സൗദിയിൽ വൻ സ്വർണ്ണ കുമ്പാരം, കുറെ അമേരിക്കക്ക് നല്കി

സൗദി സമ്പത്തിന്റെ കാര്യത്തിൽ ലോകത്തേ അത്ഭുതമാണെന്ന് പണ്ടേ ലോക സാമ്പത്തിക വിദഗ്ദർ പറയുന്നു. എന്നാൽ ആ സമ്പത്ത് എണ്ണയിൽ മാത്രമാണോ? എന്നൊന്നും ആരും പറയുന്നില്ല. സൗദിയിൽ സ്വർണ്ണ മലകൾ ഉണ്ടെന്നും മരുഭൂമിയിലേ ഈ പ്രദേശം മണലിനടിയിലേക്കും കൂടി പരന്നു കിടക്കുന്നു എന്നും ശക്തമായ വിവരങ്ങൾ ഉണ്ട്.സൗദി ലോകത്തേ ഏറ്റവും ശക്തമായ ആളോഹരി വരുമാനം ഉള്ള രാജ്യമാണ്‌. സമ്പത്തിന്റെ കാര്യത്തിൽ അമേരിക്കക്കും ഏറെ മുന്നിൽ തന്നെ.എന്തായാലും സൗദിയിൽ നിന്നും ഇപ്പോൾ പുറത്തുവന്ന വാർത്ത വൻ സ്വർണ്ണ കുമ്പാരം ഉള്ളതിന്റെയാണ്‌.മരുഭൂമിയിലേ രാജാവിന്റെ സ്വന്തം കൊട്ടാരത്തിൽ ഈ വൻ ശേഖരം കനത്ത കാവലിൽ സൂക്ഷിക്കുന്നു. മണ്ണിനടിയിലേക്കും നിരവധി അറകൾ ഇവിടെയുണ്ട്.

ഇതെല്ലാം കണ്ണ്‌ കൊണ്ട് കണ്ട ഒബാമയുടെ പ്രസംഗ എഴുത്തുകാരനും ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേശകനുമായിരുന്ന ബെന്‍ റോഡസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ഔദ്യോഗിക കാലത്തെ ഓര്‍മകള്‍ ഉള്‍പ്പെടുത്തി ബെന്‍ റോഡസ് ഇറക്കിയ പുസ്തകത്തിലാണ് സൗദിയില്‍ നിന്ന് സ്വര്‍ണം ലഭിച്ച കഥ വിവരിക്കുന്നത്. അന്ന് കുറെ പെട്ടികളിൽ അമേരിക്കയിലേക്ക് കൊണ്ടുപോകാൻ എന്തൊക്കയോ കൊട്ടാരത്തിൽ വയ്ച്ചിരുന്നു. കനത്ത കാവലുള്ള മുറിയിൽ അടുക്കി വയ്ച്ച് പെട്ടികൾ തുറന്നപ്പോൾ ഞെട്ടി പോയെന്നും നിറയെ സ്വർണ്ണം ആയിരുന്നു എന്നും ബെൻ പറഞ്ഞു. തന്റെ കണ്ണുകൾകൊണ്ട് ഇത് കണ്ടതാണ്‌. ഈ പെട്ടികൾ എല്ലാം അമേരിക്കൻ വിമാനങ്ങളിൽ അമേരിക്കയിലേക്ക് കൊണ്ടുപോയി. സൗദിയുടെ സ്വർണ്ണ നിക്ഷേപം കുറെ അമേരിക്കക്ക് സൂക്ഷിക്കാൻ കൊടുത്തതാണോ അതോ കണക്കിൽ പെടാത്ത സ്വർണ്ണം രാജ കുടുംബത്തിന്റെ പേരിലുള്ളത് അമേരിക്കയിലേക്ക് കടത്തിയതോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ് സൗദി അറേബ്യ സ്വര്‍ണ കൂമ്പാരം നല്‍കിയത്. കോടിക്കണക്കിന് രൂപ വില മതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ  പെട്ടികൾ  അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയായിരുന്നു. ബറാക്ക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്താണ് സംഭവം. 2009 ജൂണിലാണ് സംഭവം. സൗദി രാജാവിന്റെ മരുഭൂമിയിലെ കൊട്ടാരത്തില്‍ വച്ചാണ് ഈ സ്വര്‍ണ കൈമാറ്റം നടന്നത്. തനിക്ക് ആദ്യം തോന്നിയത് ഇതെല്ലാം കൈക്കൂലി പണം ആണെന്നാണ്‌. പിന്നെ അതല്ല എന്ന് ബോധ്യപ്പെട്ടു. എന്തായാലും സൗദിയുടെ വൻ സ്വർണ്ണ കുമ്പാരം തന്നെ അമേരിക്കയിൽ സൂക്ഷിക്കുന്നുണ്ട്. ഒബാമ വന്നപ്പോൾ ഒബാമയുടെ ഭാര്യക്ക് സൗദി രാജാവ്‌ കൊടുത്തത് 115 കോടി രൂപയുടെ സ്വർണ്ണ വജ്രാഭരണങ്ങൾ ആയിരുന്നു. ഒബാമയുടെ മക്കൾക്കും ഇതേ പോലെ രത്നങ്ങൾ സമ്മാനമായി നല്കി.

ട്രം പ് വന്നപ്പോൾ സൗദി രാജാവ് നല്കിയത് സ്വർണ്ണ മെഡലുകളും മാലകളും ആയിരുന്നു.എന്തായാലും ഓരോ അമേരിക്കൻ ഭരണാധികാരികളുടെ കുടുംബത്തിനും കിലോ കണക്കിന്‌ രത്നങ്ങളും സ്വർണ്ണവും സൗദി നല്കിയിട്ടുണ്ട്. അതിനെല്ലാം പുറമേയാണ്‌ പെട്ടികളിൽ സ്വർണ്ണം കൊടുത്തതും

Top