Exclusive NRI News USA

ആഗോള സഭക്കു പൊൻതിളക്കം ഏഴ് വാഴ്ത്തപ്പെട്ടവർ വിശുദ്ധപദത്തിലേയ്ക്ക്

വത്തിക്കാൻ സിറ്റി: ഒക്ടോബര്‍ 14-‍Ɔο തിയതി ഞായറാഴ്ച, പ്രാദേശിക സമയം രാവിലെ 10 മണിക്ക്  വത്തിക്കാനില്‍ എത്തിയ പതിനായിരങ്ങളെ സാക്ഷിയാക്കി പോള്‍ ആറാമന്‍ മാര്‍പാപ്പ, രക്തസാക്ഷിയായ ആര്‍ച്ച് ബിഷപ്പ് ഓസ്‌കര്‍ അര്‍ണുള്‍ഫോ റൊമേറോ എന്നിവരടക്കം ഏഴു പേരെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ പദവിയിലേക്കുയര്‍ത്തി.

വത്തിക്കാനില്‍ വിശുദ്ധപത്രോസിന്‍റെ ചത്വരത്തിലെ പൊതുവേദിയില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലിയര്‍പ്പമദ്ധേയായാണ് വിശുദ്ധ പദവി പ്രഖ്യാപനം നടന്നത്.

ഇറ്റലിയിലെ നേപ്പിൾസിൽനിന്നുള്ള ഫാ. വിൻചെൻസോ റൊമാനോ (1751-1831), സിസ്റ്റേഴ്സ് അഡോറേഴ്സ് ഓഫ് ദ മോസ്റ്റ് ഹോളി സാക്രമെന്‍റ് എന്ന സഭയുടെ സ്ഥാപകനായ ഇറ്റാലിയൻ വൈദികൻ ഫ്രൻചെസ്കോ സ്പിനെല്ലി (1853-1913), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ പുവർ ഹാൻഡ് മെയ്ഡ്സ് ഓഫ് ജീസസ് ക്രൈസ്റ്റ് എന്ന സഭ സ്ഥാപിച്ച ജർമൻകാരി മരിയ കാതറീന കാസ്പർ (1820-1898), മിഷ്ണറി ക്രൂസേഡേഴ്സ് ഓഫ് ദ ചർച്ച് എന്ന സഭ സ്ഥാപിക്കുകയും ചെയ്ത നസാറിയ ഇഗ്‌നാസിയ (1886-1943), രോഗപീഡകൾക്കടിപ്പെട്ട് 19 വർഷം മാത്രം ജീവിച്ച (1817-1836) ഇറ്റലിക്കാരൻ നുൺസിയോ സുൾപ്രീസിയോ എന്നിവരാണ് വിശുദ്ധ പദവിയിലേക്കുയർത്തപ്പെട്ട മറ്റുള്ളവർ.

എൽസാൽവഡോറിലെ സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ മരണം ഏറ്റുവാങ്ങിയ റൊമേറോയുടെ അരയിൽക്കെട്ടിയിരുന്ന രക്തം പുരണ്ട ചരടും പോൾ ആറാമന്‍റെ വടിയും ധരിച്ചാണ് മാർപാപ്പ ദിവ്യബലി അർപ്പിച്ചത്.

ദരിദ്രരുടെ ഉന്നമനത്തിനായി പ്രവർത്തിച്ച പോൾ ആറാമനും റൊമേറോയും കത്തോലിക്കാസഭയുടെ ഇരുപതാം നൂറ്റാണ്ടിലെ പ്രവാചകരായിരുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ സന്ദേശത്തിൽ പറഞ്ഞു.

ഇന്ത്യയുടെ മണ്ണില്‍ ആദ്യമായി കാലുത്തിയ പത്രോസിന്‍റെ പിന്‍ഗാമി എന്ന പദവിയും വിശുദ്ധ പദവിയിലേക്കുയർത്തിയ  പോള്‍ ആറാമന്‍ പാപ്പാക്കുള്ളതാണ്.

യുവജനങ്ങളെ സംബന്ധിച്ച് ഇപ്പോള്‍ വത്തിക്കാനില്‍ സമ്മേളിച്ചിരിക്കുന്ന സിനഡിലെ പിതാക്കന്മാരുടെയും ആഗോള യുവജനപ്രതിനിധികളുടെയും ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും എത്തിയ ആയിരക്കണക്കിന് വിശ്വാസികളുടെയും തീര്‍ത്ഥാടകരുടെയും വൈദികരുടെയും സന്ന്യസ്തരുടെയും സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപന ചടങ്ങ്.

