മരണത്തോട് മല്ലടിക്കുമ്പോഴും ചികിൽസ പോലും വൈകിപ്പിച്ച് നടത്തിയ അരും കൊലപാതകം

ഡി.വൈ.എസ്.പി റോഡിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ നെയ്യാറ്റിന്‍കരയിലെ സനലിന്റെ മരണത്തിൽ ഏറ്റവും പുതിയ വെളിപ്പെടുത്തൽ. യുവാവ് കാറിടിച്ച് മരിച്ച സംഭവത്തില്‍ പോലീസ് ചികിത്സ വൈകിപ്പിക്കാന്‍ നടത്തിയ മനപൂർവ നീക്കങ്ങളാണ്‌ പുറത്തുവരുന്നത്. സനലുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിന്റെ ഡ്രൈവറുടെ വെളിപ്പെടുത്തൽ വന്നിരിക്കുന്നു.മരണത്തോട് മല്ലടിച്ച് ആംബുലൻസിൽ കിടന്നിട്ടും ആശുപത്രിയിൽ എത്തിക്കാതെ പോലീസ് പോലീസ് ചികിത്സ വൈകിപ്പിക്കാന്‍ ശ്രമിച്ചതായി ആംബുലന്‍സ് ഡ്രൈവറുടെ  വെളിപ്പെടുത്തുകയാണ്‌ ആംബുലൻസ് ഡ്രൈവർ. ഗുരുതരമായി പരിക്കേറ്റ സനലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞെങ്കിലും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് പോയാല്‍മതിയെന്നായിരുന്നു പോലീസുകാരുടെ നിലപാടെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അനീഷ് പറയുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്ന സനലിനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകണമെന്നായിരുന്നു നാട്ടുകാരും ആവശ്യപ്പെട്ടത്.

എന്നാല്‍ ആംബുലന്‍സില്‍ കയറിയ പോലീസുകാര്‍ ജനറല്‍ ആശുപത്രിയിലേക്ക് പോകാന്‍ പറഞ്ഞു. അഞ്ച് മിനിറ്റിനകം ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. തുടര്‍ന്നാണ്‌ ഏറ്റവും ക്രൂരമായ നാടകം ഉണ്ടായത്. മരണത്തോട് മല്ലടിച്ച് ആംബുലൻസിൽ കിടക്കുന്ന സനലുമായി വാഹനം നേരേ പോയത് പോലീസ് സ്റ്റേഷനിലേക്ക്. മെഡിക്കൽ കോളേജിൽ പോകുന്ന വഴിക്ക് പോലിസ് സ്റ്റേഷനിൽ കയറുകയായിരുന്നു.മെഡിക്കൽ കോളേജിലേക്ക് സമലിന്റെ ജീവൻ രക്ഷിക്കാൻ ആയി കുതിച്ചു പാഞ്ഞ ആംബുലൻസ് ആണ്‌ നെയ്യാറ്റിന്‍കര പോലീസ് സ്‌റ്റേഷനിലേക്ക് പോകാനായിരുന്നു പോലീസുകാരുടെ നിർദ്ദേശം നല്കിയത്.ആംബുലന്‍സിലുണ്ടായിരുന്ന പോലീസുകാരന് ഡ്യൂട്ടി മാറാനായിരുന്നു സ്‌റ്റേഷനിലേക്ക് പോയത്. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെത്തി മറ്റൊരു പോലീസുകാരന്‍ വന്നശേഷമാണ് ആംബുലന്‍സ് മെഡിക്കല്‍ കോളേജിലേക്ക് യാത്രതിരിച്ചത്. ഇതിനിടെ സംഭവസ്ഥലത്തുനിന്ന് ആശുപത്രിയിലേക്കും പോലീസ് സ്‌റ്റേഷനിലേക്കുമുള്ള യാത്രയ്ക്കിടെ വേഗത കുറയ്ക്കാനും പോലീസുകാര്‍ ആവശ്യപ്പെട്ടെന്നും ആംബുലന്‍സ് ഡ്രൈവര്‍ അനീഷ് പറഞ്ഞു.

നെയ്യാറ്റിന്‍കരയില്‍നിന്ന് മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രയ്ക്കിടെയാണ് ഗുരുതരമായി പരിക്കേറ്റ സനല്‍ മരണപ്പെടുന്നത്. ആംബുലന്‍സ് പട്ടത്ത് എത്തിയപ്പോഴേക്കും സനല്‍ മരിച്ചുവെന്നാണ് പോലീസും പറഞ്ഞത്. അപ്പോഴേക്കും അപകടം നടന്ന് ഏകദേശം ഒന്നര മണിക്കൂറോളം വൈകിയിരുന്നു. ഡി.ഐ.എസ്.;പി മൂലം വന്ന വലിയ കൈപ്പിഴയോ, ക്രൂരതയോ എന്തുമാകട്ടേ..അത് കൃത്യമായ കൊലപാതകമാക്കി മാറ്റുവാനും ചിലർ മുൻ കൈയ്യെടുത്തു. ജീവൻ രക്ഷിക്കാമായിരുന്നിട്ടും സനലിനേ ആംബുലൻസിൽ ഇട്ട് ചികിൽസ കൊടുക്കാതെ..ആശുപത്രിയിൽ സമയത്ത് എത്തിക്കാതെ കൊല്ലുകയായിരുന്നു

Top