Columnist

മൂല്യബോധം തൊട്ടു തീണ്ടാത്ത എന്ത് അതിക്രമത്തിനും മടിക്കാത്ത ഒരു തലമുറ ;”കുട്ടികളെ കൊല്ലുന്ന വിദ്യാഭ്യാസം”

മൂല്യബോധം തൊട്ടു തീണ്ടാത്ത എന്ത് അതിക്രമത്തിനും മടിക്കാത്ത ഒരു തലമുറയെ വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസ സബ്രദായം . പണം കൊടുത്ത് വാങ്ങുന്ന വെറും വില്‍പ്പന ചരക്കായി മാത്രം ഇന്ന് മാറിയിരിക്കുന്ന വിദ്യാഭ്യാസ സബ്രദായത്തെ കുറിച്ച് തുറന്നെഴുതുന്നു.

ഡഗ്ളസ് ജോസഫ്

കഴിഞ്ഞ ദിവസം പാമ്പാടിയിൽ ഒൻപതാം ക്ലാസ്സിൽ തോറ്റതിനെതുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്‌ത സംഭവം ഏവരെയും ഞെട്ടിച്ചു. ഡൽഹിയിൽ റയാൻ പബ്ലിക് സ്കൂളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥി സ്കൂൾ പരീക്ഷ മാറ്റി വയ്ക്കുന്നതിനായി അതെ സ്കൂളിലെ ഏഴ് വയസുകാരനായ വിദ്യാർഥിയെ സ്കൂൾ വാഷ് റൂമിൽ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവം ഒറ്റപ്പെട്ടതല്ല. ഹരിയാനയിലെ റോത്തക്കിൽ മാത്‍സ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ വഴക്കു പറഞ്ഞതിന് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി കണക്കധ്യാപകനെ സ്റ്റാഫ് റൂമിൽ കയറി കുത്തിപരുക്കേല്പിച്ചത് ഏതാനും മാസങ്ങൾ മുൻപാണ്. കുറച്ചു വർഷങ്ങളായി നാം പിന്തുടരുന്ന മത്സരം നിറഞ്ഞ, പൊങ്ങച്ചത്തിൽ ആറാടുന്ന, മൂല്യബോധം പകരുന്നതിൽ പരാജയപ്പെട്ട, സേവനം മറന്ന് കച്ചവടമായി മാറിയ വിദ്യാഭ്യാസ സമ്പ്രദായമാണ് ഇത്തരം ദുരന്തങ്ങൾ സൃഷ്ടിക്കുന്നത്

ഒരു പത്തിരുപതു വർഷം മുൻപ് ബഹു ഭൂരിപക്ഷവും പൊതുവിദ്യാലയങ്ങളിലും, ഗവണ്മെന്റ് എയ്‌ഡഡ്‌ സ്കൂളുകളിലുമാണ് പഠിച്ചിരുന്നത്. അക്കാലത്തു പണക്കാരനറെയും, പാവപെട്ടവന്റെയും കുട്ടികൾ ജാതി, മത ഭേദമെന്യേ ഒരേ ബെഞ്ചിൽ ഇരുന്നു പഠിച്ചിരുന്നു. അന്ന് എ പ്ലസ് നേടാനും, എൻട്രൻസ് റാങ്ക് കിട്ടാനും ഒന്നും മാതാപിതാക്കളോ അധ്യാപകരോ സ്കൂൾ അധികാരികളോ കുട്ടികളെ പീഡിപ്പിച്ചിരുന്നില്ല. കുട്ടികൾ അവരുടെ കഴിവനുസരിച്ചു പഠിച്ചിരുന്നു. അന്ന് അധ്യാപകർ കുട്ടികൾക്ക് സ്വന്തം രക്ഷിതാക്കൾ പോലെയായിരുന്നു. കുട്ടികൾ അധ്യാപകരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്‌തിരുന്നു. എന്നാൽ രണ്ടായിരമാണ്ടു മുതൽ ചിത്രം മാറി. ആഗോളവൽക്കരണവും, എല്ലാം കച്ചവടമാക്കുന്ന കോർപ്പറേറ്റുകളും, ഒരു കാലത്തു കേരളത്തിൽ സാർവത്രിക വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ച മിഷനറിമാരുടെ സേവനം മറന്നു, വിദ്യാഭ്യാസത്തെ ലാഭകൊതിയോടെ കച്ചവടമാക്കിയ സഭക്കാരും എല്ലാം ചേർന്ന് മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതുപോലെ ഒരു വില്പനച്ചരക്കാക്കി വിദ്യാഭ്യാസത്തെ മാറ്റി.

