കാനഡയുമായുള്ള എണ്ണ വ്യാപാരം നിര്‍ത്തില്ലെന്ന് സൗദി

റിയാദ്: കാനഡയ്‌ക്കെതിരെയുള്ള തുറന്ന പോരും വ്യാപാരവും തമ്മില്‍ ബന്ധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് സൗദി അറേബ്യ. അതേസമയം സംഭവത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതാണോ എന്ന സംശയം വേണ്ടെന്ന് സൗദി തുറന്ന് പറഞ്ഞിരിക്കുകയാണ് കാനഡ തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് കൊണ്ട് അവര്‍ക്കെതിരെയുള്ള എല്ലാ പ്രതിഷേധവും തുടരും. കടുത്ത നടപടികള്‍ ഇനിയും ഉണ്ടാവുമെന്ന് തുറന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി.

അതേസമയം സൗദി തങ്ങളുമായുള്ള സേവനങ്ങള്‍ അവസാനിപ്പിച്ചാലും കുഴപ്പമില്ലെന്നാണ് കാനഡയുടെ നിലപാട്. സമ്പന്നരാജ്യമായതിനാല്‍ സൗദിയുടെ നടപടികള്‍ കാര്യമായിട്ടൊന്നും കാനഡയെ ബാധിക്കില്ല. ബദല്‍ മാര്‍ഗങ്ങള്‍ നിരവധിയുണ്ടെന്ന് കനേഡിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴി ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധം നടക്കുന്നുണ്ട്.കാനഡ എണ്ണയ്ക്കായി ആശ്രയിക്കുന്ന സുപ്രധാന രാജ്യമാണ് സൗദി അറേബ്യ. അവരുടെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നാണ് കാനഡ. എന്നാല്‍ നിലവിലെ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ ഇത് അവസാനിപ്പിക്കുമോ എന്ന ഭയത്തിലായിരുന്നു എല്ലാവരും. എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സൗദി. കാനഡയുമായുള്ള എണ്ണ വ്യാപാരം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ രാഷ്ട്രീയ സ്വാധീനം ഇല്ലെന്ന് സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു.

കനേഡിയന്‍ നാണ്യവിളകളുടെ ഇറക്കുമതി നേരത്തെ സൗദി തടഞ്ഞിരുന്നു. ഇത് വ്യാപാര മേഖലയില്‍ പ്രതിസന്ധിയുണ്ടാക്കിയ കാര്യമാണ്. അതുകൊണ്ട് എണ്ണ കയറ്റുമതിയുടെ കാര്യത്തില്‍ നേരത്തെ സംശയമുണ്ടായിരുന്നു. എന്നാല്‍ സൗദി അരാംകോ കാനഡയിലെ കമ്പനികളുമായി ഏറ്റവും നല്ല സൗഹൃദത്തിലാണ്. അതേസമയം നാലു ബില്യണിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങളും വര്‍ഷത്തില്‍ നടക്കാറുള്ളത്. സൗദിയിലേക്ക് 1.12 ബില്യണിന്റെ കയറ്റുമതിയാണ് കാനഡ നടത്തുന്നത്. ഇത് അവരുടെ മൊത്തം കയറ്റുമതിയുടെ 0.2 ശതമാനമാണ്.

പൗരാവകാശങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി ഇനിയും വാദിക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ഈ നടപടികള്‍ കൊണ്ടൊന്നും അത് അവസാനിപ്പിക്കില്ല. എന്നാല്‍ സമാധാനത്തിന്റെ പാതയാണ് കാനഡയ്ക്കുള്ളത്. മനുഷ്യാവകാശങ്ങള്‍ക്ക് സൗദി വിലകല്‍പ്പിക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്ന് ട്രൂഡോ പറഞ്ഞു. ഇപ്പോഴുള്ള തര്‍ക്കം വെറും അഭിപ്രായ വ്യത്യാസം മാത്രമാണെന്നും ട്രൂഡോ വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ച നടക്കുന്നുണ്ട്. സൗദിയുമായി ശത്രുത ആഗ്രഹിക്കുന്നില്ല. നല്ല ബന്ധമാണ് ആവശ്യം. ലോകത്ത് സ്വാധീനം ചെലുത്താനും അതിലേറെ പ്രാധാന്യവുമുള്ള രാജ്യമാണ് സൗദി. മനുഷ്യാവകാശ സംബന്ധമായ കാര്യങ്ങളില്‍ അവര്‍ പുരോഗതി അവര്‍ സ്വന്തമാക്കി കൊണ്ടിരിക്കുകയാണ്. പക്ഷേ ഇത്തരം കാര്യങ്ങളില്‍ ഇനിയും കാനഡ അഭിപ്രായം പറയും. അത് എല്ലാവരുടെയും ആവശ്യമാണെന്നും ട്രൂഡോ പറഞ്ഞു.

കാനഡയുമായുള്ള പ്രത്യേക ബന്ധമായിരുന്നു സൗദിക്കുണ്ടായിരുന്നത്. ഒറ്റരാത്രി കൊണ്ടാണ് അതെല്ലാം തകര്‍ന്നത്. സല്‍മാന്‍ രാജാവ് വിദേശ രാജ്യങ്ങളുമായി ഏറ്റവും നല്ല ബന്ധമുണ്ടാക്കിയിരുന്നു. ആയുധ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. സൗദിയില്‍ താന്‍ നടപ്പാക്കുന്ന പദ്ധതികള്‍ പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയും വേണമെന്നും അദ്ദേഹത്തിനുണ്ടായിരുന്നു. തീവ്രവാദത്തെ എതിര്‍ക്കുന്നു എന്ന പ്രതിച്ഛായയും സൗദി ഉണ്ടാക്കിയിരുന്നു.

Top