ജന്മ ദേശത്തുനിന്നും പുറത്താക്കപ്പെട്ട മുസ്ളീങ്ങളുടെ കണ്ണീരൊപ്പാൻ പാപ്പ, അവർ പറഞ്ഞു..അങ്ങാണ്‌ രക്ഷകൻ..

മുസ്ലീം രാജ്യം സ്ഥാപിക്കാൻ യുദ്ധം നടത്തുന്ന ഐ.ഐസ് ഉള്ള ലോകത്താണ്‌ ജന്മ നാട്ടിൽ നിന്നും മതത്തിന്റെ പേരിൽ ഒരു ജനകൂട്ടത്തേ ആട്ടി പുറത്താക്കിയത്. ചിലരേ കൊന്നു, കടലിൽ താഴ്ത്തി..ബാക്കിയുള്ളവർ ജീവനുമായി ഓടി..അവരേ ആശ്വസിപ്പിക്കാൻ പോലും ജിഹാദികൾ വന്നില്ല..അവരേ ആട്ടി പുറത്താക്കിയവരോട് പകരം വീട്ടാൻ ജിഹാദ് ഉണ്ടായില്ല..സ്വാന്തന്മാകാൻ മുസ്ലീം ലോക നേതാക്കൾ എത്തിയില്ല…അപ്പോഴാണ്‌ ആശ്വാസത്തിന്റെ കൈ നീട്ടവുമായി മാർപ്പാപ്പ വരുന്നത്.

രോഹിങ്ക്യകളുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ട് നാളുകളേറെയായി. നൂറ്റാണ്ടുകളായി വേരുറപ്പിച്ച മണ്ണില്‍നിന്നും മ്യാന്‍മറിലെ അഞ്ചിലൊരു ഭാഗം വരുന്ന രോഹിങ്ക്യകളെ വംശീയമായി ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായി കൊലപ്പെടുത്തുകയും ആട്ടിപ്പായിക്കുകയും ചെയ്തു. സാധാരണ മനുഷ്യരെപ്പോലെ അന്തസ്സോടെ, ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവരുടെ അവകാശനിഷേധത്തിനെതിരെ അന്താരാഷ്ട്ര സമൂഹത്തില്‍നിന്ന് ശബ്ദങ്ങള്‍ ഉയരുന്നില്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.

രോഹിങ്ക്യന്‍ പ്രശ്നം മത, സാമ്രാജ്യത്വശക്തികള്‍ക്ക് വിട്ടുകൊടുക്കാന്‍ അവസരമൊരുക്കുന്നതിനെതിരെ മുസ്ലീം രാഷ്ട്രങ്ങളും നേതാക്കന്മാരും മൗനം പാലിക്കുന്നതാണ് അതിശയകരം. 1.3 മില്യണ്‍ റോഹിങ്ക്യകളാണ് മ്യാന്‍മറിലുള്ളതെന്നാണ് ഔദ്യോഗിക കണക്ക്. ഇവരില്‍ മിക്കയാളുകള്‍ക്കും പൗരത്വം നിഷേധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇവര്‍ മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ ശ്രമിച്ചത്.

എന്നാല്‍ അഭയാര്‍ത്ഥികളായി പോലും പരിഗണിക്കാതെ രാജ്യത്തേക്കുള്ള പ്രവേശനകവാടം കൊട്ടിയടച്ച മുസ്ലീം ലോക നേതാക്കളും മുസ്ലീമിനു വേണ്ടി രക്തപ്പുഴയയൊഴുക്കുന്ന ഐഎസും എന്തു സമുദായ സ്‌നേഹമാണ് ഇത്രയും നാള്‍ കാണിച്ചത്. മനുഷ്യവകാശം നിഷേധിക്കപ്പെട്ട ഈ പാവങ്ങളുടെ കണ്ണീരൊപ്പാനും അവര്‍ക്കു വേണ്ടി കരയാനും ആഗോള ക്രിസ്ത്യാനി സഭയുടെ തലവന്‍ മാത്രമാണ് എത്തിയത് എന്ന വസ്തുതയാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്.

രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ദുരിതങ്ങള്‍ തന്നെ കരയിച്ചുവെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത്. ക​​​ര​​​യു​​​ന്ന​​​ത് മ​​​റ്റാ​​​രു​​​ടെ​​​യും ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടാ​​​തി​​​രി​​​ക്കാ​​​ൻ സ്വ​​​യം നി​​​യ​​​ന്ത്രി​​​ക്കേ​​​ണ്ടി​​​വ​​​ന്ന​​​താ​​​യും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. മ്യാ​​​ൻ​​​മ​​​ർ-​​​ബം​​​ഗ്ലാ​​​ദേ​​​ശ് സ​​​ന്ദ​​​ർ​​​ശ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി വ​​​ത്തി​​​ക്കാ​​​നി​​​ലേ​​​ക്കു മ​​​ട​​​ങ്ങ​​​വേ വി​​​മാ​​​ന​​​ത്തി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ർ​​​പാ​​​പ്പ.

പ​​​ശ്ചി​​​മേ​​​ഷ്യാ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു താ​​​ൻ​​​ വ​​​ച്ച ഉ​​​പാ​​​ധി​​​ക​​​ളി​​​ലൊ​​​ന്ന് രോ​​​ഹിം​​​ഗ്യ​​​ക​​​ളു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു. എ​​​വി​​​ടെ​​​വ​​​ച്ചാ​​​യി​​​രി​​​ക്കും കൂ​​​ടി​​​ക്കാ​​​ഴ്ച​​​യെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ മു​​​ൻ​​​കൂ​​​ർ  ധാ​​​ര​​​ണ​​​യി​​​ല്ലാ​​​യി​​​രു​​​ന്നു. ബം​​​ഗ്ലാ​​​ദേ​​​ശ് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ധാ​​​ക്ക​​​യി​​​ൽ​​​വ​​​ച്ചാ​​​ണ് രോ​​​ഹിം​​​ഗ്യ​​​ക​​​ളു​​​ടെ ഏ​​​താ​​​നും പ്ര​​​തി​​​നി​​​ധി​​​ക​​​ളെ മാ​​​ർ​​​പാ​​​പ്പ ക​​​ണ്ട​​​ത്. ഓ​​​രോ​​​രു​​​ത്ത​​​ർ​​​ക്കും പ​​​റ​​​യാ​​​നു​​​ള്ള​​​ത് അ​​​ദ്ദേ​​​ഹം കേ​​​ട്ടു.

അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ബം​​​ഗ്ലാ​​​ദേ​​​ശ് ചെ​​​യ്ത​​​ത് വ​​​ള​​​രെ വ​​​ലി​​​യ കാ​​​ര്യ​​​മാ​​​ണെ​​​ന്നു മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു. സ്വാ​​​ഗ​​​ത​​​ത്തി​​​ന്‍റെ വ​​​ലി​​​യ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ​​​ത്. കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ താ​​​ൻ മാ​​​ത്ര​​​മ​​​ല്ല, അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളും ക​​​ര​​​ഞ്ഞു. അ​​​വ​​​ർ​​​ക്കാ​​​യി ഒ​​​രു വാ​​​ക്ക് പ​​​റ​​​യാ​​​തെ മ​​​ട​​​ങ്ങാ​​​നാ​​​വി​​​ല്ലെ​​​ന്ന് എ​​​ന്‍റെ ഉ​​​ള്ളം മ​​​ന്ത്രി​​​ച്ചു.

നി​​​ങ്ങ​​​ളെ പീ​​​ഡി​​​പ്പി​​​ച്ച എ​​​ല്ലാ​​​വ​​​ർ​​​ക്കുംവേ​​​ണ്ടി, നി​​​ങ്ങ​​​ളെ ഉ​​​പ​​​ദ്ര​​​വി​​​ച്ച എ​​​ല്ലാ​​​വ​​​ർ​​​ക്കുംവേ​​​ണ്ടി, ലോ​​​ക​​​ത്തി​​​ന്‍റെ അ​​​നാ​​​സ്ഥ​​​യു​​​ടെ പേ​​​രി​​​ൽ നി​​​ങ്ങ​​​ളോ​​​ടു ഞാ​​​ൻ മാ​​​പ്പു ചോ​​​ദി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞ​​​ത്.

