National Top Stories

ഹൈടെക് സെക്‌സ് റാക്കറ്റ് പിടിയില്‍, ഒരു പുരുഷനനും മൂന്ന് സ്ത്രീകളും അറസ്റ്റില്‍, വീട്ടില്‍ നിറയെ സെക്യൂരിറ്റി ചുറ്റിനും നിരീക്ഷണ ക്യാമറ, പോലീസിന് പോലും ഞെട്ടല്‍

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് നിന്നും വന്‍ ഹൈടെക് സെക്‌സ് റാക്കറ്റ് പിടികൂടി. ഡല്‍ഹി വനിത കമ്മീഷനും പോലീസും ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്. നാല് പേരാണ് അറസ്റ്റിലായത്. ഡല്‍ഹിയിലെ അമാന്‍ വികാര്‍ പ്രദേശത്തുനിന്നാണ് ഒരു പുരുഷനെയും മൂന്ന് സ്ത്രീകളെയും വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.

പ്രദേശത്ത് സെക്‌സ് റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വനിത കമ്മീഷന് രഹസ്യ സന്ദേശം ലഭിച്ചിരുന്നു. അമാന്‍ വിഹാറിന് സമീപമുള്ള ഒരു വീട് കേന്ദ്രീകരിച്ചാണ് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നായിരുന്നു രഹസ്യ സന്ദേശം. വ്യാഴാഴ്ച രാവിലെ തന്നെ വനിത കമ്മീഷന്‍ അംഗങ്ങള്‍ പ്രദേശത്തെത്തി. തുടര്‍ന്ന് പ്രദേശത്തെ ജനങ്ങളുമായി സംസാരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ അവിടെ നടക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തി.

പ്രദേശത്തെ ഒരു വീട്ടിലേക്ക് 10.30 ഓടെ നാല് സ്ത്രീകള്‍ കയറി പോകുന്നത് കമ്മീഷന്‍ അംഗങ്ങള്‍ കണ്ടിരുന്നു. 15 മിനിറ്റിന് ശേഷം ഒരു സ്ത്രീ വീട്ടില്‍ നിന്നും തിരികെ പോയി. പിന്നീട് ബൈക്കുകളിലും മറ്റുമായി യുവാക്കള്‍ വീട്ടിലേക്ക് വരാന്‍ തുടങ്ങി. വീടിന്റെ കോമ്ബൗണ്ടിനുള്ളിലേക്ക് കടക്കുന്നതിന് മുമ്ബ് ഫോണ്‍ വിളിച്ച് സംസാരിക്കുന്നുണ്ട്. മുളകള്‍ കൊണ്ട് മറച്ചിരുന്നതിനാല്‍ വീടിനുള്ളില്‍ യഥാര്‍ത്ഥത്തില്‍ എന്ത് നടക്കുന്നു എന്ന് വ്യക്തമായിരുന്നില്ലെന്ന് ഇവര്‍ പറയുന്നു. വീടിന്റെ മുറ്റത്ത് കയറണമെങ്കില്‍ തന്നെ സെക്യൂരിറ്റിയുടെ അനുമതി വേണം. വീടിന് ചുറ്റും സിസി ടിവി ക്യാമറകളും സ്ഥാപിച്ചിരുന്നു.

തുടര്‍ന്ന് വനിത കമ്മീഷന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി അവരുടെ സഹായത്തില്‍ ഉച്ചയോടെയാണ് വനിത കമ്മീഷന്‍ പ്രവര്‍ത്തകര്‍ വീടിനുള്ളില്‍ പ്രവേശിക്കുന്നത്. വീടിനുള്ളില്‍ മൂന്ന് സ്ത്രീകളും ഏഴ് പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. പോലീസിനെ ഉള്ളില്‍ കണ്ട വീട്ട് ഉടമ ഗൗതം പിന്നിലെ വാതില്‍ തുറന്നിട്ട് ഇടപാടുകാരെ രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വീടിന് പുറത്ത് തടിച്ചുകൂടിയ നാട്ടുകാര്‍ അനരെ പിടികൂടി.

