എന്റെ സഹോദരന്‌ പോലും ഇങ്ങിനെ ഒരു ചേച്ചിയുണ്ടെന്ന് പറയാൻ നാണക്കേടാണ്‌, വീട്ടുകാർക്ക് എന്നെ വേണ്ട, എന്റെ പണം മുഴുവൻ കൊണ്ടുപോയി

ഷക്കീല …തെന്നിന്ത്യയിലേ യുവാക്കളേ ഒരുകാലത്ത് കൈയ്യിലെടുത്ത നടി..മലയാള സിനിമ പരാജയത്തിലേക്ക് കൂപ്പുകുത്തിയ 90കളുടെ തുടക്കത്തിൽ ഷക്കീല എന്ന ഒറ്റ നടിയായിരുന്നു സിനിമയിലേ ഹോട്ട് ഗേളായി എത്തി തിയേറ്ററുകളിൽ ആളെ കൂട്ടിയത്. ആ ഷക്കീല ഇന്ന് ജീവിതത്തേ കുറിച്ച് സംസാരിക്കുന്നു. ഏറെ കാലമായി മാധ്യമങ്ങൾക്ക് മുന്നിൽ വരാതിരുന്ന ഷക്കീല ഇതാ ചില സത്യങ്ങൾ വെളിപ്പെടുത്തുന്നു.

ഞാൻ ജീവിതത്തിൽ ഏറെ സഹിച്ചയാളാണ്‌. പല വിധത്തിലുള്ള റോളുകൾ സിനിമയിൽ ചെയ്തു. ധാരാളം പണം കിട്ടി. എല്ലാ പണവും ഞാൻ അമ്മയുടെ പേരിലാണ്‌ ബാങ്കിൽ ഇട്ടത്. അമ്മ ഇതെല്ലാം ചേച്ചിക്ക് നല്കി. ഞാൻ ആവശ്യപ്പെട്ടപ്പോൾ ചേച്ചി ഒന്നും തിരികെ തന്നില്ല. എന്റെ സഹോദരനേ ഞാൻ ഒരുപാട് സഹായിച്ചു. പണവും സമ്പത്തും നല്കി. എന്നാൽ അവൻ എന്നോട് ചെയ്തത് വല്ലാത്ത ക്രൂരതയാണ്‌. അവന്‌ ഇങ്ങിനെ ഒരു ചേച്ചി ഉണ്ടെന്ന് പറയാൻ പോലും അവന്‌ നാണക്കേടാണ്‌.

ഷക്കീലയുടെ സഹോദരൻ എന്നത് അപമാനമായി അവൻ കാണുന്നു. വീട്ടുകാർ എല്ലാവരും എന്നെ വെറുക്കുന്നു. ചേച്ചി എന്നെ കാണാൻ പോലും വരില്ല. ഷക്കീലയുടെ വീട്ടുകാരെന്ന് പറഞ്ഞാൽ തുണിയുരിയുന്ന നാണക്കേടാണെന്ന് വീട്ടുകാർ മുഖത്ത് നോക്കി എന്നോട് പറഞ്ഞിട്ടുണ്ട്. വീട്ടിലേ ഒരു ആഘോഷത്തിനും ആരും എന്നെ വിളിക്കില്ല. എന്നാല്‍ എന്നെ മറ്റുള്ളവരുടെ മുന്നില്‍ പരിചയപ്പെടുത്താന്‍ ബന്ധുക്കള്‍ക്കൊക്കെ മടിയാണ്. സഹോദരന്‍ സലീമിന്റെ ഭാര്യ വീട്ടുകാരെ എനിക്ക് അറിയില്ല. അവന്‍ ഇതുവരെ പരിചയപ്പെടുത്തി തന്നിട്ടില്ലെന്നു പറയുന്നതാണ് ശരി. എന്നെ പോലൊരു ചേച്ചിയുണ്ടെന്നു പറഞ്ഞാല്‍ നാണക്കേടാകുമത്രേ.

താന്‍ ഒരാളുമായി സ്‌നേഹത്തിലാണെന്നും അദ്ദേഹത്തിന്റെ വീട്ടുകാര്‍ സമ്മതിക്കുന്ന മുറയ്ക്ക് വിവാഹമുണ്ടാകുമെന്നും ഷക്കീല വ്യക്തമാക്കുന്നു. എനിക്ക് വിവാഹത്തിന്‌ പ്രായമായി വരുന്നതേയുള്ളുവെന്നും താമസിച്ച് പോയിട്ടില്ലെന്നും കൂടി ഷക്കീല തമാശ രൂപേണ പറഞ്ഞു. ഒരു ജോലിയും ചെയ്തില്ലെങ്കിലും എനിക്ക് ബാങ്ക് പലിശയായി ഒരു ലക്ഷം രൂപ കിട്ടും മാസത്തിൽ. കന്നഡ, തെലുങ്ക് സിനിമകളില്‍ റോളുണ്ട്. മാസം ഒരു വര്‍ക്ക് കിട്ടിയാലും ജീവിച്ചു പോകാം. ഒരു ദിവസം ചിലപ്പോൾ 75000 രൂപവരെ കിട്ടും. ഫ്ളാറ്റിന്റെ വാടക 11000 രൂപയേ വരൂ.സിനിമ ഷൂട്ടിംഗിനെ മദ്യപിക്കാറുണ്ടല്ലോ എന്ന ചോദ്യത്തിന് പഴയ മാദകനടിയുടെ വെട്ടിത്തുറന്നുള്ള മറുപടിക്ക് കാഠിന്യമേറെ. ഇല്ല, ഒരിക്കലും ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല.

Top