Exclusive

ഡിവൈഎസ്പി ഹരികുമാറിനെ സംസ്ഥാനം കടത്തിയതിനു പിന്നിൽപൊലീസ് സേനയിലെ ഉന്നതർ, തെളിവു നശിപ്പിക്കാനും നിർദേശം നൽകി

തിരുവനന്തപുരം: യുവാവിന്‍റെ കൊലപാതകത്തിൽ പ്രതിയായ ഡിവൈഎപ്സി ഹരികുമാറിനെ രക്ഷപെടാൻ സഹായിച്ചത് പൊലീസ് ഡിപ്പാർട്ട്മെന്‍റിലെ ഉന്നതർ. സംഭവം നടന്ന രാത്രി തന്നെ സനൽ കേരളം വിട്ടിരുന്നെ സൂചനകളും പുറത്തു വന്നു. കൊടങ്ങാവിളയിൽ അഞ്ചിന് രാത്രിയാണ് സംഭവം. കാവുവിള സ്വദേശി സനൽകുമാര്‍ (32) ആണ് കൊല്ലപ്പെട്ടത്. റോഡിലെ തർക്കത്തെ തുടർന്ന് സനലിനെ കാറിന് മുന്നിലേക്ക് പിടിച്ച് തള്ളി ഡിവൈഎസ്പി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. എന്നാല്‍ ഹരികുമാര്‍ ഒളിവില്‍ പോവുകയായിരുന്നു. സംഭവം നടന്ന രാത്രിയിൽ തന്നെ ഹരികുമാർ പൊലീസ് ഉന്നതരെ വിവരം ധരിപ്പിച്ചിരുന്നു. ഇതോടെ ഇവർ തന്ന ഹരികുമാറിനോട് ഒളിവിൽ പോകാൻ നിർദേശിക്കുകയായിരുന്നു. സംഭവ സ്ഥലത്തെ തെളിവുകൾ നശിപ്പിക്കാൻ കൂട്ടു നിന്നതും പൊലീസ് ഉന്നതരുടെ നേതൃത്വത്ത‌ിലുള്ള സംഘമാണെന്ന സൂചനകളാണ് പുറത്തു വരുന്നത്. ഇലക്ട്രീഷ്യനായിരുന്നു സനൽ. ഭാര്യയും രണ്ടു മക്കളുമുണ്ട്. കൊടങ്ങാവിളയിലെ സുഹൃത്തിന്‍റെ വീട്ടിലെത്തിയ ഡിവൈഎസ്പി തന്‍റെ വാഹനത്തിന് തടസമായി കാർ പാർക്ക് ചെയ്തതിൽ പ്രകോപിതനായി സനലിനെ മർദ്ദിക്കുകയായിരുന്നു.

വാഹനം മാറ്റിയിട്ട സനലിനെ പിന്നാലെയെത്തിയ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിട്ടെന്ന് ദൃക്സാക്ഷികൾ ആരോപിക്കുന്നു. എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.സനലിനെ ആശുപത്രിയിലെത്തിക്കാൻ നിൽക്കാതെ ഡിവൈഎസ്പി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ജീവനുണ്ടായിരുന്ന സനലിനെ ആംബുലൻസിൽ പൊലീസ് നെയ്യാറ്റിൻകര സ്റ്റേഷനിലേക്കാണ് ആദ്യം കൊണ്ട് പോയതെന്നും നാട്ടുകാർ പറയുന്നു. ഇതോടെ ഡിവൈഎസ്പിക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ട് നാട്ടുകാർ രാത്രി റോഡ് ഉപരോധിച്ചിരുന്നു. സമീപത്തെ കടയിലെ സിസിടിവിയിൽ നടന്നതെല്ലാം പതിഞ്ഞിട്ടുണ്ട്.

