എന്റെ ചേട്ടനേ കൊന്നതാണ്‌. ഞാൻ തെളിവുകൾ തരാം,ശാന്തിഗിരി ആശ്രമ മേധാവിക്കെതിരേ കരുണാകര ഗുരുവിന്റെ കുടുംബത്തിൽ നിന്നും പരാതി

ശാന്തിഗിരി : ശാന്തിഗിരി ആശ്രമത്തിന്റെ ഭരണാധികാരി ഹരിയെന്ന ഗുരുരത്നം ജ്ഞാനതപസ്സി
ക്കെയ്തിരെ വീണ്ടും ഞെട്ടിക്കുന്ന പരാതി ”തന്റെ ചേട്ടൻ ബിജു ചിറ്റേക്കാടിന്റെ കൊലപാതകം 2009 ഫെബ്രുവരി 23 നാണ് നടന്നത്. അന്ന് ആശ്രമത്തിൽ നടന്ന ആഘോഷത്തിൽ പങ്കെടുക്കാൻ ബിജുവിനെ ഇന്നത്തെ ശാന്തിഗിരി ആശ്രമം ജോയിന്റ് സെക്രട്ടറിയായ ഗുരുമിത്രൻ നിർബന്ധിച്ച് അവരുടെ കാറിൽ വിളിച്ച് കൊണ്ട് തിരുവനന്തപുരത്ത് വരുകയും ഏകദേശം വെളുപ്പിന് 2.45 ആയപ്പോൾ ബിജു ഉൾപ്പെടെ ഏഴ് പേർ സഞ്ചരിച്ച കാർ ആലപ്പുഴയിൽ വെച്ചുണ്ടായ അപകടത്തിൽ ബിജു മാത്രം കൊല്ലപ്പെട്ടുവെന്നാണ് അന്ന് ആശ്രമ അധികാരിയായ ഗുരുരത്നം ജ്ഞാനതപസ്സി ബന്ധുക്കളെ അറിയിച്ചത്. വേറെയാരും മരിക്കാതെ തന്റെ ചേട്ടൻ മാത്രം മരിച്ചതിൽ ഞങ്ങൾക്ക് അന്നേ സംശയങ്ങളുണ്ടായിരുന്നു. ഇത് കൊലപാതകമാണ് എന്ന് കരുണാകരഗുരുവിന്റെ കുടുംബക്കാരായ ഞങ്ങൾ വിശ്വസിക്കുന്നു. ഇതിന് നേതൃത്വം നൽകിയത് ഹരി സ്വാമിയാണ്.” പോത്തൻകോട് ജനപ്രിയ വിലാസത്തിൽ CP വിനോദാണ് പരാതിക്കാരൻ.

ആശ്രമ സ്ഥാപകനും ലോകം ആദരിക്കുന്നതുമായ കരുണാകര ഗുരുവിന്റെ കുടുംബാംഗം ആണ്‌ പരാതിക്കാരനായ വിനോദ് എന്നതും ആരോപനത്തിന്റെ ഗൗരവം കൂട്ടുന്നു.ആലപ്പുഴ പുന്നപ്രയിൽ ലോറിയുമായി ഇടിച്ച് അപകടം ഉണ്ടായി എന്നാണ്‌ ആശ്രമത്തിൽ നിന്നും ഞങ്ങളേ അറിയിച്ചിരുന്നത്.ജ്യോഷ്ഠൻ ബിജുവിനേ നിർബന്ധിച്ച് കൂട്ടികൊണ്ട് കാറിൽ കൊണ്ടുപോയ ഡ്രൈവർ കണ്ണനും അജുവിനും പരിക്കില്ലായിരുന്നു.ഈ മരണവുമായി ബന്ധപ്പെട്ട് അന്ന് പോലീസ് എടുത്ത കേസിൽ ആശ്രമത്തിലേ ചിലരേ പ്രതിയാക്കിയിരുന്നു. ഹൈക്കോടതിയിൽ പിന്നീട് കൊടുത്ത പരാതിയിലും ഉണ്ടായിരുന്നു.