ഗവണ്മെന്റ് സ്കൂളുകൾ, എയിഡഡ് സ്കൂളുകൾ , കേരള സിലബസ് ഒക്കെ നമുക്ക് പത്രാസ് കുറവുള്ളതായി മാറി. ഇതു മുതലാക്കി പണം വാരാൻ സ്വകാര്യ വ്യക്തികൾ, സഭകൾ, കള്ളു മുതലാളിമാർ തുടങ്ങിയവർ സി.ബി .സ് .ഇ , ഐ.സി .സ് .ഇ സ്കൂളുകൾ തുടങ്ങി. മലയാളിയുടെ പൊങ്ങച്ചം കാട്ടുന്ന സ്വഭാവത്തെ സ്വകാര്യ സ്കൂൾ മാനേജ്മെൻറുകൾ മുതലെടുത്തു. എൽ.കെ .ജിക്ക് അഡ്മിഷന് അൻപത്തിനായിരമോ ,ഒരു ലക്ഷമോ വാങ്ങുന്ന സ്കൂൾ വലിയ സ്റ്റാൻഡേർഡ് ഉള്ള സ്കൂൾ ആയി നാം കരുതി. വിദ്യാഭ്യാസം ഒരു മൽസരമായി മാറി. എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടാൻ കുട്ടികളെ കൊല്ലാകൊല ചെയ്തു.

രാവിലെ ട്യൂഷൻ, വൈകുന്നേരം ട്യൂഷൻ, അവധിദിവസങ്ങളിൽ എൻട്രൻസ് കോച്ചിങ് അങ്ങനെ കുട്ടികൾക്ക് ഉറങ്ങാൻപോലും സമയം നൽകാതെ കഷ്ടപ്പെടുത്തി. പത്താം ക്ലാസ്സിൽ , പ്ലസ് ടുവിന് ഒക്കെ ഫുൾ മാർക്ക് നേടിയില്ലെങ്കിൽ, എൻട്രൻസിന് നല്ല റാങ്ക് കിട്ടിയില്ലെങ്കിൽ ജീവിതം അവസാനിച്ചു എന്ന മട്ടിൽ മാതാപിതാക്കളും, അധ്യാപകരും കുട്ടികളിൽ സമ്മർദ്ദം ചെലുത്താൻ മത്സരിച്ചു. കുട്ടികൾക്ക് ഫുട്ബോളോ, ക്രിക്കറ്റോ കളിച്ചത് ഓർമ്മ മാത്രമായി. വീട്, സ്‌കൂൾ, ട്യൂഷൻ സെന്റർ എന്ന വട്ടത്തിനുള്ളിൽ കുട്ടികളുടെ ജീവിതം ഒതുങ്ങി. കുട്ടികൾ ഗ്രൗണ്ട് കണ്ട കാലം മറന്നു. മക്കൾക്ക് ഉയർന്ന മാർക്ക് കിട്ടുക, എൻട്രൻസ് വിജയിക്കുക ഇവ മാതാപിതാക്കൾക്ക് അഭിമാനപ്രശ്‌നമായി മാറി. അയലത്തെ വീട്ടിലെ കുട്ടിയേക്കാൾ കൂടുതൽ മാർക് നേടാൻ രാപ്പകൽ നിർബന്ധം ചെലുത്തി.