Related posts

കന്യാസ്ത്രീയെ മഠത്തില്‍ തടങ്കലില്‍ വെച്ച് പീഡിപ്പിച്ചു,പൊലീസ് എത്തി മോചിപ്പിച്ചു

5ലക്ഷം ഡിഗ്രി താപനിലയുള്ള സൂര്യനിലേക്ക് നാസ ഉപഗ്രഹം വിക്ഷേപിച്ചു

subeditor

ഉണ്ണിക്കുട്ടന്റെ കൊലപാതകം ; പ്രതികള്‍ക്കായി ശക്തമായ തിരച്ചില്‍

pravasishabdam online sub editor

വൈദീകന്റെ അശ്ലീല സാഹിത്യത്തിന്‌ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

subeditor

ദൃശ്യങ്ങളിലെ സ്ത്രീ ശബ്ദം എങ്ങനെയാണ് കേട്ടതെന്നതിന് വ്യക്തമായ മറുപടിയുമായി ദിലീപ്; നടിയെ ആക്രമിച്ച കേസിൽ നടൻ ഹൈക്കോടതിയിലേക്ക്

pravasishabdam online sub editor

രാജേഷിന്റെ കൊലപാതകത്തില്‍ നടുങ്ങുന്ന വെളിപ്പെടുത്തലുമായി സുഹൃത്തിന്റെ മൊഴി പുറത്ത്

ആലപ്പുഴയിലെ ‘സൂര്യനെല്ലിയിൽ’ പതിനാലുകാരിയുടെ അച്ഛനും പിടിയിൽ; കാക്കിക്കുള്ളിലെ ഉന്നതർ ഇപ്പോഴും അന്വേഷണ വലയ്ക്ക് പുറത്ത്

സെക്രട്ടറിയറ്റിന് മുന്‍പിലെ സമരപ്പന്തലുകള്‍ ബലമായി പൊളിച്ചു, റോഡരികില്‍ നിന്നു മാറാതെ ശ്രീജിത്ത്

ഞാൻ ഉറങ്ങിയില്ല..രാത്രി മുഴുവൻ എന്നെ ചോദ്യം ചെയ്തു- കൊലകേസ് പ്രതി അഡ്വ. ഉദയഭാനു

subeditor

കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഷാനുവിന്റെ മൊഴി പുറത്ത്

ഭൂമി വിറ്റ അഴിമതി: ആലഞ്ചേരിക്കെതിരേ വിശ്വാസികളുടെ സംഘടന

subeditor

അച്ഛനെ തീര്‍ക്കുമെന്ന് അമ്മയുടെ ഉറ്റ സുഹൃത്തായ അയാള്‍ ശപഥം ചെയ്തിട്ടുണ്ട്: മീനാക്ഷി ദിലീപിന് ഒപ്പം നില്‍ക്കുന്നത് ആ സത്യം അറിയാവുന്നതിനാല്‍

അമ്മയെ മകനും മരുമകളും ചേര്‍ന്ന് കൊലപ്പെടുത്തി ;മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

ഭര്‍ത്താവിനെ നിരീക്ഷിക്കാന്‍ ഭാര്യ ഉപയോഗിച്ചത്‌ ‘ട്രാക്ക്‌ വ്യൂ’ ആപ്പ്‌

എന്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചരിത്രം, ആരണ് ആദ്യ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ , ചരിത്രം അറിയാത്തവര്‍ക്കായി ..

തലക്ക് മീതെ വളർന്നാൽ ആരെയും വെട്ടി നിരത്തും, ഗുർമീതിനെയും ആശാറാം ബാപുവിനെയും ഇല്ലായ്മ ചെയ്തത് മോദി- അമിത് ഷാ കുതന്ത്രം, ജയിലിലാകുന്ന ഗുർമീതിന്‍റെ വിശ്വാസികളെ ബിജെപി ഹൈജാക്ക് ചെയ്യും

pravasishabdam news

സിസ്റ്റര്‍ ലൂസിയ്‌ക്കെതിരെ പുതിയ കുറ്റങ്ങള്‍ നിരത്തി സഭയുടെ രണ്ടാം മുന്നറിയിപ്പ്

അച്ഛന്റെ മനംമാറ്റത്തില്‍ ഏറെ സന്തോഷിച്ചു ;കല്യാണത്തിന് സമ്മതിച്ച ശേഷം മകളെ കുത്തിയ സംഭവം ദുരഭിമാനക്കൊലയാണെന്ന് വെളിപ്പെടുത്തല്‍