രൂപ തകർച്ചയിൽ റെക്കോഡ് തിരുത്തി താഴേക്ക്, ഗൾഫിൽ നിന്നും പണം ഇന്ത്യയിലേക്ക് ഒഴുകുന്നു

ദുബായ്:രൂപ വന്ന് ഇന്ത്യൻ ബാങ്കുകളിൽ കുന്നു കൂടുന്നു. രൂപക്ക് ചരിത്രത്തിലേ ഏറ്റവും വലിയ റെക്കോഡ് തകർച്ചയാണ്‌. രൂപയുടെ മൂല്യം റെക്കോഡ് നിലയിലേക്ക് കൂപ്പുകുത്തിയത് വിദേശത്ത് നിന്നും പണം അയയ്ക്കുന്ന കാര്യത്തില്‍ പ്രവാസികള്‍ക്ക് ഗുണമാണ്. അതേസമയം ഓഗസ്റ്റില്‍ തുടങ്ങിയ രൂപയുടെ വീഴ്ചാനില തുടരുകയാണ്. നിലവില്‍ 81 പൈസ കൂടി ഇടിഞ്ഞ് രൂപയുടെ മൂല്യം 72.57 എന്ന നിലയിലായതോടെ ദിര്‍ഹത്തിനും അതിന്റേതായ രീതിയിലുള്ള വ്യത്യാസം വരുന്നത് പ്രവാസികളെ കൂടുതല്‍ സന്തോഷിപ്പിക്കും. നിലവില്‍ ദിര്‍ഹത്തിന് 19.10 രൂപയുടെ മൂല്യം മാറിയിട്ടുണ്ട്. ഈ സാഹചര്യം മുതലെടുത്ത വീട്ടിലേക്ക് കൂടുതല്‍ പണം അയയ്ക്കാന്‍ പ്രവാസികള്‍ക്ക് കഴിയും. ഡോളറുമായുള്ള രൂപയുടെ മൂല്യം താഴേയ്ക്ക് പോകുന്നതിന്റെ പ്രതിഫലനം ഗള്‍ഫ് മേഖലയിലും. സാഹചര്യം മുതലാക്കുന്നതിനായി ഗള്‍ഫ് രാജ്യങ്ങളിലെ എക്‌സേഞ്ച് ഹൗസുകളില്‍ ഇന്ത്യയിലേക്ക് പണം അയയ്ക്കാന്‍ എത്തുന്നവരുടെ എണ്ണം കൂടുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

ഗൾഫിൽ നിന്നും ബാങ്ക് ലോൺ എടുത്ത് ഗൾഫ് കറൻസികൾ രൂപയാക്കുന്ന തിരക്കിലാണ്‌ പ്രവാസികൾ. ശത കോടികൾ ഇന്ത്യൻ ബാങ്കുകളിലേക്ക് ഒഴുകുന്നു. പ്രവാസികൾ സന്തോഷിക്കുമ്പോഴും ഇതിനൊരു മറുവശം ഉണ്ട്. എണ്ണക്ക് ഇന്ത്യ അധിക വില കൊടുക്കണം. ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങൾക്കും വില തീപിടിച്ച് കുതിക്കുന്നു. രൂപ വില ഇടിയുപോൾ ഉണ്ടാകുന്ന പ്രത്യാഘാതം അറിയാൻ ഈ വീഡിയോ കാണുക

 

Top