21 കാരിയായ സ്‌കൂട്ടര്‍ യാത്രിക റോഡിലെ കുഴി വെട്ടിക്കാനുള്ള ശ്രമത്തിനിടെ ട്രക്കിടിച്ച് മരിച്ചു

ബംഗളൂരു: റോഡിലെ കുഴികള്‍ മരണക്കെണികളാകുന്നു. ഈ കെണി ഇന്ന് കവര്‍ന്നെടുത്തത് 21 കാരുടെ ജീവന്‍. സഹോദരിക്കൊപ്പം പോകുകയായിരുന്ന 21 കാരിയായ സ്‌കൂട്ടര്‍ യാത്രിക റോഡിലെ കുഴി വെട്ടിക്കാനുള്ള ശ്രമത്തിനിടെ ട്രക്കിടിച്ച് മരിച്ചു. ദേവനഹള്ളി സ്വദേശിനിയായ വീണ (21) ആണ് സഹോദരിയുടെ കണ്‍മുന്നില്‍ ദാരുണമായി മരിച്ചത്. സഹോദരി ലക്ഷ്മി(24) യോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ മുന്നിലെ കുഴികണ്ട് പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ പിറകെ വന്ന ട്രക്ക് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീഴ്ന്ന വീണയുടെ മേല്‍ ട്രക്ക് കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ വീണ മരിച്ചു. ഗുരുതരമായ പരിക്കുകളോടെ ലക്ഷ്മിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലക്ഷ്മിയാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. അപകടത്തെ തുടര്‍ന്ന് ട്രക്ക് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

തുടര്‍ന്ന് നാട്ടുകാര്‍ ഏറെ നേരം റോഡ് ഉപരോധിച്ചു. ബംഗളൂരുവില്‍ റോഡപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. രണ്ട് ദിവസം മുമ്ബ് നയന്ദഹള്ളിയില്‍ സമാന സാഹചര്യത്തില്‍ യുവതി മരിച്ചിരുന്നു. മിക്ക റോഡുകളും തകര്‍ന്നു കിടക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു

ഈ സാഹചര്യത്തില്‍ 15 ദിവസത്തിനകം റോഡിലെ കുഴികള്‍ പൂര്‍ണമായും അടയ്ക്കാന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റോഡില് ഏകദേശം 15000ഓളം കുഴികളാണ് റിപ്പോര്ട്ട് ചെയ്തിട്ടുള്ളത്.ഒരാഴ്ചയ്ക്കിടെ ഇത് അഞ്ചാമത്തെ ജീവനാണ് ബെംഗളൂരുവിലെ റോഡില് പൊലിഞ്ഞത്.

 

Top