സാലറി ചലഞ്ചിനോട് നോ പറഞ്ഞു; വീണ്ടും സസ്പൻഷൻ, ജീവനക്കാരിൽ ആശങ്ക പടരുന്നു

തിരുവനന്തപുരം  സാലറി ചാലഞ്ചിനോട് നോ പറഞ്ഞ സർക്കാർ‌ ജീവനക്കാരനെതിരെ വീണ്ടും നടപടി. പ്രതിപക്ഷ സംഘടനയിൽ അംഗമായ വി. പ്രകാശിനെയാണ് സസ്പെൻഡ് ചെയ്തത്. നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക്കിലെ വർക്‌‍ഷോപ്പ് സൂപ്രണ്ടാണ് പ്രകാശ്. ചലഞ്ച് പ്രഖ്യാപിക്കും മുൻപ് ഇയാൾ വാട്സാപ് ഗ്രൂപ്പിൽ അഭിപ്രായം പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണു നടപടിയുണ്ടായത്.

സംഭാവന പിരിക്കുന്നത് വിരട്ടിയും ഭീഷണിപെടുത്തിയും പാടില്ല. മാത്രമല്ല ഇങ്ങിനെ പിരിക്കുന്നത് ഒരു വ്യക്തിയുടെ മൗലീകാവകാശ ലംഘനമാണ്‌.ഇതിനു സംഭാവന എന്നല്ല..പിടിച്ചു വാങ്ങൽ എന്നു വിളിക്കേണ്ടിവരും.ഏത് ദുരന്തമായാലും ഇത് ശരിയല്ല. ദുരന്തത്തിനുള്ള സഹായം ഗുണ്ടാപിരിവും, ഭീഷണി പെടുത്തിയും ആകരുത്. ജീവനക്കാരിൽ ആശങ്കയും പ്രതിഷേധവും വളരുന്നു.പണ്ട് ഇത്തരം നടപടികൾ ചൈനയിലും രണ്ടാം ലോക മഹായുദ്ധകാലത്ത് ജർമനിയിലും ഇറ്റലിയിലും നടപ്പാക്കിയിരുന്നു.

പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത ആളാണ് പ്രകാശ്. ചലഞ്ചിനെ വെല്ലുവിളിച്ചതിന്റെ പേരില്‍ നേരത്തേ സെക്രട്ടേറിയറ്റ് ജീവനക്കാരനെതിരെയും കഴിഞ്ഞദിവസം നടപടിയെടുത്തിരുന്നു.സിപിഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ഏരിയ കൺവീനർ കൂടിയായ കെ.എസ്. അനിൽ രാജിനെതിരെയായിരുന്നു നടപടി. എന്നാൽ സംഭവം വിവാദമായതോടെ സർക്കാർ നടപടി പിൻവലിച്ചിരുന്നു.

അത്യാവശ്യം സീനിയർ ആയ ഒരു അറ്റൻഡറുടെ ഒരു മാസത്തെ ജീവിതം നോക്കൂ

ഗ്രോസ് സാലറി :- 26,500/- സാധാരണ പിടിത്തം കിഴിച്ചാൽ അയാളുടെ നെറ്റ് സാലറി :- 18,500. ഓണം അഡ്വാൻസ് പിടിത്തം 3000 /-കിഴിച്ചാൽ :- 15,500/- പ്രളയ ദുരിതാശ്വാസ പിടിത്തം 2,650/- ചേർത്ത് കിഴിച്ചാൽ കൈയിൽ വാങ്ങുക :- 12,850/- ബഹുഭൂരിപക്ഷത്തിനും ലോൺ അടക്കം മറ്റ് പല ബാധ്യതകൾ വേറെയും..ഇയാളുടെ ഇനിയുള്ള പത്തു മാസ ജീവിതം തള്ളി നീക്കേണ്ടത് ഈ 12,850/- രൂപയിൽ.അച്ഛൻ, അമ്മ, പെങ്ങൾ, കുട്ടികൾ, പഠിത്തം ചികിത്സ അടക്കം ജീവിതം എങ്ങനെ ഇയാൾ മുന്നോട്ടു കൊണ്ടു പോകും?

Top