അബദ്ധങ്ങള്‍ ആവര്‍ത്തിച്ച് രാജഗോപാല്‍; താങ്കള്‍ക്ക് നേമത്തെ ജനങ്ങളോട് വിരോധമില്ലെന്ന് കരുതുന്നുവെന്ന് ശിവന്‍കുട്ടി

നേമം എംഎല്‍എ ഒ രാജഗോപാലിന് നിയമസഭയില്‍ പറ്റുന്ന അമളികള്‍ തുടര്‍ക്കഥയാകുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നേമം നിയോജക മണ്ഡലത്തില്‍ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് പുതുതായി നടപ്പാക്കിയ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ എന്ന ചോദ്യമാണ് ഒ രാജഗോപാല്‍ എംഎല്‍എയെ വീണ്ടും കുഴപ്പത്തിലാക്കിയത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നേമം നിയോജക മണ്ഡലത്തില്‍ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് പ്രൊപ്പോസലുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും ആയതിനാല്‍ പുതുതായി പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ലെന്നും കായികവകുപ്പ് മന്ത്രി കൂടിയായ എസ് മൊയ്തീന്‍ മറുപടി നല്‍കി.

വീണ്ടും അബദ്ധം പിണഞ്ഞ രാജഗോപാലിന് മണ്ഡലത്തിലെ മുന്‍ എംഎല്‍എ കൂടിയായ വി ശിവന്‍കുട്ടി മറുപടിയുമായി രംഗത്തെത്തി.

ശിവന്‍കുട്ടി ഫേസ്ബുക്കിലൂടെ നല്‍കിയ മറുപടി ഇങ്ങനെ…

ശ്രീ രാജഗോപാൽ…!

സഭയിലെ വാക്കുകൾ രേഖയാക്കി സൂക്ഷിക്കുന്ന പതിവുണ്ട്.അടുത്ത തവണ നേമത്ത് ജയിച്ചുവരുന്ന ആളിന് കൂടി നാണക്കേട് ഉണ്ടാകുന്ന തരത്തിലുള്ള ചോദ്യങ്ങൾ ഇനിയെങ്കിലും ചോദിക്കാതിരിക്കാൻ
താങ്കൾ ശ്രമിക്കുമെന്ന് കരുതുന്നു.

ഓരോ മണ്ഡലത്തിന്റെയും ആവശ്യങ്ങൾ തിരിച്ചറിഞ്ഞതിന് ശേഷം ആവശ്യമായ പ്രൊപ്പോസലുകൾ സർക്കാരിന് മുന്നിൽ എത്തിക്കണം!എന്നത് താങ്കളെ ഓർമ്മിപ്പിക്കട്ടെ.അതാണ്‌ ജനപ്രതിനിധി എന്ന നിലയിൽ എല്ലാവരുടെയും ഉത്തരവാദിത്തം.

കായിക പ്രവർത്തനങ്ങൾക്കായി പുതുതായി നേമത്ത് ഈ സർക്കാരിനെക്കൊണ്ട് വിവിധ പദ്ധതികൾ നടത്തിയെടുക്കുക എന്നത് താങ്കളുടെ കടമയായിരുന്നു എന്ന് കൂടി വിനീതമായി ഓർമ്മിപ്പിക്കട്ടെ.!അത് ചെയ്യാതിരുന്നത് കൊണ്ടാണ് ചോദ്യത്തിന് ഇത്തരമൊരു മറുപടി കിട്ടിയത് എന്നത് മറന്ന്പോകരുത്!

താങ്കൾക്ക് നേമത്തെ ജനങളോട് വിരോധമൊന്നുമില്ല എന്ന് കരുതുന്നു. വരുംനാളുകളിലെങ്കിലും ജനഹിതമറിഞ്ഞു
പ്രവർത്തിക്കാനും ഇത്തരം കാര്യങ്ങളിൽ ഇത്തിരിയെങ്കിലും “പരിചയമുള്ള” ഒരാളിനോട് വിവരങ്ങൾ ആരാഞ്ഞതിനു ശേഷം വേണ്ട കൃത്യമായ ഇടപെടലുകൾ നടത്തുമെന്ന് പ്രതീക്ഷിക്കട്ടെ!!!

പ്രതീക്ഷകൾ പ്രതീക്ഷകൾ ആയി നിൽക്കാതിരിക്കട്ടെ!!!

ശ്രീ രാജഗോപാൽ…!സഭയിലെ വാക്കുകൾ രേഖയാക്കി സൂക്ഷിക്കുന്ന പതിവുണ്ട്.അടുത്ത തവണ നേമത്ത് ജയിച്ചുവരുന്ന ആളിന് കൂടി…

Posted by V Sivankutty on Monday, June 11, 2018

Top