അറിയിപ്പ്:പ്രവാസി ശബ്ദം ശാന്തിഗിരി ആശ്രമത്തിനും സ്ഥാപനത്തിനും എതിരല്ല. യാതോരു വിരോധവും ഇല്ല. സ്നേഹാദരവ്‌ മാത്രമേ ആ സ്ഥാപനത്തോട് ഉള്ളു. കേരള ഡിജി.പിക്ക് നല്കിയ പരാതിയും അതിൽ നടക്കുന്ന അന്വേഷണവും ആണ്‌ വാർത്തയാക്കുന്നത്. ക്രൈംബ്രാഞ്ച് നടത്തുന്ന ചില കൊലപാതക കേസിലെ അന്വേഷണം ആണ്‌ വാർത്തയാക്കുന്നത്. ഇത് വാർത്തയാക്കുന്നത് പത്രത്തിന്റെ എഡിറ്റോറിയൽ ആലോചിച്ച് ഒറ്റെകെട്ടായാണ്‌.സ്ഥാപനത്തിനെതിരല്ല, കൊലയാളികളും കള്ളന്മാരും, അനാശാസ്യക്കാരും, ബലാൽസംഗക്കാരും, ക്രിമിനലുകളും ഉണ്ടേൽ….ഉണ്ടേൽ…….അവരിൽ നിന്നും ശാന്തിഗിരിയേ മോചിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു.  കരുണാകര ഗുരുവിന്റെ ആശയമാണ്‌ അവിടെ നീണാൾ വാഴേണ്ടത്. ഇതെല്ലാം മറ്റ് പത്രങ്ങൾ എഴുതുന്നില്ല എന്നത് ഞങ്ങൾക്ക് ബാധകമല്ല. ഞങ്ങൾ എല്ലാ മത വിഭാഗങ്ങളിലേ കൊള്ളക്കാർക്കെതിരേ തൊലിയുരിച്ച് എഴുതിയത് ഈ നാട്ടിലേ എല്ലാവർക്കും അറിയാം. ശാന്തിഗിരിയുടെ കാര്യത്തിലും അതു തന്നെയാണ്‌ ചെയ്യുന്നത്. അതിൻന്റെ പേരിൽ ഒരു സ്ത്രീകൂടിയായ ഈ വാർത്തകൾ പുറത്തുവിടുന്ന ഫിജോ ജോസഫിനെതിരായ ഭീഷണികൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഫോൺ റെക്കോഡുകളും വീഡിയോകളും ഉണ്ട്. ശാന്തിഗിരി ആശ്രമവും ആയി നിരന്തിര ബന്ധം ഉള്ളവർ, ശാന്തിഗിരി ആശ്രമത്തിൽ നിന്നും വന്ന ഫോൺ കോളുകൾ..എല്ലാം റെക്കോഡുകൾ ആണ്‌- എഡിറ്റോറിയൽ/ പ്രവാസി ശ്ഡബ്ദം ടീം…

കരുണാകര ഗുരുവിന്റെ ആശയങ്ങൾക്കും ആദർശങ്ങൾക്കും എതിരായി ചില കുടുംബക്കാരുടെ കുത്തുകയാക്കി വയ്ച്ചിരിക്കുകയാണ്‌ ശാന്തിഗിരി ആശ്രമം. വൻ അഴിമതിയും, അക്രമവും, കൊലപാതകവും, പെൺകുട്ടികളേ ദുരുപയോഗം ചെയ്യലും, എല്ലാം അരങ്ങേറുന്നു. എല്ലാം പരാതിയിൽ ബോധിപ്പിക്കുന്നത് കൂടാതെ വിശദമായ രീതിയിൽ തന്റെ മൊഴി എടുക്ക്മ്പോൾ നല്കാമെന്നും വിനോദ് പരാതിയിൽ പറയുന്നു. ശാന്തിഗിരി ആശ്രമത്തേ അരാജകത്വത്തിലൂടെ നശിപ്പിക്കുന്നു. നേതൃത്വത്തിലുള്ള ഏതാനും പേർ മാത്രമാണിത് ചെയ്യുന്നത്.ഇതെല്ലാം അന്വേഷിക്കണമെന്നും വിനോദ് ചിറ്റേക്കാട്ട് പറയുന്നു.

