റിമിയേ കൊണ്ട് എന്നെ കെട്ടിക്കണമെന്നായിരുന്നു അപ്പച്ചന്‌ ആഗ്രഹം- കുഞ്ചാക്കോ ബോബൻ

ചാക്കോച്ചന്റെ പിതാവിന്റെ ആഗ്രഹ പ്രകാരം ഇന്ന് റിമി ആയിരുന്നു ഭാര്യയായി കഴിയേണ്ടത്. അതേ അത് കുഞ്ചാക്കോ ബോബൻ തന്നെ തുറന്ന് പറയുന്നു. ‘റിമി ടോമിയെക്കൊണ്ട് തന്നെ കെട്ടിക്കാന്‍ അപ്പച്ചന് ആഗ്രഹമുണ്ടായിരുന്നു’വെന്നാന്നായിരുന്നു ചാക്കോച്ചന്റെ ആ വെളിപ്പെടുത്തല്‍. ഒരു താരനിശയില്‍ ചാക്കോച്ചന്‍ തുറന്നു പറഞ്ഞു

എന്നാൽ ഇത് കേട്ട് റിമി ഒട്ടും ചൂളിയില്ല..വാടി പോയും ഇല്ല.. ‘താന്‍ കോളേജ് കാലഘട്ടം മുതല്‍ ചാക്കോച്ചന്റെ കടുത്ത ആരാധികയായിരുന്നുവെന്നും, അപ്പച്ചന് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നുവെങ്കില്‍ ഒന്നു പാലാ വരെ വന്നൂടായിരുന്നോ..?’ എന്നുമാണ് റിമി പ്രതികരിച്ചത്. ഇരുവരും ചേര്‍ന്ന് വേദിയെ പൊട്ടിച്ചിരിപ്പിച്ചാണ് മടങ്ങിയത്.

ചാക്കോച്ചന്റെ വീട്ടുകാർക്കും റിമിയേ കൊണ്ട് കെട്ടിക്കാൻ ഇഷ്ടമായിരുന്നു. സിനിമയില്‍ വന്ന കാലം മുതല്‍ക്കെത്തന്നെ റൊമാന്റിക് ഹീറോയുടെ പരിവേഷമാണ് കുഞ്ചാക്കോ ബോബന്. ചുരുക്കിപ്പറഞ്ഞാല്‍ മലയാളി പെണ്‍കുട്ടികളുടെ സ്വപ്‌നകാമുകന്‍. നിറം, അനിയത്തിപ്രാവ് തുടങ്ങിയ ചിത്രങ്ങളിലൂടെ ധാരാളം സുന്ദരിമാരുടെ ഹൃദയത്തിലാണ് ചാക്കോച്ചന്‍ ഇടം നേടിയത്.

 

Top