അരി വേവിക്കുമ്പോൾ വിഷപദാർഥങ്ങൾ ഉണ്ടാകുന്നു, ക്യാൻസറും പ്രമേഹവും ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ്

തിളച്ച വെള്ളത്തിലേക്ക് അരിയിടുമ്പോൾ അരിയിൽ അടങ്ങിയിട്ടുള്ള കീടനാശിനി, വള പ്രയോഗം നടത്തിയത് എല്ലാം പെട്ടെന്ന് പുറത്തേക്ക് വരുമെന്ന് കണ്ടെത്തൽ. മാത്രമല്ല ഈ വെള്ളത്തിൽ കിടന്ന് അരി വേകുന്നത് വിഷലായനിയിൽ കിടന്ന് അരി വേകുന്നതിന്‌ തുല്യമാണ്‌.അരി പാകംചെയ്യുന്നരീതി ശാസ്ത്രീയമായി തെറ്റാണെന്ന് പുതിയ അവകാശവാദം.മാത്രമല്ല വെള്ളത്തിൽ അടങ്ങിയ കീടനാശിനി, ക്ലോറിൻ, മണ്ണിലെ വളപ്രയോഗത്തിലൂടെ വെള്ളത്തിൽ അലിഞ്ഞു ചേരുന്ന പദാർഥങ്ങൾ ഇവയും അരിവേകുമ്പോൾ ചോറിലെത്തുന്നു.

അരിയിൽ മാരകവിഷാംശമുളളഓര്‍ഗാനിക് രൂപത്തിലല്ലാത്ത ആഴ്സനിക് പോലുളള രാസവസ്തുക്കള്‍ കണ്ടെത്തിയിരിക്കുന്നു. മറ്റ് വിളകളെ അപേക്ഷിച്ച് വെള്ളം തടകെട്ടിയാണ് നെല്ല് വളര്‍ത്തുന്നത്. അതുകൊണ്ട് തന്നെ നെല്ല് വെള്ളത്തില്‍ നിന്നും ഓര്‍ഗാനിക് രൂപത്തിലല്ലാത്ത ആര്‍സെനിക് പെട്ടെന്ന് വലിച്ചെടുക്കുന്നു. ആഴ്സനിക് പോലുളള രാസവസ്തുക്കള്‍ ശരീരത്തിലെത്തുമെന്നും ഇത് ഹൃദ്രോഗം, പ്രമേഹം, കാന്‍സര്‍ തുടങ്ങിയ ഗുരുതരരോഗങ്ങള്‍ക്ക് കാരണമാകുമെന്നും ബെല്‍ഫാസ്ററ് ക്വീന്‍സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

അരിയില്‍ അമിതമായ അളവില്‍ ഇത്തരത്തിലുളള ഓര്‍ഗാനിക് രൂപത്തിലല്ലാത്ത ആര്‍സനിക് അടങ്ങിയിട്ടുളളതായി പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ടെന്ന് യൂറോപ്യന്‍ ഫുഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റിയും നേരത്തെ കണ്ടെത്തിയിരുന്നു. അരി തിളപ്പിക്ക്കുമ്പോൾ വെള്ളത്തിലേയും അരിയിലേയും കീട നാശനിയും വിഷാംശവും കൂടി മറ്റ് മാരക പദാർഥമായി ചോറിലെത്തുന്നു. പുതിയ പഠനം അനുസരിച്ച് ഓർഗാനിക് അരിയിലും അപകടമുണ്ട്. അരി തിളപ്പിച്ച് വേവിക്കുന്ന ഘട്ടത്തിൽ വെള്ളത്തിലേയും അരിയിലേയും വിധാംശങ്ങൾ മാരമകായ അവസ്ഥയിലേക്ക് വരുന്നു. അവിൽ, റൈസ് ക്രിപ്സ്, പുട്ട്, മറ്റ് അരി ഉല്പന്നങ്ങൾ എന്നിവ സുരക്ഷിതമാണ്‌.തലേദിവസം രാത്രി വെള്ളത്തില്‍ ഇട്ടുവച്ച ശേഷം വേവിച്ചെടുക്കണമെന്നും ഇത് കീടനാശിനികളുടെ സാന്നിധ്യം എണ്‍പത് ശതമാനത്തോളം കുറയ്ക്കാന്‍ സഹായിക്കുമെന്നും ക്വീന്‍സ് യൂണിവേഴ്സിറ്റി ബയോളജിക്കല്‍ വകുപ്പിലെ ഗവേഷകര്‍ പറഞ്ഞു.

Top