പ്രണയം ഒരു ഹോബി ; പെണ്‍കുട്ടികളെ ചതിക്കുന്നത് വിലക്കിയ മാതാപിതാക്കളെ കൊല്ലാന്‍ ശ്രമം

പ്രണയം ഒരു ഹോബിയാക്കിയ മകനെ നേരെയാക്കാന്‍ കല്യാണം ഉറപ്പിച്ച മാതാപിതാക്കള്‍ക്ക് മകന്‍ വിധിച്ചത് മരണം . പല പെണ്‍കുട്ടികളെയും ഒരെസമയം പ്രണയിച്ച് വഞ്ചിക്കുന്ന മകനെ ഒരു പെണ്‍കുട്ടിയില്‍ തന്നെ ഒതുക്കുന്നതിനു വേണ്ടിയാണ് മാതാപിതാക്കള്‍ വിവാഹം ഉറപ്പിച്ചത്. എന്നാല്‍ മാതാപിതാക്കളെ കൊല്ലാനായിരുന്നു യുവാവിന്റെ തീരുമാനം . ആ തീരുമാനം ഒടുവില്‍ അയാളെ കൊണ്ടെത്തിച്ചത് ഇരുമ്പഴിക്കുള്ളിലേക്കാണ്‌ .

വാഹനമോഷണക്കേസുമായി ബന്ധപ്പെട്ടു പിടിയിലായ ഭരത് (25) എന്ന യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് രക്ഷിതാക്കളെ വെടിവച്ചുകൊല്ലാൻ പദ്ധതിയിട്ടതു വെളിപ്പെടുത്തിയത്.ഇയാളിൽനിന്നു പിസ്റ്റളും വെടിയുണ്ടകളും പിടിച്ചെടുത്തു. ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്താനാണ് ആദ്യം ശ്രമിച്ചത്. അതു വിജയിക്കാത്തതിനാൽ, ഇരുവരെയും വെടിവച്ചു കൊന്നശേഷം ജീവനൊടുക്കാനായിരുന്നു ആലോചനയെന്നും ഭരത് പറഞ്ഞു.

Top