26 വര്‍ഷം മുമ്പ് നടിയെ രക്ഷപ്പെടുത്തിയെന്ന് രേവതി; ഏത് ചിത്രത്തിലായിരുന്നുവെന്ന് പറയണം; വെല്ലുവിളിച്ച് സിദ്ദിഖ്

കൊച്ചി: ഇന്നലെ എറണാകുളത്ത് ഡബ്ല്യുസിസി അംഗങ്ങള്‍ നടത്തിയ വാര്‍ത്താസ സമ്മേളനത്തില്‍ നടചിമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ വന്‍ വിവാദമാണ് സൃഷ്ടിച്ചത്. രേവതി നടന്നു പറഞ്ഞ കാര്യങ്ങളെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സിദദ്ദിഖ്. 26 വര്‍ഷം മുന്‍പ് ഒരു പെണ്‍കുട്ടി ഓടികയറിവന്നു ഞാനവളെ രക്ഷിച്ചു എന്നൊക്കെ വാര്‍ത്താസമ്മേളനത്തില്‍ പറയുന്ന കേട്ടു. അതേത് സിനിമയുടെ സെറ്റില്‍ വച്ചാണ് അത് സംഭവിച്ചത് എന്ന് പറയണമെന്നായിരുന്നു സിദ്ദിഖിന്റെ വെല്ലുവിളി. ആരായിരുന്നു സംവിധായകന്‍ ആരായിരുന്നു നിര്‍മ്മാതാവ് അതു പറയണം. ഞങ്ങള്‍ അന്വേഷിക്കാം നടപടിയെടുക്കാം. കേസെടുക്കാന്‍ മുന്നില്‍ നില്‍ക്കാമെന്നും സിദ്ദിഖ് പറഞ്ഞു.

മോഹന്‍ലാല്‍ നടിമാരെന്ന് വിളിച്ചെന്ന് വിമര്‍ശിക്കുന്നതായി കണ്ടു. അതിലെന്താണ് തെറ്റെന്നും സിദ്ദിഖ് ചോദിച്ചു ഇത്തരം ആരോപണങ്ങള്‍ ബാലിശമാണ്. കഴിഞ്ഞ പത്താം തിയതി ദിലീപ് രാജി കത്ത് എഴുതി നല്‍കിയിട്ടുണ്ട്. എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നാണ് രാജി സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനിക്കേണ്ടത്. പുറത്ത് പോയ നാല് നടിമാരേക്കാള്‍ നാനൂറ് പേരടങ്ങുന്ന സംഘടനയാണ് അമ്മ.

സംഘടനയിലെ ഭൂരിപക്ഷവും അത്ര സാന്പത്തിക സുരക്ഷിതത്വം ഇല്ലാതവരാണ്. അവരെ സഹായിക്കാനാണ് അവരുടെ ആവശ്യങ്ങള്‍ക്ക് പ്രധാന്യം നല്‍കിയാണ് അമ്മ പ്രവര്‍ത്തിക്കുന്നത്. അതല്ലാതെ അഭിനയിച്ചു കൊണ്ടിരിക്കുന്നവരുടെ അവസരം കളയുന്നതല്ല ഞങ്ങളുടെ ജോലിയെന്നും സിദ്ദിഖ് പറഞ്ഞു.

Top