വീണ്ടും വികാരിക്കെതിരേ ലൈംഗീക ആരോപണം,തകർത്തത് 2മക്കൾ ഉള്ള കുടുംബത്തേ

കൊച്ചി: ബിഷപ്പ് ഫ്രാങ്കോയുടെ ലൈംഗീക പീഢന പരാതി കത്തി നില്ക്കുമ്പോൾ കേരളത്തിൽ വികാരി അച്ചൻ ലൈംഗീക പീഢനം നടത്തി ഒരു കുടുംബത്തേ കൂടി തകർത്തു. വേദ പാഠ ടീച്ചറായ 2 മക്കൾ ഉള്ള വീട്ടമ്മയേ പലതവണ പീഢിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് പരാതി വന്നത് മഞ്ഞപ്ര മേരിഗിരി പള്ളി മുൻ വികാരി ഫാ സെബാസ്റ്റ്യൻ നെല്ലിശേരിക്കെതിരേയാണ്‌. വികാരിക്കെതിരേ പരാതിയുമായി വന്നിരിക്കുന്നത് പീഢിപ്പിച്ച യുവതിയുടെ ഭർത്താവാണ്‌. അദ്ദേഹം ക്യാമറയുടെ മുന്നിൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമാക്കുന്നു. (വീഡിയോ ഈ വാർത്തയുടെ അവസാന ഭാഗത്ത് കാണാം).

ഏറ്റവും ക്രൂരമായ സംഭവം വികാരി അച്ചന്റെ പീഢനം കണ്ടു പിടിച്ച പള്ളിയിലേ കമ്മിറ്റിക്കാരനും യുവതിയേ ഭീഷണിപ്പെടുത്തി പീഢിപ്പിച്ചു. തുടർന്ന് വികാരി അച്ചനും പള്ളി കമിറ്റിക്കാരൻ ബെന്നി എന്നയാളും ചേർന്ന് കൂട്ടായി യുവതിയേ പള്ളി മുറിയിൽ വരുത്തി പല തവണ ചൂഷണം ചെയ്തു.

കുടുംബ രജിസ്റ്റർ ശരിയാക്കാം എന്നു പറഞ്ഞാണ്‌ ആദ്യം യുവതിയേ പള്ളി മുറിയിൽ വിളിച്ചത്. തുടർന്ന് വികാരി പീഢിപ്പിച്ചു. വികാരിയുടെ ശല്യം സഹിക്കാതെ വന്നപ്പോൾ യുവതി വേദപാഠ അദ്ധ്യാപനം ഉപേക്ഷിച്ചു. തുടർന്ന് മറ്റ് കാരണം പറഞ്ഞ് യുവതിയേ വീണ്ടും പള്ളി മൂറിയിൽ എത്തിച്ച് പീഢിപ്പിക്കൽ തുടർന്നതായി ഭർത്താവ്‌ വെളിപ്പെടുത്തുന്നു.

ഇതുമായി ബന്ധപ്പെട്ട് കേസ് ഒത്ത് തീർക്കാൻ എറണാകുളം സഹായ മെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്ത് നേരിട്ട് ഇടപെട്ടു. വൈദീകനേ ഊരാനും കുടുംബത്തേ ആശ്വസിപ്പിക്കാനും കഴിയണം എന്ന എടയന്ത്രത്ത് മെത്രാന്റെ ശബ്ദ രേഖ പ്രവാസി ശബ്ദത്തിനു ലഭിച്ചു. പീഢനത്തിന്റെയും ഭർത്താവിന്റെ പരാതിയും വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളിലേക്ക്, നീലേശ്വരം വിശേഷങ്ങൾ എന്ന പേജിലാണ്‌ ഭർത്താവിന്റെ അഭിമുഖം ലോക്കൽ ചാനൽ പ്രസിദ്ധീകരിച്ചത് പുറത്തുവന്നത്

Top