Don't Miss Latest Videos WOLF'S EYE

സൂര്യഗായത്രിയ്ക്ക് സോഷ്യല്‍മീഡിയയില്‍ 15 കോടിയിലേറെ ആരാധകര്‍!

വടകര: സൂര്യഗായത്രി, ഇന്ന് കേരളക്കരയ്ക്ക് പ്രിയങ്കരിയായ ഗായികയാണ്. യുട്യൂബില്‍ ഈ 12 വയസ്സുകാരിയ്ക്ക് 15 കോടിയിലേറെ വരും ആരാധകര്‍! സൂര്യഗായത്രി പാടി ഹിറ്റാക്കിയത് ജിമിക്കി കമ്മലോ അഡാര്‍ ലവ്വോ അല്ല. ഭക്തിരസം തുളുമ്പുന്ന ഭജനകളും കീര്‍ത്തനങ്ങളുമാണ്. കോഴിക്കോട് വടകരയില്‍ നിന്നാണ് ഈ മാധുര്യം തുളുമ്പുന്ന ശബ്ദം ഉയര്‍ന്നത്.

ഭക്തകവി തുളസീദാസിന്റെ ‘ഹനുമാന്‍ ചാലീസ’ സാക്ഷാല്‍ എംഎസ് സുബ്ബലക്ഷ്മി പാടി ഹിറ്റാക്കിയ സ്‌തോത്രഗീതമാണ്. സൂര്യഗായത്രി തന്റെ കുട്ടിശബ്ദത്തില്‍ ഹനുമാന്‍ ചാലീസ പാടിയപ്പോള്‍ കണ്ടത് 2.4 കോടി ആളുകളാണ്. സുബ്ബലക്ഷ്മിയുടെ ഹനുമാന്‍ ചാലീസയുടെ യുട്യൂബിലെ ഏറ്റവും പ്രചാരമുള്ള വിഡിയോയ്ക്ക് ആസ്വാദകര്‍ ആറു ലക്ഷത്തില്‍ താഴെ.

സുബ്ബലക്ഷ്മി പാടിയ ‘ജയ ഗണേശ ജയ ഗണേശ…’ എന്നു തുടങ്ങുന്ന ‘ഗണേശ പഞ്ചരത്‌നം’ യുട്യൂബില്‍ ആസ്വദിച്ചവര്‍ 10 ലക്ഷം മാത്രമാണെങ്കില്‍ സൂര്യഗായത്രി അതു പാടിയപ്പോള്‍ കണ്ടവര്‍ 1.8 കോടി! സൂര്യഗായത്രിയുടെ മറ്റു സൂപ്പര്‍ഹിറ്റുകളെപ്പറ്റിയും കോടിക്കണക്കിലാണു പറയാനുള്ളത്. പുരന്ദരദാസ കൃതിയായ ‘ഭാഗ്യാത ലക്ഷ്മി ബാരമ്മ…’യ്ക്ക് ആസ്വാദകര്‍ 1.7 കോടി. തുളസീദാസിന്റെ ‘ശ്രീരാമചന്ദ്ര കൃപാലു…’ 1.3 കോടി… കൊച്ചു ഗായികമാര്‍ക്കൊപ്പം സംഘം ചേര്‍ന്നു പാടിയ ‘അയിഗിരി നന്ദിനി…’ 3.7 കോടി.

‘ജൂനിയര്‍ എംഎസ്’

പുറമേരി കടത്തനാട്ട് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒരു സാധാരണ വിദ്യാര്‍ഥിനിയാണ് ഈ മിടുക്കി. കളിച്ച് ചിരിച്ച് നടക്കുമ്പോഴും തന്റെ കൂട്ടുകാരി ഇന്ത്യ മുഴുവന്‍ ആരാധിക്കുന്ന ഗായികയാണെന്ന് പലകൂട്ടുകാര്‍ക്കും അറിയില്ല. സുബ്ബലക്ഷ്മിയുടെ പിന്‍തുടര്‍ച്ചക്കാരിയെന്നും ‘ജൂനിയര്‍ എംഎസ്’ എന്നുമൊക്കെ ഈ പ്രതിഭയെ വിശേഷിപ്പിക്കുന്നുവെന്ന കാര്യം നാട്ടുകാരും അറിഞ്ഞിട്ടില്ല.

ഒരു റിയാലിറ്റി ഷോയിലും സൂര്യഗായത്രി പങ്കെടുത്തിട്ടില്ല. അവാര്‍ഡ് നൈറ്റുകളിലോ സ്റ്റേജ് ഷോകളിലോ പാടിയിട്ടുമില്ല. മല്‍സരിക്കാനില്ലെന്നു തീരുമാനിച്ച് സ്‌കൂള്‍ കലോല്‍സവങ്ങളിലും പങ്കെടുക്കാറില്ല. പുതിയ ഗായകര്‍ സൃഷ്ടിക്കപ്പെടുന്നത് ഇത്തരം വേദികളിലാണെന്നു കരുതുന്നവര്‍ക്കു മുന്നില്‍ മാതൃകയാണ് ഈ കുട്ടി.

