അഡാറ് ലവിലെ നായികയ്ക്ക് വെല്ലുവിളി ഉയര്‍ത്തി മറ്റൊരു താരം രംഗത്ത്

ഒമര്‍ ലുലു ചിത്രമായ അഡാറ് ലവിലെ നായികയായ പ്രിയ വാര്യരുടെ സൈറ്റടിയും പുരികം ഉയര്‍ത്തലും സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ഒറ്റ രാത്രി കൊണ്ടാണ് പ്രിയ ഇന്റര്‍നെറ്റില്‍ തരംഗമായി മാറിയത്. കൂടാതെ ഇന്‍സ്റ്റാഗ്രാം ഫോളേവേഴ്‌സിന്റെ എണ്ണത്തില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കന്‍ ബര്‍ഗിനെപ്പോലും പിന്തള്ളി പ്രിയ മുന്നിലേയ്ക്ക് കുതിച്ചിരുന്നു.

ഇപ്പോഴിത പ്രിയയ്ക്ക് വെല്ലുവിളി ഉയര്‍ത്തി മറ്റൊരു താരം രംഗത്തെത്തിയിട്ടുണ്ട്. സാക്ഷി മാലിക്. ഇപ്പോഴത്തെ സോഷ്യല്‍ മീഡിയയിലെ ചൂടോറിയ ചര്‍ച്ച വിഷയം സാക്ഷിയെ കുറിച്ചാണ്. ഒറ്റ ഡാന്‍സ് നമ്പര്‍ കൊണ്ടാണ് സക്ഷി സോഷ്യല്‍ മീഡിയയെ കൈപ്പിടിയില്‍ ഒതുക്കിയിരിക്കുന്നത്. സാക്ഷി മാലികിനു ഇന്‍സ്റ്റാഗ്രാമില്‍ ഇപ്പോള്‍ തന്നെ ഒരു മില്യണിലധികം ഫോളോവേഴ്‌സുണ്ട് . കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ കൊണ്ട് ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ വര്‍ധവുണ്ടായിട്ടുണ്ട്.

സാക്ഷി മാലിക്ക് മോഡല്‍ എന്ന നിലയില്‍ ജനശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ പരസ്യചിത്രങ്ങളെല്ലാം തന്നെ ജനശ്രദ്ധ ലഭിച്ചിരുന്നു. വളരെ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന സാക്ഷി ഇപ്പോള്‍ കൂടുതല്‍ സജീവമാകുകയാണ്. അഭിനയം മോഡലിങ് കൂടാതെ നൃത്തവും സാക്ഷിയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

ബിടെക് ബിരുദകാരിയായ സാക്ഷി തന്റെ കരിയര്‍ മോഡലിങ്ങിനു വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. കൂടാതെ സാക്ഷിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗമായിരിക്കുകയാണ്. പ്രിയ കടത്തി വെട്ടുമോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉറ്റു നോക്കുന്നത്. ഹോട്ട് ആന്റ് സെക്‌സി ലുക്കിലാണ് സാക്ഷിയുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടാറുളളത്.

Top