ആക്രമണങ്ങളെ തിരിച്ചറിയാന്‍ അത്യാധുനിക സംവിധാനവുമായി സൗദി

റിയാദ്: യെമനില്‍ നിന്നും ഹൂതികളുടെ മിസൈല്‍ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ ആക്രമണങ്ങളെ മുന്‍കൂട്ടി തിരിച്ചറിയുന്നതിന് സഹായിക്കുന്ന അത്യാധുനിക സൈറന്‍ സംവിധാനം പരീക്ഷിച്ചതായി സൗദി സിവില്‍ ഡിഫന്‍സ് ഡയറക്ടറായ സുലൈമാന്‍ അലാമ്രൊ പറഞ്ഞു.

ജീവനും സ്വത്തും സംരക്ഷിക്കുവാന്‍ ഈ സൈറന്‍ സംവിധാനം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. എല്ലാത്തരത്തിലുള്ള ആക്രമണങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുവാന്‍ ഇത് സഹായിക്കുമെന്നും അലാമ്രൊ വ്യക്തമാക്കി.

സൈറന്‍ പരീക്ഷണത്തിന്റെ വീഡിയോ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സിവില്‍ ഡിഫന്‍സ് ചേര്‍ത്തിട്ടുണ്ട്.

Top