ഇത് കൊള്ളയടി, ജനങ്ങൾ എന്തിന്‌ സഹിക്കണം? നോട്ട് നിരോധനത്തേ ഫോബ്സ് മാഗസിൽ തുറന്നുകാട്ടുന്നു

ന്യൂഡല്‍ഹി: മോദിക്കും കേന്ദ്ര സർക്കാരിനും എതിരേ അന്തർദേശീയ വിമർശനം. കടുത്ത പരിഹാസവും വിമർശനവുമായി പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്സ് മാഗസിന്‍.. ഇത് അധാർമ്മികമാണ്‌ കൊള്ളയടിയാണ്‌. ഭരണാധികാരികൾ വരുത്തിവയ്ച്ച് വിന സാധാരണ ജനങ്ങൾ എന്തിന്‌ സഹിക്കണം- മാഗസിൻ ചോദിക്കുന്നു.ഇത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് വലിയ ക്ഷതമേല്‍പ്പിക്കുമെന്നും സാധാരണക്കാരന്റെ ജീവിതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ഭരണകൂടം ചെയ്തിരിക്കുന്നതെന്നും മാസിക പറയുന്നു.

ഒരു ദീര്‍ഘവീക്ഷണവും ഇല്ലാത്ത സര്‍ക്കാറിന്റെ ഈ നടപടി നേരത്തെ തന്നെ നിര്‍ധനരായ ഒരു ജനതയെ കൂടുതല്‍ അസമത്വത്തിലേക്കെത്തിക്കുമെന്നും ഫോബ്സ് ചൂണ്ടിക്കാട്ടുന്നു.നോട്ട് നിരോധനത്തെ എഴുപതുകളില്‍ നടന്ന നിര്‍ബന്ധിത വന്ധ്യംകരണത്തോടും 1975-77ലെ അടിയന്തരാവസ്ഥയോടുമാണ് ഫോബ്സ്  ഉപമിക്കുന്നത്. ഏകീകൃത നികുതിയാണ് നികുതി വെട്ടിപ്പിനുള്ള പരിഹാര മാര്‍ഗം. നികുതി കുറച്ചാല്‍ രാജ്യത്ത് വ്യവസായം വളരും. സര്‍ക്കാര്‍ എന്തൊക്കെ ചെയ്താലും തട്ടിപ്പ് കാണിക്കാനുള്ള മാര്‍ഗങ്ങള്‍ ജനങ്ങള്‍ കണ്ടെത്തും. നോട്ട് നിരോധിച്ചതു കൊണ്ട് മാത്രം തീവ്രവാദികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കില്ല.

ലക്ഷക്കണക്കിന് സാധാരണക്കാര്‍  മണിക്കൂറുകളോളമാണ് എടിഎം കൗണ്ടറുകള്‍ക്ക് മുന്നില്‍ ഇപ്പോഴും വരി നില്‍ക്കുന്നത്.  ഒരു മുന്നറിയിപ്പുമില്ലാതെ രാജ്യത്ത് നിലവിലുണ്ടായിരുന്ന കറന്‍സിയുടെ 85 ശതമാനം പിന്‍വലിച്ചിട്ട് ബദല്‍ സംവിധാനമൊരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഒരു ജനാധിപത്യ രാജ്യത്താണ് ഇത് സംഭവിക്കുന്നതെന്നത് ഞെട്ടിപ്പിക്കുന്നുവെന്നും ഫോബ്‌സ് പറയുന്നു.ലോകത്തിനുള്ള ഭീതിതമായ ഉദാഹരണമാണ് മോദി സര്‍ക്കാരിന്റെ നോട്ടുനിരോധനമെന്നും ഫോബ്സ് കുറ്റപ്പെടുത്തുന്നു. മാര്‍ക്കറ്റ് സ്വതന്ത്രമാകുകയാണെങ്കില്‍ ഡിജിറ്റിലൈസേഷന്‍ താനെ സംഭവിക്കുമെന്നും അതിന് നോട്ട് നിരോധനം ആവശ്യമില്ലെന്നും മാസിക ചൂണ്ടിക്കാട്ടുന്നുണ്ട്.

നികുതി കുറയ്ക്കുകയോ നികുതി സമ്പ്രദായം ലളിതമാക്കുകയോ ആണ് നികുതി വെട്ടിപ്പ് തടയാനുള്ള മാര്‍ഗം. നിയവിധേയമായി വ്യവസായം നടത്താനുള്ള മാര്‍ഗങ്ങള്‍ ലഘൂകരിക്കണം. എങ്കില്‍ എല്ലാവരും നേരായ വഴിയില്‍ വരും. ഒരു ആഗോള ശക്തിയാകാനുള്ള ഇന്ത്യയുടെ ആഗ്രഹം സഫലമാകണമെങ്കില്‍ ആദായ നികുതിയും വാണിജ്യ നികുതിയും കുറയ്ക്കുകയും നികുതി ഘടന മുഴുവന്‍ ലഘൂകരിക്കുകയും വേണം.രൂപയെ സ്വിസ് ഫ്രാങ്ക് പോലെ ശക്തമാക്കണം. അതിന് അനാവശ്യമായ നിയന്ത്രണങ്ങള്‍ എടുത്ത് കളയണം. വ്യവസായങ്ങള്‍ തുടങ്ങാന്‍ വളരെ വേഗം സാധിക്കണമെന്നും മാസിക പറയുന്നു

Top