ഓരോ പ്രാവശ്യവും കിടക്ക പങ്കിടുന്നതിന് 250 രൂപയാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് സ്ത്രീകള്‍ വെളിപ്പെടുത്തി. ഒരു ദിവസം ഏഴ് പുരുഷന്മാര്‍ക്കൊപ്പം കിടക്ക പങ്കിടേണ്ടി വരും. ഇതില്‍ ഒരു സ്ത്രീ താന്‍ അനാഥയാണെന്ന് വെളിപ്പെടുത്തി. മയക്കുമരുന്നിന് അടിമയായ ഭര്‍ത്താവില്‍ നിന്നും ശാരീരിക പീഡനം ഏല്‍ക്കേണ്ടി വന്നയാളാണ് മറ്റൊരു യുവതി. കുടുംബത്തിനായാണ് ഈ വഴി തെരഞ്ഞെടുത്തതെന്നും അവര്‍ പറഞ്ഞു. മൂന്നാമത്തെ സ്ത്രീ യാതൊരു കാര്യവും സംസാരിക്കാന്‍ തയ്യാറായില്ല. മൂന്ന് സ്ത്രീകളെയും വീട്ട് ഉടമയെയുമാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.

Related posts

മാതാവിന് മദ്യം കൊടുത്ത് മയക്കി ചേച്ചിയെയും അനുജത്തിയേയും മാറി മാറി പീഡിപ്പിച്ചു. ..മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത പുറത്ത് ..

subeditor6

251 രൂപയ്ക്ക് സ്മാർട്ട്‌ഫോൺ

subeditor

മുഖ്യമന്ത്രിയെ തെറിവിളിച്ച പെണ്‍കുട്ടിയ്‌ക്കെതിരെ കേസ്

മാധ്യമങ്ങൾ തനിക്കും പാർട്ടിക്കുമെതിരെ കെട്ടുകഥകൾ പ്രചരിപ്പിക്കുന്നു

subeditor

അതൊക്കെ അങ്ങ് സിനിമയില്‍ മതി; സുരേഷ് ഗോപിയെ പുച്ഛിച്ച് തള്ളി ശ്രീധരന്‍ പിള്ള

subeditor10

മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി കുഞ്ഞ് മരിച്ച സംഭവം, കുഞ്ഞിന് മുലപ്പാല്‍ നല്‍കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

subeditor10

കോടതിയലക്ഷ്യക്കേസില്‍ ജസ്റ്റിസ് കര്‍ണന് ആറുമാസം തടവുശിക്ഷ ;ഉടന്‍ ജയിലിലടയ്ക്കണമെന്ന് സുപ്രീംകോടതി

വേദിയില്‍ സീതാ ദേവി, വേദിക്ക് പിന്നില്‍ സിഗരറ്റ് വലിക്കുന്ന സീത… ഇതാണ് ബിജെപിയെന്ന് ഉപേന്ദ്ര കുശ്‌വാഹ

subeditor5

പെറ്റമ്മയുടെ കൺമുന്നിൽ പതിനേഴുകാരിയെ കാമുകൻ വെടിവച്ചു കൊന്നു

subeditor

മുഖ്യമന്ത്രി പിണറായിയുടെ ആഭ്യന്തിര മന്ത്രി പി.ജയരാജൻ ആകും- കണ്ണൂരിൽ സി.പി.എം വക ഫ്ലക്സ് ബോർഡ്

subeditor

പൾസർ സുനിയെയും വിജീഷിനെയും 24വരെ റിമാന്‍റ് ചെയ്തു

subeditor

ഭൂമിയിടപാട് കേസ്; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാമെന്ന ഉത്തരവ് റദ്ദാക്കി