നസ്രാണിയെ കെട്ടി ജീവിതം ആരംഭിച്ച കാലത്ത് , നായിന്റെ മോളെ വീട്ടിൽ കേറ്റരുത് എന്ന് ഘോരഘോരം പ്രഖ്യാപിച്ച മാമാന്റെയും കൊച്ചാപ്പാ മൂത്താപ്പാമാരുടെയുമൊക്കെ എഫ് ബി വരെ വെറുതെ ഒന്നു പോയി നോക്കി.. ഷപ്പോട്ട ഹാദിയ

മതമൗലിക വാദികളുടെ ഇരട്ടത്താപ്പ്‌ തുറന്ന് കാട്ടി ആലുവ സ്വദേശി പങ്ക്‌ വച്ച ഫേസ്‌ ബുക്ക്‌ പോസ്റ്റ്‌ സോഷ്യൽ മീഡിയകളിൽ തരംഗമാകുന്നു.ഹാദിയ വിഷയത്തിന്റെ പേരിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച്‌ മുതലെടുപ്പിന് ശ്രമിക്കുന്നവരുടെ ചങ്ക്‌ കലക്കുന്ന പോസ്റ്റ്‌ മണിക്കൂറുകൾക്കുള്ളിൽ തരംഗമായി മാറിയിട്ടുണ്ട്‌.

എറണാകുളം ആലുവ സ്വദേശിനിയായ വീട്ടമ്മ ഷാഹിൻ ജോജോ ഫേസ്‌ ബുക്കിൽ കുറിച്ചത്‌ സ്വന്തം ജീവിത അനുഭവമാണ്.ആലുവ യു സി കോളേജിൽ പഠിക്കുന്ന കാലത്ത്‌ ആ കോളേജിലെ തന്നെ വിദ്യാർത്ഥിയായിരുന്ന ജോജോ ഡാനിയേലുമായി പ്രണയത്തിലാവുകയും ഇവർ 2005 ൽ വിവാഹിതരാകുകയും ചെയ്തിരുന്നു.കടുത്ത യാഥാസ്തിക മുസ്ലീം കുടുംബത്തിൽ പിറന്ന ഷാഹിന്റെ വീട്ടുകാർ ഈ ബന്ധം അംഗീകരിച്ചിരുന്നില്ല.തുടർന്നാണ് ഇവർ വീട്ടുകാരുടെ എതിർപ്പ്‌ വകവയ്ക്കാതെ വിവാഹിതരാകുവാൻ തീരുമാനിച്ചത്‌.അമ്മാവന്മാരും പിതൃസഹോദരന്മാരും കടുത്ത എതിർപ്പ്‌ പ്രകടിപ്പിച്ചിരുന്നു.എന്ത്‌ സംഭവിച്ചാലും ഷാഹിനെ വീട്ടിൽ കയറ്റരുത്‌ എന്ന നിലപാടെടുത്തത്‌ ഈ ബന്ധുക്കൾ ആണെന്ന് പോസ്റ്റിൽ പറയുന്നു.

എന്നാൽ അടുത്ത കാലത്തായി,തങ്ങളുടെ മതത്തിന്റെ ചട്ടക്കൂടുകൾ തകർത്തുള്ള വിവാഹത്തെ എതിർത്തവർ സോഷ്യൽ മീഡിയകളിൽ ഹാദിയയുടെ സ്വാതന്ത്രത്തിനായി മുറവിളി കൂട്ടുന്നു എന്നാണ് ഷാഹിന്റെ അഭിപ്രായം.എന്നാൽ ഇന്ന് വ്യക്തി ഹാദിയയുടെ വിഷയത്തിൽ സ്വാതന്ത്യത്തിലൂന്നിയുള്ള അഭിപ്രായം പറയുന്ന ബന്ധുക്കളുടെ പഴയ നിലപാട്‌ കാരണം തനിക്ക്‌ അമ്മയെ അടക്കം കാണുവാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപെട്ടിരിക്കുന്നു എന്ന് ഷാഹിൻ വ്യക്തമാക്കുന്നു. ആലുവയിലെ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലും ഇവർ സജീവ സാന്നിധ്യമാണ്.

മതമൗലികവാദികളുടെ ഇരട്ടത്താപ്പ്‌ തുറന്ന് കാട്ടിയ ഷാഹിന്റെ ഫേസ്‌ ബുക്ക്‌ പോസ്റ്റിൽ അഭിനന്ദന പ്രവാഹമാണ്.ഇത്‌ വരെ 2000ൽ അധികം ലൈക്ക്‌ ഈ പോസ്റ്റിന് ലഭിച്ചു കഴിഞ്ഞു.ഡി.വൈ.എഫ്‌.ഐ ആലുവ ഏരിയാ കമ്മറ്റി അംഗവും ന്യൂനപക്ഷ ക്ഷേമ ബോർഡിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററുമാണ് ഷാഹിൻ.

പോസ്റ്റിന്റെ പൂർണ്ണരൂപം

പണ്ട് പണ്ടൊരിക്കല്‍ ഞാനിങ്ങനെ വീട്ടുകാരുമായി ജുദ്ധം ചെയ്ത് നസ്രാണിയെ കെട്ടി ജീവിതം ആരംഭിച്ച കാലത്ത്
എന്തൊക്കെ സംഭവിച്ചാലും ശരി …നായിന്റെ മോളെ വീട്ടില്‍ കേറ്റരുത് എന്ന് ഘോരഘോരം പ്രഖ്യാപിച്ച മാമാന്റെയും കൊച്ചാപ്പാ മൂത്താപ്പാമാരുടെയൊക്കെ
fb വരെ വെറുതെ ഒന്നു പോയിനോക്കി …..
സ്വാതന്ത്ര്യത്തിനായുള്ള മുറവിളികളാണ് സൂർത്തുക്കളേ…….!!!
ഷപ്പോട്ട ഹാദിയ ☺✌ ഹാദിയയ്ക്ക് വേണം സ്വാതന്ത്ര്യം
എന്ന് ,
ഇപ്പോഴും ഈ പറഞ്ഞ ബന്ധുക്കളെ പേടിച്ച് പെറ്റതള്ളയെ നേരെ ചൊവ്വേ കാണാന്‍ സ്വാതന്ത്ര്യം ഇല്ലാത്ത ഞാന്‍ ☺✌❤

Top