Related posts

ഏലിയാമ്മ ഇട്ടന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ) കേരള ചാപ്റ്റര്‍ അനുശോചിച്ചു

subeditor

പ്രവാസികളുടെ പണം കൊള്ള ചെയ്യുന്നവർ: മലയാളി അസോസിയേഷനിൽ സാമ്പത്തിക തിരിമറി, ഇല്ലാത്ത ചാരിറ്റിയുടെ പേരിലും പണം തട്ടിപ്പ്

subeditor

റവ.ജോണ്‍ മാത്യു നിര്യാതനായി

Sebastian Antony

കള്ളുകുടിച്ചു തലയ്ക്കു പിടിച്ചപ്പോള്‍ പറ്റിപ്പോയതാ സാറെ, എനിക്ക് ഒന്നും അറിയില്ല ; പോലീസിന്റെ മുമ്പില്‍ പൊട്ടിക്കരഞ്ഞ് കൃഷ്ണകുമാര്‍

അനീഷിനും ലിബിനും പുറമേ മറ്റൊരു വമ്പന്‍ സ്രാവ് ഇനിയും കാണാ മറയത്ത്

ഒരു വട്ടം കൂടി എൻ ഓർമ്മകൾ മേയുന്ന ഗാന സന്ധ്യ ഫോക്കാന കൺവെൻഷനിൽ.

Sebastian Antony

ഞാനൊരു മുസൽമാന്റെ ഭാര്യയാണ്,ക്രൈസ്തവന്റെ മകളാണ്,എന്നെ രാജ്യദ്രോഹിയാക്കി പോലീസ്

special correspondent

ഗൾഫിൽ ചരിത്രം കുറിച്ച് ഖത്തർ മലയാളികളുടെ ക്രിസമസ് കുർബ്ബാനയും ആഘോഷവും.

subeditor

സൗമ്യ കേസില്‍ ഞെട്ടിക്കുന്ന വെളിപ്പടുത്തലുമായി ആളൂര്‍ , യാചകനെ ഒഴിവാക്കിയതു പോലീസിന്റെ വീഴ്ച

special correspondent

ന്യൂയോർക്കിൽ സിഖ് വംശജനു നേരേ വംശീയാക്രമണം

അവരുടെ മനസിന് ബലം വയ്ക്കട്ടെ ;അവരാവശ്യപ്പെട്ട കാര്യത്തില്‍ നീതി കിട്ടുന്നതുവരെ അവര്‍ ഒരുമിച്ച് നില്‍ക്കട്ടേ ;ട്രാന്‍സ്ഫര്‍ അംഗീകരിക്കരുതെന്ന് കുറിവലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളോട് സി. ലൂസി കളപ്പുര

മലയാളി വിദ്യാര്‍ഥി ഫ്ലോറിഡയില്‍ വാഹനാപകടത്തില്‍ മരിച്ചു.

subeditor

ഷാനിയുടെ സന്ദർശന വിവാദം എം. സ്വാരാജിന്‍റെ നില തെറ്റിക്കുന്നു ; മണ്ഡലത്തിൽ വട്ട പൂജ്യം, അടച്ചിട്ട ഫ്ളാറ്റിൽ സ്വാകാര്യ കാര്യങ്ങളിൽ മുഴുകി കഴിയുന്ന സ്വരാജ് സ്വന്തം പാർട്ടിക്ക് തന്നെ മടിപ്പുളവാക്കിയെന്ന് വി.എസ് പക്ഷം

കേരളത്തിലേ നേഴ്സുമാരേ ചതിക്കാൻ 300 കോടി രൂപയുടെ യു.കെ റിക്രൂട്ട്മെന്റ് തട്ടിപ്പ് മലയാളി ബിഷപ്പിനും പങ്ക്

സ്​ത്രീ വിരുദ്ധ പരാമർശം: ആണുങ്ങളുടെ നേരം പോക്ക്​; ട്രംപിന്​ ഭാര്യയുടെ പിന്തുണ

Sebastian Antony

മലങ്കര സഭയിലെ ലൈംഗീക പീഢനം: 5 വൈദീകരല്ല 8 വൈദീകർ അവളുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടു,മെത്രാന്റെ സിക്രട്ടറി അച്ചനും കൂട്ടത്തിൽ

subeditor

പെല്‍റ്റിയര്‍ അവാര്‍ഡ് രജനി ഗണേഷ് പിള്ളയ്ക്ക്

subeditor

യമനില്‍ വെടിവെപ്പ് നാല് ഇന്ത്യന്‍ കന്യാസ്ത്രീകളടക്കം 16 മരണം

subeditor