വരാപ്പുഴ പീഡനം: ശോഭാ ജോണിന് 18 വര്‍ഷം തടവ്‌

കൊച്ചി: വരാപ്പുഴ പീഡനക്കേസില്‍ ശോഭാ ജോണിന് 18 വര്‍ഷം കഠിന തടവ്‌. ഒരുലക്ഷത്തി പതിനൊന്നായിരം രൂപ പിഴ അടയ്ക്കണം.ശോഭാ ജോണും ജയരാജന്‍ നായരും കുറ്റക്കാരെന്ന് കോടതി വിധിച്ചിരുന്നു. കേസില്‍ അഞ്ച് പ്രതികളെ വെറുതെ വിട്ടിരുന്നു. എറണാകുളം സെഷന്‍സ് കോടതിയുടേതാണ് വിധി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് കൈമാറി കൂട്ട ബലാത്സംഘത്തിനിരയാക്കിയെന്നാണ് കേസ്. പെണ്‍വാണിഭ സംഘത്തിന്റെ ഇടനിലക്കാരി ശോഭാ ജോണ്‍ ആണ് കേസിലെ മുഖ്യപ്രതി.

സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത 48 കേസുകളില്‍ ആദ്യ കേസിന്റെ വിധി പ്രസ്താവം കഴിഞ്ഞ ദിവസം നടന്നിരുന്നു. ആ കേസിലും ശോഭാ ജോണും ജയരാജന്‍ നായരും കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ സഹോദരിയും സഹോദരി ഭര്‍ത്താവും അടക്കം എട്ട് പേരാണ് ആദ്യ കേസിലുള്ളത്. 2012ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഒരു പ്രതി വിചാരണക്കിടെ മരിച്ചിരുന്നു. മറ്റ് 47 കേസുകളുടെ വിചാരണയും പുരോഗമിക്കുകയാണ്.

Top