലാം ഇടുക്കിയിൽ എത്തും. വെറും 45 മിനുട്ടുകൾ മാത്രം. ആർക്കും ഒന്നും ഒന്നും ചെയ്യാൻ ആകില്ല. ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ജനങ്ങളെയാകെ ബാധിക്കും. കേരളം രണ്ടായി വിഭജിക്കപ്പെടും.50 ലക്ഷം ജീവനുകളേ ബാധിക്കും.മുല്ലപെരിയാർ ഡീ കമ്മീഷൻ ചെയ്യണം എന്നത് സത്യവും ശരിയും വസ്തുതയും ആണ്‌. ഇനി പറയുന്ന കണക്കുകൾ സുപ്രീം കോടതി നിയോഗിച്ച സംഘത്തിന്റെ രഹസ്യ റിപ്പോര്‍ട്ട്ഇടുക്കി അണക്കെട്ട് തകര്‍ന്നാല്‍ താഴെയുള്ള 11 അണക്കെട്ടുകളും തകരും.

ഈ ദുരന്തസാധ്യത ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ജനങ്ങളെയാകെ ബാധിക്കും. കേരളം രണ്ടായി വിഭജിക്കപ്പെടുമെന്നാണു മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സെന്‍ട്രല്‍ സോയില്‍ ആന്‍ഡ്‌ മെറ്റീരിയല്‍ റിസര്‍ച്ച്‌ സ്‌റ്റേഷന്‍ സംഘത്തിന്റെ രഹസ്യ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.ഇങ്ങിനെ വന്നാൽ 50 ലക്ഷം ജീവനുകളേ ഒറ്റയടിക്ക് ഇല്ലാതാക്കാൻ മഹാ ദുരന്തത്തിനു സാധിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സുരക്ഷിതമെന്ന കേന്ദ്രസമിതി റിപ്പോര്‍ട്ട്‌ തെറ്റാണെന്നു തെളിയിക്കുന്നതാണു കഴിഞ്ഞമാസമുണ്ടായ മഹാപ്രളയമെന്നു വിദഗ്‌ധര്‍.

Top