ആശ്രമം സ്ഥാപിച്ച ഗുരുവിന്റെ കുടുംബക്കാരനേ കൊലപെടുത്തി, ശാന്തിഗിരി ആശ്രമത്തിനെതിരേ പോലീസ് അന്വേഷണം, ആൾ ദൈവം അമൃതാ ജനനി കുടുങ്ങുമോ

പോത്തൻകോട്: ശാന്തിഗിരി ആശ്രമത്തിലേ ആശ്രമ അധിപയായ ആൾ ദൈവത്തിനെതിരേയും ആശ്രമ നടത്തിപ്പുകാരിൽ ചിലർക്കെതിരേയും പ്രവാസി ശബ്ദം പുറത്തുവിട്ട ആദ്യ എപിസോഡ് വീഡിയോയിൽ അന്വേഷണം. ആശ്രമം സ്ഥാപിച്ച കരുണാകര ഗുരുവിന്റെ അമ്മാവന്റെ മകൻ ചിറ്റേക്കാട്ട് പത്ഭനാഭന്റെ വീട്ടിലാണ്‌ ക്രൈംബ്രാഞ്ച് സംഘം എത്തിയത്.

സ്വത്തു സമർപ്പണം എന്ന പേരിൽ ശാന്തിഗിരി ആശ്രമ അധികൃതർ തങ്ങളുടെ  സ്വത്തു തട്ടിയെടുത്തു , മകനെ വ്യാജ വാഹന അപകടത്തിൽ കൊന്നു  , മൂത്തമകൻ കള്ളപീഡനകേസിൽ   കുടുക്കി , എന്നിങ്ങനെ ഗൗരവ ആരോപണങ്ങൾ അടങ്ങിയ പരാതി ആണ് ചിറ്റേക്കാട്ട്‌ പദ്മനാഭന്റെ ഭാര്യ ഡി ജി പി ക്കു  നൽകിയിരുന്നത്  . എന്നാൽ . ഇതിന്മേൽ ഒന്നരമാസമായി യാതൊരു വിധ നടപടികളുമുണ്ടായിരുന്നില്ല  . എന്നാൽ ചിറ്റേക്കാട്ട്‌ പദ്മനാഭന്റെയും കുടുംബത്തിന്റെയും  ദുരിതജീവിത കഥ യും ശാന്തിഗിരി ആശ്രമ അധിപആയ അമൃതാജനനി ഇവരുടെ സ്വത്തു തട്ടിയെടുത്തതും അടക്കമുള്ള വിഷയങ്ങൾ പ്രവാസിശബ്‌ദം ഇവരുടെ അഭിമുഖത്തോടൊപ്പം പുറത്തുവിട്ടതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത് . ഇന്നലെ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി അടങ്ങുന്ന സംഘമാണ് ഈ വൃദ്ധ ദമ്പതികളുടെ വീട്ടിൽ എത്തി ഇവരുടെ മൊഴി രേഖപ്പെടുത്തിയത്.

ഞങ്ങളുടെ രണ്ടാമത്തെ മകനെ കൊന്നു കളഞ്ഞു,സ്വത്തുക്കൾ എല്ലാം തട്ടിയെടുത്തു,ശാന്തിഗിരി ആശ്രമത്തിന്റെ അടിവേരിൽ തൊടുന്ന വൃദ്ധരുടെ വിലാപം

ആശ്രമ സ്ഥാപനായിരുന്ന കരുണാകര ഗുരുവിന്‌ വിഷ പാനിയം നല്കി കൊലപ്പെടുത്തി എന്നും ഗുരു ആശ്രമ ഭരണം കൊടുക്കാതിരുന്നപ്പോൾ അധികാരം പിടിക്കാൻ കൊലപ്പെടുത്തിയതാണന്നും പ്രവാസി ശബ്ദം 4മത് എപിസോഡിൽ പുറത്തുവിട്ടിരുന്നു. ഭാവിയിൽ അന്വേഷണം ഉണ്ടായാൽ രക്ഷപെടാൻ ഗുരുവിന്റെ ഭൗതീക ശരീരം കുഴിമാടത്തിൽ നിന്നും രഹസ്യമായി കടത്തി നശിപ്പിച്ചതായും 25വർഷമായ ശിഷ്യൻ വെളിപ്പെടുത്തിയിരുന്നു. ചുരുക്കത്തിൽ ആശ്രമം സ്ഥാപിച്ച് ഗുരുവിനേയും, കുടുംബക്കാരേയും കൊന്നൊടുക്കി എന്നും, പീഢിപ്പിച്ച് സ്വത്തുക്കൾ കവർന്നു എന്നും ആരോപണം ഉയരുന്നു. സാക്ഷാൽ ഗുർമിത് സിങ്ങിനേ പോലും കടത്തിവെട്ടുന്ന വൻ സംഭവങ്ങളാണ്‌ കേരളത്തിൽ നടക്കുന്നത്. ആൾ ദൈവങ്ങൾ അകത്താകുമോ..ജയിൽ അഴി എണ്ണുമോ? അതോ വൻ നീക്കം നടത്തി രക്ഷപെടുമോ?

ഇത്ര വലിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നത് പ്രവാസി ശബ്ദം ഉണ്ടാക്കിയ വാർത്തയല്ല. ഇരകളും, ദൃക്സാക്ഷികളും നേരിട്ട് വെളിപ്പെടുത്തുന്ന വീഡിയോ മൊഴികളാണ്‌. എല്ലാ വീഡിയോയും സത്യത്തിന്റെ നേർ സാക്ഷ്യമായും അനുഭവപ്പെടുന്നു. ഇത്ര വലിയ വെളിപ്പെടുത്തൽ ഒരു ഭാഗത്ത് തുടരുമ്പോൾ കേസുകളിൽ നിന്നും രക്ഷപെടാൻ പ്രവാസി ശബ്ദത്തിനെതിരേ പോലീസിൽ പരാതികൾ കൊടുക്കുകയാണ്‌ ആശ്രമം നടത്തിപ്പുകാർ. പ്രവാസി ശബ്ദം ഉയർത്തുന്ന കാര്യങ്ങളല്ല. ആശ്രമ വിശ്വാസികൾ, ശിഷ്യന്മാർ, ആശ്രമം സ്ഥാപിച്ച ഗുരുവിന്റെ കുടുംബക്കാർ, ബലാൽസംഗത്തിനിരയായ സ്ത്രീകൾ, ഗർഭ ചിദ്രം നടത്തപെട്ടവർ, മക്കളേ കൊലചെയ്യപ്പെട്ട മാതാപിതാക്കൾ..മുൻ സന്യാസിനിമാർ, സന്യാസിമാർ..ഇവരെല്ലാമാണ്‌ സത്യങ്ങൾ പറയുന്നത്. സത്യങ്ങൾ മൂടിവയ്ക്കാനല്ല. സത്യം ജയിക്കാനാണ്‌..പ്രവാസി ശബ്ദത്തിന്റെ തുടർ എപിസോഡുകൾ വായനക്കാരിലേക്ക് വൈകാതെ എത്തും. ആശ്രമത്തിൽ ബലാൽസംഗത്തിനിരയായ സ്ത്രീകൾ തന്നെ അത് വെളിപ്പെടുത്തുന്നു. വേട്ടക്കാർ ആരെന്നല്ലേ..അറിയാൻ അല്പം കാത്തിരിക്കുക.. കൊലപാതകികളിൽനിന്നും ആ ആശ്രമത്തേ രക്ഷിക്കണം..ശുദ്ധമാക്കണം..ഞങ്ങൾ തുടരും…

Top