ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടാൻ തുനിഞ്ഞ പന്ത്രണ്ടു വയസുകാരിയെ വാതില്‍ തുറന്ന് ചാടി പിടിച്ച് ഷാർജാ പോലീസ്

ഷാർജയിൽ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച 12 വയസ്സുകാരിയെ മരണത്തിൽ നിന്നും പിന്തിരിപ്പിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നത് ഷാര്‍ജാ പോലീസ്. മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു പെൺകുട്ടിയുടെ അതിക്രമം.

പെൺകുട്ടി ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടാന്‍ ശ്രമിച്ചത് കണ്ട നാട്ടുകാര്‍ പോലീസിനെയും അഗ്നിശമനസേനയെയും വിവരമറിയിക്കുകയായിരുന്നു. ഇതോടെ പോലീസും നാട്ടുകാരും കുട്ടിയെ താഴേക്ക് ചാടുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.

ഇതിനിടയില്‍ കുട്ടിയുടെ ശ്രദ്ധമാറ്റി പെൺകുട്ടി പോലും അറിയാതെ പോലീസുകാര്‍ ഫ്ലാറ്റിന്റെ വാതില്‍ തുറന്ന് കുട്ടിയെ പുറകില്‍ നിന്ന് പിടികൂടുകയായിരുന്നു. അതേസമയം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനുള്ള കാരണത്തെപ്പറ്റി പെൺകുട്ടിയുടെ മാതാപിതാക്കളെ പോലീസ് ചോദ്യംചെയ്‌ത്‌ വരികയാണ്.

Top