രാഹുൽ പ്രധാനമന്ത്രിയാകുന്നതിലും എനിക്കിഷ്ടം 100 രൂപയ്ക്ക് പട്രോൾ അടിക്കുന്നത്, ഹിന്ദു ഐക്യ വേദി നേതാവ്‌ രേഷ്മ

‘എന്റെ രാജ്യത്തിന്റെ പ്രധാനമന്ത്രി രാഹുല്‍ഗാന്ധിജി എന്ന് പറയുന്നതിനേക്കാള്‍ എനിക്കിഷ്ടം 1000 രൂപക്ക് ഒരു ലിറ്റര്‍ പെട്രോള്‍ അടിക്കുന്നതാ’. ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ലാ സെക്രട്ടറി രേഷ്മ രാജീവിന്റെ പ്രസ്താവന. അതായത് രാഹുൽ വന്നാൽ പെട്രോൾ വില കുറയുമെന്നും എനിക്ക് അങ്ങിനെ വില കുറയുന്നത് ഇഷ്ടമല്ലെന്നും ഈ പ്രസ്ഥാവന ഉദ്ദേശിക്കുന്നു. മുടിഞ്ഞാലും ജനം തകർന്നാലും വേണ്ടില്ല..ഭരണം വേണം എന്ന വാശിയാണ്‌ ഇത്തരക്കാർക്ക്.എന്തു ചെയ്യാൻ..

അതിനെ പ്രോത്സാഹിപ്പിച്ചും പിന്തുണച്ചും രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സൈദ്ധാന്തികന്‍ ടി.ജി.മോഹന്‍ ദാസ്. വേറെയും നേതാക്കളും പ്രവര്‍ത്തകരും അണികളും ഇതേറ്റെടുത്തിട്ടുണ്ട്. ടി ജി മോഹന്‍ദാസിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റിനുനേരെ തിരിഞ്ഞിരിക്കുകയാണിപ്പോള്‍ ബിജെപി വിരോധികള്‍. ഇന്ധനവില വര്‍ധിക്കുന്നില്ലെന്ന് കാണിക്കാനായി ബിജെപി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഗ്രാഫിനെതിരെയും പ്രതിഷേധം ശക്തമായിരുന്നു.

ഇത്തരം പ്രസ്താവനകൾ രാഷ്ട്രീയ വൈരാഗ്യത്തിന്റെയും രാഷ്ട്രീയ അന്ധതയുടേയും സന്തതികൾ ആണ്‌ എന്ന് വിമർശനം. രാഷ്ട്രീയു അന്ധത ബാധിച്ച മനുഷ്യരേ പരിഗണിക്കാത്ത ആളുകൾക്ക് മാത്രമേ ഇങ്ങിനെ പറയാനും പറഞ്ഞതിനേ അനുകൂലിക്കാനും അകൂ എന്നും വൻ വിമർശനം.

Top