ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ ആത്മഹത്യചെയ്യുമെന്നു പ്രഖ്യാപിച്ച ശിവസേന പ്രവര്‍ത്തകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി രശ്മി നായര്‍

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ ആത്മഹത്യചെയ്യുമെന്നു പ്രഖ്യാപിച്ച ശിവസേന പ്രവര്‍ത്തകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് രശ്മി നായര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രശ്മി ഇക്കാര്യം വ്യക്തമാക്കിയത്.

രശ്മി ഫേസ്ബുക്കില്‍ കുറിച്ച നിര്‍ദ്ദേശങ്ങള്‍ ചുവടെ;

ഏതെങ്കിലും സ്ത്രീകള്‍ ശബരിമലയില്‍ കയറിയാല്‍ ഏഴു ശിവസേനക്കാര്‍ അപ്പൊ പമ്പയില്‍ ചാടി ആത്മഹത്യ ചെയ്യുമെന്ന്.

എനിക്ക് ശിവസേനക്കാരോട് മൂന്ന് അപേക്ഷകള്‍ ഉണ്ട്

1. ചാടുമ്പോള്‍ പമ്പ ഡാമില്‍ നിന്നും റിസര്‍വോയര്‍ ഭാഗത്തേക്ക് ചാടണം.

2. വെറും ഏഴുപേര്‍ ചാടിയാല്‍ നാലും മൂന്നും ഏഴു പേരുള്ള സംഘടനയാണ് ശിവസേന എന്ന പരിഹാസം നിങ്ങള്‍ അംഗീകരിക്കുന്നത് പോലെ ആകും അതുകൊണ്ട് പരമാവധി പ്രവര്‍ത്തകരെ ഇതില്‍ പങ്കെടുപ്പിക്കണം.

3. ഇനി ഇവന്മാരില്‍ ഏതെങ്കിലും ഒരുത്തന്‍ ചാടാന്‍ നേരം മാപ്പ് പറഞ്ഞു കാലുമാറിയാല്‍ തള്ളിയിടാന്‍ വേറെ ഒരു സ്‌ക്വാഡ് കൂടി വേണം.

നിങ്ങളുടെ പ്രതിഷേധത്തിന് എന്റെ എല്ലാ പിന്തുണയും . അവസാനം ഹര്‍ത്താല് പ്രഖ്യാപിച്ച പോലെ മഴ പെയ്യാന്‍ സാധ്യതയുള്ളത് കൊണ്ട് ചാടുന്നില്ല എന്ന് പറയുവോടെ.

Top