മ്യാ​​​ൻ​​​മ​​​ർ പ​​​ട്ടാ​​​ള​​​ത്തി​​​ന്‍റെ ക്രൂ​​​ര​​​ത​​​ക​​​ൾ സ​​​ഹി​​​ക്കാ​​​തെ ആ​​​റ​​​ര ല​​​ക്ഷം രോ​​​ഹിം​​​ഗ്യ​​​ൻ മു​​​സ്‌​​​ലിം​​​ക​​​ളാ​​​ണ് ബം​​​ഗ്ലാ​​​ദേ​​​ശി​​​ലേ​​​ക്കു പ​​​ലാ​​​യ​​​നം ചെ​​​യ്ത​​​ത്. മ്യാ​​​ൻ​​​മ​​​ർ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നി​​​ടെ ‘രോ​​​ഹിം​​​ഗ്യ’ എ​​​ന്ന വാ​​​ക്ക് ഉ​​​പ​​​യാ​​​ഗി​​​ക്കാ​​​തി​​​രു​​​ന്ന​​​ത് എ​​​ന്തു​​​കൊ​​​ണ്ടാ​​​ണെ​​​ന്നും മാ​​​ർ​​​പാ​​​പ്പ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ആ ​​​വാ​​​ക്ക് ഞാ​​​ൻ പ​​​ര​​​സ്യ​​​മാ​​​യി പ​​​റ​​​ഞ്ഞി​​​രു​​​ന്നെ​​​ങ്കി​​​ൽ രോ​​​ഹിം​​​ഗ്യ​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള വാ​​​തി​​​ൽ വ​​​ലി​​​ച്ച​​​ട​​​യ്ക്ക​​​പ്പെ​​​ട്ടേ​​​നെ. മ്യാ​​​ൻ​​​മ​​​ർ നേ​​​താ​​​ക്ക​​​ളു​​​മാ​​​യു​​​ള്ള സ്വ​​​കാ​​​ര്യ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ൽ രോ​​​ഹിം​​​ഗ്യ​​​ൻ വി​​​ഷ​​​യം ഉ​​​ന്ന​​​യി​​​ച്ചു​​​വെ​​​ന്ന് അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

യാം​​​ഗൂ​​​ൺ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പി​​​ന്‍റെ ഉ​​​പ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് മ്യാ​​​ൻ​​​മ​​​റി​​​ൽ​​​വ​​​ച്ച് മാ​​​ർ​​​പാ​​​പ്പ രോ​​​ഹിം​​​ഗ്യ എ​​​ന്ന വാ​​​ക്ക് പ​​​റ​​​യാ​​​തി​​​രു​​​ന്ന​​​ത്. രോ​​​ഹിം​​​ഗ്യ​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ​​​രാ​​​മ​​​ർ​​​ശം രോ​​​ഹിം​​​ഗ്യ​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മ​​​ല്ല, മ്യാ​​​ൻ​​​മ​​​റി​​​ലെ ക്രി​​​സ്ത്യാ​​​നി​​​ക​​​ൾ​​​ക്കും ആ​​​പ​​​ത്ക​​​ര​​​മാ​​​കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഉ​​​പ​​​ദേ​​​ശം.

റോഹിങ്ക്യകള്‍ക്കായി ഒരുവാക്ക് പറയാതയ അവരെ ഒരു നോക്കു കാണാതെയോ മടങ്ങാനാവില്ലെന്നായിരുന്നു പാപ്പ പറഞ്ഞത്. എന്നാല്‍ അതെ റോഹിങ്ക്യകളെ ഒരു നോക്ക് കാണാനോ ഒരു വാക്ക് പറഞ്ഞ് ആശ്വസിപ്പിക്കാനോ ആഗോള മുസ്ലീം രാഷ്ട്രങ്ങളോ നേതാക്കളോ കടന്നു വന്നില്ല എന്നതാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ആഗോള ക്രിസ്ത്യന്‍ സഭയുടെ അധിപന്‍ പോലും വന്ന് കണ്ണീരൊപ്പിയ റോഹിങ്ക്യകള്‍ക്കു വേണ്ടി ഇനി എന്ന് മുസ്ലീം നേതാക്കള്‍ വാതുറക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Top