റഷ്യന്‍ വിമാനം സിറിയയില്‍ തകര്‍ന്നു വീണ് 32 മരണം; സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

ദമസ്‌കസ്: റഷ്യന്‍ വിമാനം സിറിയയില്‍ തകര്‍ന്ന് വീണ് വീണ് 32 പേര്‍ തല്‍ക്ഷണം കൊലപ്പെട്ടു. 26 യാത്രികരും ആറു വിമാനജീവനക്കാരുമാണ് മരിച്ചത്. അതേസമയം വിമാനത്തില്‍ ഉണ്ടായിരുന്നവരെല്ലാം മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ വിമാനത്തില്‍ ഏത്ര പേരുണ്ടെന്ന് ഇപ്പോഴും വ്യക്തമല്ല.

സിറിയന്‍ വ്യോമത്താവളത്തിന് സമീപമാണ് വിമാനം തകര്‍ന്ന് വീണത്. ഹെമീമിം നാവികത്താവളത്തില്‍ ലാന്‍ഡിംഗിനിടെയാണ് അപകടം. അന്റോനോവ്-26 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റഷ്യന്‍ പ്രതിരോധ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. തകര്‍ന്നത് വീണത് സൈനിക വിമാനമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇക്കാര്യം പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.

Top