ഇത് കൂടാതെ പൊതുപ്രവർത്തകനായ പായ്ച്ചിറ നവാസിനെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചതും,
ആശ്രമത്തിലെയും, ഹരി സ്വാമിയുടെയും രഹസ്യ വീഡിയോഗ്രാഫറുമായ ചന്ദ്രസേനനെ കൊന്നതും ഹരി സ്വാമിയുടെ നിർദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ ഗുണ്ടകളാണെന്നും കൂട്തൽ തെളിവുകൾ നൽകാൻ താൻ തയാറാണെന്നും വിനോദ് പരാതിയിൽ പറയുന്നു. ഞങ്ങൾ ശാന്തിഗിരി ആശ്രമത്തിനെതിരല്ലന്നും വ്യക്തമാക്കി. ഇപ്പോഴത്തെ ആശ്രമ മേധാവികളുടെ അഴിമതികളും, പെൺവാണിഭവും, കള്ളക്കടത്തുമൊക്കെ ആശ്രമത്തിലെ അന്തേവാസികൾക്ക് പലർക്കുമറിയാം./ REPORT BY ഫിജോ ജോസഫ്

2 കൊലപാതകങ്ങൾ, ഒരു വധശ്രമം ശാന്തിഗിരിയുടെ മേധാവിക്കെതിരേ പരാതിക്കാർ..

ആശ്രമത്തിലേ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനായിരുന്ന ചന്ദ്രസേനൻ അപകടത്തിൽ മരണപെട്ടത് കൊലപാതകമെന്ന്. ഈ പരാതിയിൽ ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നു

ശാന്തിഗിരി ആശ്രമം കരുണാകര ഗുരുവിന്റെ ആശയങ്ങളിൽ നിന്നും മാറി എന്നും അഴിമതിയും, കൊള്ളരുതായ്മയും വിവരിച്ചും പ്രതികരിച്ച നവാസ് പായിച്ചിറയേ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസ് ..ഇതും അന്വേഷണം നടക്കുന്നു

ഇപ്പോൾ ആശ്രമത്തിന്റെ അടുത്തയാളും കരുണാകര ഗുരുവിന്റെ കുടുംബക്കാരനുമായ ചിറ്റേക്കാട് ബിജുവിന്റെ അപകട മരണം കൊലപാതകമെന്ന ബന്ധുക്കളുടെ പരാതി

ശാന്തിഗിരി ആശ്രമത്തിനകത്ത് നിരവധി ദുരൂഹ മരണങ്ങളും, ആത്മഹത്യകളും, കൊലപാതകങ്ങളും നടന്നിട്ടുണ്ട്. എന്നാൽ ജീവനിൽ ഭയമുള്ളതിനാൽ ആരും പുറത്ത് പറയാറില്ല. ആരെങ്കിലും പരാതിയുമായി പോയാൽ അവരെ ഇല്ലാതാക്കുകയാണ് ഹരി സ്വാമിയുടെ രീതി.    പരാതിയിൽ പറയുന്നു. ശാന്തിഗിരി ആശ്രമത്തിലെ ഉന്നതരായ ചിലർക്കെതിരേ ദിവസം ചെല്ലുന്തോറും നിരവധി പരാതികളാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓരേ സഭവങ്ങളും പുറത്തു വരുമ്പോൾ പലരും തങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കാൻ തയ്യാറായി. ഇതിൽ സ്ത്രീകളും പെൺകുട്ടികളും വരെ ഉണ്ട് എന്നതാണ്‌ ഏറെ അത്ഭുതപ്പെടുത്തുന്നത്.

Top