ട്രംപുമായുള്ള ആ നല്ല ബന്ധം അവസാനിക്കുന്നു ;ട്രംപിന് സല്‍മാൻ രാജാവിന്റെ മുന്നറിയിപ്പ് ,എന്തിനും കൂടെനിന്നവർ..

റിയാദ്: ഖത്തറിനെതിരെ വിലക്കേര്‍പ്പെടുത്തിയപ്പോഴും രാജകുമാരന്‍മാരെ അടക്കം അറസ്റ്റ് ചെയ്ത് തടവറയില്‍ തള്ളിയപ്പോഴും സൗദിക്കൊപ്പം നിന്ന ആളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബരാക്ക് ഒബാമയ്ക്ക് ശേഷം അധികാരത്തിലെത്തിയ ട്രംപിന്റെ നിലപാടുകള്‍ സൗദിക്ക് എതിരായിരിക്കും എന്ന വിലയിരുത്തലുകളെ പൊളിച്ചടുക്കുന്നതായിരുന്നു ട്രംപിന്റെ നീക്കങ്ങള്‍.

എന്നാല്‍ ട്രംപുമായുള്ള ആ നല്ല ബന്ധം അവസാനിക്കുകയാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. അതിന് കാരണം ഇസ്രായേലുമായി ബന്ധപ്പെട്ട് അമേരിക്ക നടത്തുന്ന പുതിയ നീക്കങ്ങള്‍ തന്നെ ആണ്.

ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചിരിക്കുകയാണ്. അമേരിക്കന്‍ എംബസി ടെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റാനുള്ള നടപടികള്‍ തുടങ്ങുകയും ചെയ്തു. കടുത്ത ഭാഷയില്‍ ആണ് സൗദി ഇതിനോട് പ്രതികരിച്ചിരിക്കുന്നത്.

Top