നാലു പകലും മൂന്നു രാത്രിയും നീളുന്ന സെക്സ് ഐലന്‍ഡ് പാര്‍ട്ടി ; 30 അതിഥികള്‍ക്കായി ആഘോഷത്തില്‍ കാത്തിരിക്കുന്നത് 60 സുന്ദരികള്‍

സ്വകാര്യ ഹോളിഡേ കമ്പനിയുടെ വെബ്സൈറ്റില് പ്രത്യക്ഷപ്പെട്ട ഈ പരസ്യം കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില് വൈറലാണ്. ഗുഡ് ഗേള് സ് കമ്പനിയുടെ സെക്സ് ഐലന്ഡ് എക്സ്പീരിയന്സ് എന്ന പരിപാടി, കൊളംബിയയുടെ വടക്കേതീരമായ കാര്ത്തഗെനയില് നവംബര് 24 മുതല് 27 വരെയാണ് നടത്താനിരിക്കുന്നത്.

എന്നാല് പരിപാടിക്ക് എതിരെ പ്രതിഷേധവുമായി കൊളംബിയയിലെ രാഷ്ട്രീയക്കാര് രംഗത്തുവന്നതോടെ, നടപടിയെടുക്കുമെന്ന് അധികൃതരും വ്യക്തമാക്കി. പരസ്യം കണ്ട് ടിക്കറ്റ് ബുക്ക് ചെയ്ത് അങ്ങോട്ട് ചെല്ലുന്നവരെ രാജ്യത്ത് പ്രവേശിപ്പിക്കില്ല എന്നും ആഹ്വാനം ചെയ്തിരിക്കുന്നു. വേശ്യാവൃത്തിക്ക് എതിരെ നിയമനടപടികള് കൈക്കൊള്ളാനാവില്ലെങ്കിലും സ്ത്രീകളെ ഇതിനായി ഉപയോഗിക്കുന്നതിന് എതിരെ നടപടി സ്വീകരിക്കാം എന്നാണ് നിയമവിദഗ്ധര് ചൂണ്ടിക്കാട്ടുന്നത്.

ലൈവ് സെക്സ് ഷോ, ആഡംബരനൗകയിലെ പാര്ട്ടി, അനിയന്ത്രിതമായ അളവില് മദ്യവും ഭക്ഷണം എന്നിവയാണ് പരിപാടിയുടെ ആകഷണമായി കമ്പനി വിശേഷിപ്പിക്കുന്നത്. വിമാനത്താവളത്തില് നിന്ന് അതിഥികളെ സ്വീകരിച്ച് ദ്വീപിലേക്ക് എത്തിക്കുമെന്നും പരസ്യത്തില്അറിയിച്ചിട്ടുണ്ട്.

Top