ഭാവന വേലക്കാരി-പുളിശ്ശേരി വയ്ക്കാനറിയാമോ?

ഭാവന അഭിനയിച്ച   “ഓപ്പണ്‍ യുവര്‍ മൈന്‍ഡ്” എന്ന ഷോര്‍ട്ട് ഫിലിം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. പെണ്ണുകാണല്‍ ചടങ്ങാണ് ചിത്രത്തിന്റെ പ്രമേയം. വിവാഹശേഷം പെണ്ണിനെ യുഎസിലേക്ക് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന പയ്യനും വീട്ടുകാരും അവളെ വെറും വേലക്കാരിയായി മാത്രം കാണുകയും അവളുടെ വ്യക്തിത്വത്തിന് യാതൊരു വിലയും കല്‍പിക്കാത്തതുമാണ് ചിത്രത്തിന്റെ പ്രമേയം.

മെഡിസിന്‍ പഠിച്ച തന്റെ സ്വപ്നം സ്വന്തമായി ഒരു ക്ലിനിക്ക് തുടങ്ങുകയാണെന്നു പറയുന്ന പെണ്‍കുട്ടിയോട് മകന് പൈനാപ്പിള്‍ പുളിശ്ശേരി വളരെ ഇഷ്ടമാണെന്നും അത് വച്ച് കൊടുക്കാന്‍ ജോലിക്കാരിയെ വച്ചാല്‍ 40000രൂപയെങ്കിലും ശമ്പളം നല്‍കേണ്ടി വരുമെന്നുമാണ് അമ്മായി അമ്മ പറയുന്നത്.

പെണ്‍കുട്ടി ജോേലിക്കൊന്നും പോകേണ്ടെന്നും വീട്ടുകാര്യങ്ങള്‍ നോക്കി ഇരുന്നാല്‍ മതിയെന്നും അമ്മായി അമ്മ പറയുന്നു. കൂടാതെ സ്ത്രീധനം വലിയ തുകവേണമെന്നും ആവശ്യപ്പെടുന്നുണ്ട്.

 

Top