ഗട്ടറില്‍ വീണാല്‍ പോര തെറിയും കേള്‍ക്കണം തല്ലുംകൊള്ളണം മഞ്ചേരിയിലെ യാത്രക്കാരുടെ വിധി

മലപ്പുറം മഞ്ചേരിയില്‍ വഴികാട്ടാന്‍ നില്‍ക്കുന്നവരുടെ വഴിവിട്ട പെരുമാറ്റം. യാത്രക്കാര്‍ക്കുനേരെ നേരെ തെറിവിളിയും ആക്രമണവും. ഹൈവേ ജാഗ്രതാസമിതി അംഗങ്ങളുടേതാണ് പരാക്രമം. റോഡ് പണി നടക്കുന്ന സ്ഥലത്ത് വഴികാട്ടാന്‍ ഇവരെ ചുമതലപ്പെടുത്തിയത് പൊലീസാണ്.

ഗതാഗത നിയന്ത്രണത്തിനു യാതൊരു പരിശീലനവും ലഭിക്കാത്തവരാണ് നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത് ഇതുമൂലം ഗതാഗതപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു .യാത്രക്കാരെ അസഭ്യം വിളിക്കുയും മര്‍ദ്ദിക്കുകയും ചെയ്യുന്നു. നിയന്ത്രണത്തിനു നിര്‍ത്തിയിരിക്കുന്നവര്‍ ഒരുബൈക്ക് യാത്രകനെ പിടിച്ചു നിര്‍ത്തി തെറിവിളിക്കുകയും അയാളെ മര്‍ദ്ധിക്കുകയും ചെയ്തതിനു ഹൈവേജാഗ്രതാസമിതിയുടെ പേരില്‍ പോലിസില്‍ പരാതിപ്പെട്ടതായും യാത്രക്കാര്‍ പറയുന്നു.

Top