പണം കൊടുത്തായാലും മക്കളെ ഡോക്ടറോ, എഞ്ചിനീയറോ ആക്കാൻ ആധിപിടിച്ചു നടന്നു. പണ്ടൊക്കെ നമ്മുടെ സ്കൂളുകളിൽ നിലനിന്നിരുന്ന ഗുരു ശിഷ്യ ബന്ധം ഇല്ലാതായി. വിദ്യാഭ്യാസം ചാളയോ, കാറോ ഒക്കെ പോലെ മാർക്കറ്റിൽ നിന്നും പണം കൊടുത്തു വാങ്ങുന്ന വില്പനച്ചരക്കായി. മൂല്യബോധം തൊട്ടു തീണ്ടാത്ത എന്ത് അക്രമത്തിനും മടിക്കാത്ത ഒരു തലമുറയെ വാർത്തെടുത്തു. അതിന്റെയൊക്കെ ഫലമല്ലേ സഹപാഠിയെ അരുംകൊല ചെയ്യാൻ മടിയില്ലാത്ത, സ്വന്തം അധ്യാപകന് നേരെ കത്തി ഉയർത്താൻ മടിയില്ലാത്ത വിദ്യാർഥികളെ പടച്ചുവിടുന്ന ഫാക്ടറികളായി നമ്മുടെ സ്കൂളുകൾ അധഃപതിച്ചത്. ധാർമികത, സദാചാരം , സൽസ്വഭാവം, , സഹ ജീവി സ്നേഹം തുടങ്ങിയ മൂല്യങ്ങൾ പകർന്നു നൽകേണ്ട അദ്ധ്യാപകർ സ്വന്തം ശിഷ്യരെ പീഡനത്തിനിരയാകുന്ന നിലവാരത്തിലേക്ക് അധപതിച്ചു. ലക്ഷങ്ങൾ ക്യാപിറ്റേഷൻ ഫീ കൊടുത്തു ഡോക്ടറാകുന്നവൻ രോഗിയുടെ കിഡ്‌നി മുറിച്ചു വിറ്റിട്ടായാലും ചിലവായ പണം മുതലാക്കാനാണ് നോക്കുന്നത്. ചോദ്യപേപ്പർ ചോർത്തിയും, കോപ്പിയടിക്കാൻ സഹായം ചെയ്തും ഒക്കെ അധ്യാപകർ കാട്ടികൂട്ടുന്ന അധാർമിക നടപടികൾ കുട്ടികൾക്ക് നൽകുന്ന സന്ദേശം അപകടകരമാണ്

കഴുത്തറപ്പൻ മൽസരം നിറഞ്ഞ, ഏതു അധമ മാർഗത്തിലൂടെയും ലക്‌ഷ്യം നേടാൻ പഠിപ്പിക്കുന്ന, മൂല്യങ്ങൾ നഷ്ടപെട്ട, പൊങ്ങച്ചത്തിന്റെ കൂത്തരങ്ങായ, കച്ചവടമായിമാറിയ നമ്മുടെ സ്കൂളുകൾ നാളെകളിൽ കൂടുതൽ ആത്മഹത്യകൾക്കും , കൊലപാതകങ്ങൾക്കും വേദിയാകും. അമേരിക്കയിൽ തോക്കുമായി വന്ന് സഹപാഠികളെ കൂട്ടക്കൊല ചെയ്യുന്ന പൈശാചിക സംസ്‌കാരം നമ്മുടെ കുട്ടികളും പിന്തുടരുന്ന കാലം അതിവിദൂരമല്ല.

