അശ്ലീല ഓഡിയോ ക്ലിപ്പുകൾ; എല്ലാം ഭദ്രമായി സൂക്ഷിച്ച് സരിത എസ്. നായർ

സംസ്ഥാനത്തെ മുൻമന്ത്രിമാരുടെയും എംഎൽഎമാരുടെയും എംപിമാരുടെയും വ്യവസായികളുടെയും അടക്കം അശ്ലീല വീഡിയോയും, ഓഡിയോ ക്ലിപ്പുകളും തന്റെ കൈവശമുണ്ടെന്ന സൂചന നൽകി സരിത എസ്.നായർ. മാതൃഭൂമി ന്യൂസിൽ വേണുമായി നടത്തിയ അഭിമുഖത്തിലാണ് സരിത എസ്.നായർ കേരളത്തിലെ ഉന്നതരുടേത് അടക്കം രഹസ്യ വീഡിയോ തന്റെ പക്കലുണ്ടെന്ന സൂചന നൽകിയത്.

സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും മന്ത്രിമാരെയും ബന്ധപ്പെടുത്താനുള്ള തെളിവുകളൊന്നുമില്ലെന്നായിരുന്നു ആദ്യം മുതൽ കോൺഗ്രസും യുഡിഎഫും വാദിച്ചിരുന്നത്. എന്നാൽ, തന്നെ അറസ്റ്റ് ചെയ്ത ശേഷം കേസ് അന്വേഷണം നേരായ ദിശയിലല്ല നടന്നതെന്നാണ് സരിത ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഉമ്മൻചാണ്ടിയും സരിതയും ഒന്നിച്ച നിൽക്കുന്ന ഒരു ചിത്രം മാത്രമാണ് ഇതുവരെ പുറത്തു വന്നിട്ടുള്ളത്. ഉമ്മൻചാണ്ടിയെ നേരിൽ കണ്ടത് എവിടെ വച്ച്, എന്നൊക്കെ, എപ്പോഴൊക്കെ എന്നെല്ലാം കൃത്യമായി അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.

എന്നാൽ, ഇതൊന്നും മുഖവിലയ്ക്ക് എടുക്കാൻ അന്നത്തെ അന്വേഷണ സംഘം തയ്യാറായില്ലെന്നാണ് സരിത ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതു മാത്രമല്ല, ഉമ്മൻചാണ്ടിയുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയാൻ സാധ്യതയുള്ള ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും എല്ലാം അന്വേഷണ സംഘം നശിപ്പിച്ചു കളയുകയും ചെയ്തതായും സരിത എസ്.നായർ വ്യകതമാക്കുന്നു.

ഉമ്മൻചാണ്ടിയുമായു്ള്ള ബന്ധവും, മന്ത്രിമാരുടെ അവിഹിത ഇടപാട് സംബന്ധിച്ചുള്ള ഓഡിയോ വീഡിയോ തെളിവുകളും തന്റെ പക്കലുണ്ടെന്നു താൻ അന്നു തന്നെ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയിരുന്നതായി സരിത പറയുന്നു. എന്നാൽ, ഇത് സംബന്ധിച്ചു ഒരു അന്വേഷണം നടത്താനും അന്നത്തെ പൊലീസ് സംഘം തയ്യാറായിട്ടില്ലെന്നാണ് സരിത ഇപ്പോൾ ആരോപിക്കുന്നത്.

Top