സിംബാബ്‌വേയില്‍ മുപ്പത്തിയേഴ് വര്‍ഷത്തിന് ശേഷം റോബര്‍ട്ട് മുഗാബെയെ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി

ഹരാരെ: സിംബാബ്‌വേയില്‍ മുപ്പത്തിയേഴ് വര്‍ഷത്തിന് ശേഷം റോബര്‍ട്ട് മുഗാബെയെ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയത്. മുന്‍ സിംബാബ്‌വേ വൈസ് പ്രസിഡന്റ് എമേഴ്‌സന്‍ മന്‍ഗാഗ്വയെ പാര്‍ട്ടിയുടെ പ്രസിഡന്റായി സാന്‍യു പി.എഫ് നിയമിച്ചു.

പാര്‍ട്ടിയുടെ പുതിയ തീരുമാനം റോബര്‍ട് മുഗാബെയുടെ 37 വര്‍ഷത്തെ ഭരണത്തിന്റെ പതനമാണ്. ‘പുതുയുഗത്തിന്റെ ഉദയം. മുഗാബെയ്ക്ക് ഇനി കൃഷിപ്പണിക്കിറങ്ങാം’ എന്നാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗം പറഞ്ഞത്. പ്രസിഡന്റ് പദം മുഗാബെ സ്വയം രാജിവെച്ചില്ലെങ്കില്‍, കുറ്റവിചാരണ ചെയ്ത് പുറത്താക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ട്.

93 കാരനായ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയെ ചൊവ്വാഴ്ച മുതല്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. എമേഴ്‌സന്‍ മന്‍ഗാഗ്വയെ പ്രസിഡന്റ് റോബര്‍ട് മുഗാബെ പുറത്താക്കിയതിനെ തുടര്‍ന്ന് ഉണ്ടായ ഭരണ പ്രതിസന്ധി ശക്തമായിരുന്നു.

വിശ്വാസവഞ്ചന കുറ്റം ആരോപിച്ചാണ് 75 വയസുകാരനായ മന്‍ഗാഗ്വയെ മുഗാബെ പുറത്താക്കിയത്.

പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയെ വീട്ടുതടങ്കലിലാക്കിയ സൈനിക നടപടിയെ അനുകൂലിച്ച് പതിനായിരങ്ങള്‍ തെരുവിലിറങ്ങി.
ഹരാരെയിലെ മുഗാബെയുടെ വസതിയിലേക്ക് ജനാധിപത്യ ഭരണം വേണമെന്നും സ്വാതന്ത്ര്യം വേണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ പ്രകടനവും നടത്തി.

Top