Related posts

സൗദി ആറെംകോ യൂറോപ്പിൽ പുതിയ സംരംഭങ്ങൾ തുടങ്ങുന്നു. മലയാളികൾക്ക് വമ്പിച്ച തൊഴിലവസരങ്ങൾ

subeditor

അംബാനിയേ വീഴ്ത്തൂ, പെട്രോൾ, ഡീസൽ, ഗ്യാസ് വില കുറക്കൂ, പ്രചരണം രാജ്യത്ത് വൈറലാക്കൂ

subeditor

ഈ മഹാ ദുരന്തത്തിൽ മനുഷ്യരേ കുരുതി നല്കിയത് ആരാണ്‌,ഇന്ത്യൻ സൈന്യം രക്ഷ…അവസാനം അവർ മാത്രം

subeditor

10 കൊല്ലം കൊണ്ട് പെട്രോൾ, ഡീസൽ കാറുകൾ ഔട്ട്. 500കിലോമീറ്റർ ഓടിക്കാവുന്ന ശക്തിയേറിയ ബാറ്ററിക്ക് രൂപം നല്കി.

subeditor

ഗൾഫിനെ പൊന്നണിയിച്ച അറ്റ് ലസ് രാമചന്ദ്രനെ ജയിലിൽ ഇടുന്നത് ക്രൂരത, ബൂമെറാങ്ങായി തിരിച്ചടിക്കും

subeditor

ഫ്രാങ്കോ മൂലം മാനക്കേട്: അയ്യയ്യോ കഷ്ടം…തൊപ്പി അഴിച്ചു വയ്പ്പിക്കാൻ ഇനി റിമാന്റ് വരെ കാക്കണോ?

subeditor

ഗൂഗിൾ സേർച്ചിൽ മാപ്പും ചിത്രങ്ങളും കിട്ടുന്നതിനു പിന്നിൽ

subeditor

ബംഗാളി കുടിയേറ്റം , മലയാളിയുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നോ?

പി.ജയരാജനെ നിയമത്തിനു വിട്ടുകൊടുക്കണം. സി.പി.എം മുഖം മാറ്റണം

subeditor

മരണത്തിലേക്ക് പിടയുന്ന അക്ബറിനേ ആശുപത്രിയിൽ എത്തിക്കാതെ പശുവിനെ തൊഴുത്തിലാക്കാൻ പോയ ഇന്ത്യ,മോദി ഭരണത്തിലേ നേട്ടങ്ങൾ

subeditor

മോദിയും കണ്ണന്താനവും പറയുന്നത് ശരിയല്ല, ഇന്ത്യ ഒപ്പിട്ട അന്തർദേശീയ കരാർ കേരളത്തിനു അനുകൂലം

subeditor

ഗൾഫിന്റെ കിതപ്പിലും കുതിക്കുന്ന കുവൈറ്റ്. പ്രവാസികളുടെ ആശ്വാസ താവളം.

subeditor

കങ്കാരുവിന്റെ നാട്ടിലേക്ക്- ത്രേസ്യാമ്മ തോമസ്

subeditor

ശബരിമലയിൽ ആരായിരുന്നു അയ്യപ്പന്റെ തല അറുത്തത്, തീയിട്ടത് ആര്‌? ക്ഷേത്രം നശിപ്പിക്കാൻ തുടങ്ങിയ ഗൂഢാലോചനക്ക് എ.ഡി 52ൽ തുടങ്ങുന്നു

subeditor

ബിഷപ്പിനേ തൊടാൻ എന്തുകൊണ്ട് ഭരണഘടന വിറക്കുന്നു? നാണം ഇന്ത്യാ..

subeditor

ജീവന്റെ സന്ദേശം ഈ വൈദീകനിൽ ഉണ്ട്. കിഡ്നി ദാന വിപ്ലവത്തിന്റെ മിശിഹാ

subeditor

സ്ത്രീ സ്വയം അറിയുക

subeditor

യുദ്ധമില്ലാത്ത ഗള്‍ഫും ഒരൊറ്റ യൂണിയനും വന്നിരുന്നെങ്കില്‍

subeditor