മണ്ഡലകാലം തുടങ്ങാനിരിക്കെ കേരളം ലക്ഷ്യമാക്കി ഭീകരർ, മത്സ്യബന്ധന തുറമുഖങ്ങളിൽ അടിയന്തിര സുരക്ഷാ ക്രമീകരണങ്ങൾ

ശബരിമലയിൽ മണ്ഡലകാലം തുടങ്ങാനിരിക്കെ സംസ്ഥാനത്തേക്ക് ഭീകരരുടെ നുഴഞ്ഞു കയറ്റമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് വിലയിരുത്തൽ. മത്സ്യബന്ധന തുറമുഖങ്ങളും ഫിഷ് ലാന്‍റിങ് സെന്‍ററുകളും മറയാക്കി ഭീകരർ സംസ്ഥാനത്തേക്കെത്താനുള്ള സാധ്യതയാണ് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോയായ ഐബി ചൂണ്ടിക്കാണിക്കുന്നത്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് അടിയന്തിരമായി തുറമുഖങ്ങളുടെ സുരക്ഷ വർധിപ്പിക്കാൻ ആലോചന തുടങ്ങി. ഇതു സംബന്ധിച്ച് കൊച്ചിയിൽ ഫിഷറീസ് വകുപ്പ് യോഗം ചേർന്നു. സുരക്ഷയൊരുക്കുന്നതിന്‍റെ ഭാഗമായി ഐബി, കോസ്റ്റ് ഗാർഡ്, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്, ഫിഷറീസ് വകുപ്പ്, കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്‍റ് എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

മുനമ്പം, തോപ്പുംപടി, കാളമുക്ക് തുടങ്ങിയ തുറമുഖങ്ങളിൽ യാതൊരു സുരക്ഷയും ഒരുക്കിയിട്ടില്ലെന്ന് കമ്മിറ്റി വിലയിരുത്തി. പാകിസ്ഥാൻ, ചൈന, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാനങ്ങൾ ഇന്ത്യയുടെ തീരദേശ പ്രദേശങ്ങൾക്കു സമീപത്തു കൂടി കടന്നു പോകുന്നുണ്ട്. കൊച്ചിയിലെ ഫിഷ് ലാന്‍റിങ് സെന്‍ററുകളും മത്സ്യബന്ധന തുറമുഖങ്ങളും വഴി വിദേശ രാജ്യങ്ങളിൽ നിന്നു നുഴഞ്ഞു കയറ്റത്തിനു സാധ്യത ഏറെ‍യാണ്. ചൈനയും പാകിസ്ഥാനും തമ്മിൽ നാവിക സഹകരണം ശക്തമാക്കുന്ന സാഹചര്യത്തിൽ ഇക്കാര‌്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം. എൽഎൻജി ടെർമിനൽ, കപ്പൽ നിർമാണ ശാല, പോർട്ട് ട്രസ്റ്റ്, ദക്ഷിണ നാവിക സേനാ ആസ്ഥാനം തുടങ്ങിയ തന്തപ്രധാന സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നതിനാൽ കാര്യമായ സുരക്ഷാ ഭീഷണി നിലവിവുണ്ട്. മുനമ്പം, തോപ്പുംപടി, കാളമുക്ക് തുറമുഖങ്ങളിൽ നിരീക്ഷണ ക്യാമറകൾ അടിയന്തരമായി സ്ഥാപിക്കണമെന്നു യോഗത്തിൽ നിർദ്ദേശം ഉയർന്നു. അതേസമയം ശബരിമല വിഷയം മുന്നിൽ കണ്ട് ഭീകരർ തുറമുഖം വഴി കേരളത്തിലേക്കെത്താനുള്ള സാധ്യതകളുമുണ്ട്. ശബരിമലയെ വർഗീയ കലാപ ഭൂമിയാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

ശബരിമലയിലെ നിലവിലെ അസ്വസ്ഥകൾ മുൻ നിർത്തി വിഷയങ്ങൾ ഉണ്ടാക്കാൻ ഗൂഢമായ നീക്കങ്ങൾ നടക്കുന്നതായും പറയുന്നു. കടൽ മാർഗം കേരളത്തിൽ എത്തുന്ന ഭീകരർ ശബരിമലയിൽ വിഷയങ്ങൾ ഉണ്ടാക്കി കേരളത്തിൽ സംഘർഷം ഉണ്ടാക്കുകയാണ്‌ ലക്ഷ്യം ഇടുന്നത്. എന്തായാലും നിലവിലെ സ്ഥിതിഗതികൾ അനുസരിച്ച് അതീവ സുരക്ഷ ശബരിമലയിലും സന്നിധാനത്തും ആവശ്യമാണ്‌. അന്തർ ദേശീയ കപ്പൽ ചാലുകൾ കൊച്ചിക്ക് സമീപത്തുകൂടിയാണ്‌ പോകുന്നത്. അതിനാൽ തെന്നെ കൊച്ചി കേന്ദ്രീകരിച്ചാവും ഇത്തരം നീക്കങ്ങളുടെ ചുക്കാനും. ജനങ്ങളും വിശ്വാസികളും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. ആഭ്യന്തിര സംഘർഷങ്ങളിൽ പോലീസും ഭക്തരും മുഴുകി നിലിക്കുമ്പോൾ മുതലെടുപ്പുകൾ നടത്തുന്നത് ജാഗ്രതയോടെ വീക്ഷിക്കണം

Top