ഡോ.ബോബി ചെമ്മണ്ണൂർ സൗജന്യ പഠനോപകരണങ്ങൾ വിതരണം ചെയ്തു

സ്‌കൂൾ പഠനത്തിന് തയ്യാറെടുക്കുന്ന കുട്ടികൾക്ക് സ്‌നേഹോപഹാരവുമായി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ ഡോ.ബോബി ചെമ്മണ്ണൂർ ത്രിശ്ശൂരിലെ 200 ഓളം നിർധന കുടുംബങ്ങളിലെത്തി.

സ്‌കൂൾ ബാഗും നോട്ട് ബുക്കുകളുമടക്കമുള്ള പഠനോപകരണങ്ങൾ ഡോ.ബോബി ചെമ്മണ്ണൂർ കുട്ടികൾക്ക് നേരിട്ട് കൈമാറി.കൊക്കാല മുതൽ ദിവാൻജിമൂല വരെയുള്ള വിവിധ സ്ഥലങ്ങളിലെ കോളനികളിൽ കാൽനടയായി സഞ്ചരിച്ചായിരുന്നു പഠനോപകരണ വിതരണം.

ദൈവം തന്നത് സഹജീവികൾക്ക് പങ്കുവെക്കുകയാണ് ചെയ്യുന്നതെന്നും അതിനുള്ള ഒരു ഉപകരണം മാത്രമാണ് താനെന്നും കൊക്കാലയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഡോ.ബോബി ചെമ്മണ്ണൂർ പറഞ്ഞു. സാമൂഹ്യ പ്രവർത്തകനായ ജോസ് ആന്റണിയാണ് അർഹതപ്പെട്ട വിദ്യയാർത്ഥികളെ കണ്ടെത്തിയത്.

Top