കേന്ദ്രംചോദിച്ച അത്രയും അരി കൊടുത്തു, വെറുതേ കൊടുത്തിട്ടും കേരളം അരി എടുക്കുന്നില്ല

പ്രളയ കെടുതിയിൽ കേരളം ചോദിച്ച അരി കേന്ദ്രം കൊടുത്തു. അരി അനുവദിച്ചപ്പോൾ കേരളം അത് ഏറ്റെടുക്കുന്നില്ല. പ്രളയക്കെടുതി പരിഗണിച്ചു കേന്ദ്രസർക്കാർ അധികമായി അനുവദിച്ച 89,540 ടൺ അരി മൂന്നാഴ്ചയായിട്ടും ഏറ്റെടുക്കാതെ കേരള ജനതേ തന്നെ നിരാശപ്പെടുത്തുന്നു. കേന്ദ്രം ഒന്നും അനുവദിക്കുന്നില്ല എന്ന പരാതിയും കൊടുത്തത് പോരാ എന്നു പറയുമ്പോഴുമാണ്‌ ഈ സംഭവം.

അരി ഏറ്റെടുക്കാൻ കൂടുതൽ സമയം വേണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്നു മന്ത്രി പി.തിലോത്തമൻ പറയുന്നു.അരി ശേഖരിക്കാൻ ആവശ്യമായ അധിക ഗോഡൗണുകൾ സംസ്ഥാനത്തില്ല എന്നാണ്‌ മന്ത്രി വ്യക്തമാക്കിയത്. ഗോഡൗണുകൾ ഇല്ലെങ്കിൽ പ്രളയത്തിൽ എല്ലാം തകർന്ന 15 ലക്ഷത്തോളം ജനങ്ങളുടെ ഭവനങ്ങളും, അരി കലവും, അരി സൂക്ഷിക്കുന്ന ചാക്കുകളും ഒക്കെ കാലിയാണ്‌. സംസ്ഥാന സർക്കാരിനു സൂക്ഷിക്കാൻ സ്ഥലം ഇല്ലെങ്കിൽ കേന്ദ്രം അനുവദിച്ച അരി ഏറ്റെടുത്ത് ഉടൻ ജനങ്ങൾക്ക് വിതരണം ചെയ്യണം. ഒരു വഴിയേ ലഭിക്കുന്ന സഹായം വയ്ച്ച് ഇങ്ങിനെ തട്ടി കളിക്കുമ്പോഴാണ്‌ വിവാദമായ നിർബന്ധിത ശംബള പിരിവും, ഒരു മാസത്തേ വേതനം പിടിക്കലും പൊടിപൊടിക്കുന്നത്

Top