കൊച്ചിയിലേക്ക് മകനെ കൂലിവേലക്ക് വിട്ട വ്യാപാരി ജീവനക്കാർക്ക് നല്കിയ ദീപാവലി സമ്മാനം 400 ഫ്‌ളാറ്റുകള്‍, 1,260 കാറുകള്‍

സൂറത്ത്:ഓർമ്മയില്ലേ കൊച്ചിയിലേക്ക് കൂലിവേല ചെയ്യാൻ മകനെ അയച്ച സാവ്ജി എന്ന വജ്രവ്യാപാരിയേ. സൂറത്തിലെ അതിസമ്പന്നനായ ഈ വജ്ര വ്യാപാരി ദീപാവലി സമ്മാനമായി ജീവനക്കാര്‍ക്ക് നല്‍കിയത് 400 ഫ്‌ളാറ്റുകള്‍, 1,260 കാറുകള്‍ എന്നിവ.കുറച്ചുനാള്‍ മുന്‍പ് ഇദ്ദേഹത്തിന്റെ മകന്‍ ദ്രവ്യയെ കൊച്ചിയിലെ ഒരു ഡ്രൈ ഫ്രൂട്ട്‌സ് കടയില്‍ മാസം ജോലിക്ക് നിര്‍ത്തിയത് വാര്‍ത്തയായിരുന്നു. മൂന്നു ജോഡി വസ്ത്രങ്ങളും ഏഴായിരം രൂപയുമായിരുന്നു വഴിച്ചെലവിനായി സാവ്ജി നല്‍കിയത്.ലോകത്തേ അറിയാനും അദ്ധ്വാനിച്ച് ജീവിക്കാനുമാണ്‌ അദ്ദേഹം പരിശീലനത്തിനായി മകനെ കൊച്ചിയിലേക്ക് വിട്ടത്.

51 കോടി രൂപയാണ് ദീപാവലി ബോണസ് നല്‍കാന്‍ ശതകോടിശ്വരായ സാവ്ജി ദോലകിയ ചെലവഴിക്കുന്നത്. സാവ്ജിയുടെ ഹരി കൃഷ്ണ എക്‌സ്‌പോര്‍ട്‌സ് കമ്പനി സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന സമയത്ത് 1,716 ജീവനക്കാരാണ് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിന് സമ്മാനത്തിന് അര്‍ഹരാകുന്നത്.

ചൊവ്വാഴ്ച നടന്ന കമ്പനിയുടെ യോഗത്തിലാണ് ഈ ബോണസ് പ്രഖ്യാപിച്ചത്. 2011 മുതല്‍ ഹരി കൃഷ്ണ എക്‌സ്‌പോര്‍ട്‌സ് ബോണസ് നല്‍കുന്ന പതിവുണ്ട്. കഴിഞ്ഞ വര്‍ഷം 491 കാറുകളും 200 ഫ്‌ളാറ്റുകളുമാണ് ജീവനക്കാര്‍ക്ക് നല്‍കുന്നത്. ഇതിനു പുറമേ 50 കോടി രൂപ ഇന്‍സെന്റീവ് ആയും കമ്പനി നല്‍കിയിരുന്നു.

ശതകോടീശ്വരനാണെങ്കിലും പണത്തിന്റെ മൂല്യമറിഞ്ഞ് മക്കളെ വളര്‍ത്തണമെന്ന പക്ഷക്കാരനാണ് സാവ്ജി. കുറച്ചുനാള്‍ മുന്‍പ് ഇദ്ദേഹത്തിന്റെ മകന്‍ ദ്രവ്യയെ കൊച്ചിയിലെ ഒരു ഡ്രൈ ഫ്രൂട്ട്‌സ് കടയില്‍ മാസം ജോലിക്ക് നിര്‍ത്തിയത് വാര്‍ത്തയായിരുന്നു. മൂന്നു ജോഡി വസ്ത്രങ്ങളും ഏഴായിരം രൂപയുമായിരുന്നു വഴിച്ചെലവിനായി സാവ്ജി നല്‍കിയത്.

Top