സംഗീത കച്ചേരിയില്‍ കൂട്ട് അച്ഛന്‍;

ഇന്ത്യയിലെ ഏതാണ്ട് എല്ലാ സംസ്ഥാനത്തുമായി മുന്നൂറോളം ഭജനസന്ധ്യകളാണ് ഈ ചെറുപ്രായത്തിനിടയില്‍ സൂര്യഗായത്രി നടത്തിയിട്ടുള്ളത്. ഇവയില്‍ പതിനഞ്ചില്‍ താഴെ സംഗീതപരിപാടികള്‍ മാത്രമേ കേരളത്തില്‍ നടന്നിട്ടുള്ളൂ എന്നതു വിചിത്രമായി തോന്നിയേക്കാം. അതിലുമേറെയുണ്ട് വിദേശത്ത്. ദുബായ്, സിംഗപ്പുര്‍, ദക്ഷിണാഫ്രിക്ക, ട്രിനിഡാഡ് തുടങ്ങിയ രാജ്യങ്ങളിലായി ഇരുപതോളം സൂര്യസംഗീത വേദികള്‍.

മൃദംഗം കലാകാരനായ അച്ഛന്‍ പിവി അനില്‍കുമാറാണ് മകള്‍ക്കു സ്റ്റേജിലെ കൂട്ട്. വയലിനില്‍ ഇളയച്ഛന്‍ സനില്‍കുമാറുമുണ്ടാവും. തബല വായിക്കുന്നത് പ്രശാന്ത് നിട്ടുര്‍. റിഥം പാഡുമായി ശൈലേഷ് മാരാര്‍…

മകളെ കാണാന്‍ വരുന്നവരോട് പറയുന്നത് ഇങ്ങനെ;

”സൂര്യയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു വിളിക്കുന്നവരോട് അടുത്തുനടക്കുന്ന ഏതെങ്കിലും സംഗീതപരിപാടികള്‍ക്കു വരാനാണു പറയാറ്. അപരിചിതരായവര്‍ക്കു വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുക്കാറില്ല. പക്ഷേ, അവര്‍ എങ്ങനെയെങ്കിലും വഴി കണ്ടുപിടിച്ചു വരും.” സൂര്യയുടെ അമ്മ ദിവ്യ പറയുന്നു.

‘ഒരു ദിവസം, ഇരുട്ടിത്തുടങ്ങിയ സമയത്ത് ചെന്നൈയില്‍ നിന്നൊരാള്‍ വന്നു. അറുപതു വയസ്സിനടുത്തു പ്രായം വരും. കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു ടാക്‌സി പിടിച്ച് എങ്ങനെയൊക്കെയോ വീടു തപ്പിപ്പിടിച്ച് ഇവിടെ എത്തി. തന്റെ കൊച്ചുമകളാണ് സൂര്യയെന്നാണ് അദ്ദേഹം പറഞ്ഞത്. അടുത്ത് ഹോട്ടലുണ്ടാവുമെന്നു പ്രതീക്ഷിച്ചാണ് ആളു വന്നത്. ഒടുവില്‍ ഇവിടെത്തന്നെ താമസിപ്പിക്കേണ്ടി വന്നു.”

 

Related posts

മൂന്നു ദിവസം പട്ടിണിക്കിട്ട ശേഷം യുവതിക്ക് സ്വന്തം കുഞ്ഞിനെ വേവിച്ചു ഭക്ഷണമായി നൽകി, ഐഎസ് ക്യാംപിലെ കൊടും ക്രൂരതയിൽ ഞെട്ടിത്തരിച്ച് ലോകം

പര്‍വത മുനമ്പില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീഴുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

കടുവാസ്നേഹം തലയ്ക്കുപിടിച്ചപ്പോള്‍ ഉടുതുണി വേണ്ടെന്നുവച്ചു

subeditor

നാലു വര്‍ഷത്തെ കൊടുംയാതനകളും, തെറ്റുകളും ഏറ്റു പറഞ്ഞ് കന്യാസ്ത്രീ

കലാണം ഉറപ്പിച്ചു കഴിഞ്ഞാൽ ഇവിടെ പെൺകുട്ടികൾ കന്യാചർമ്മം പിടിപ്പിക്കാൻ ക്ലിനിക്കിലേക്ക്

subeditor

ദിലീപ് ആശ്വസിക്കാന്‍ വകയില്ല ; ഒന്നും കഴിഞ്ഞിട്ടില്ല, ആവശ്യമെങ്കില്‍ വീണ്ടും മൊഴി പരിശോധിക്കുമെന്ന് പൊലീസ്‌

pravasishabdam online sub editor

ഒരു കാല്‍ ഇല്ലാതെ അരുണിമ കീഴടക്കിയ അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ കൊടുമുടി ‘വിന്‍സണ്‍ മാസിഫി’നെ കുറിച്ച് അറിയാം

26 വ​ർ​ഷം വ​ള​ർ​ത്തി​യ​ത് ത​ട്ടി​യെ​ടു​ത്ത കു​ഞ്ഞി​നെ; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി വീട്ടമ്മ

പീഡിപ്പിച്ചത് 12 പെണ്‍കുട്ടികളെയെന്നു പരാതി, എല്ലാവരും പിന്‍മാറിയപ്പോഴും ഭീഷണിക്കു വഴങ്ങാതെ ഒരേയൊരു പെണ്‍കുട്ടി

ഓപ്പറേഷന്‍ തിയറ്ററില്‍ കയറിയ നായ രോഗിയുടെ മുറിച്ചു മാറ്റിയ കാലുമായി കടന്നു…!

subeditor5

കാറിന് മുകളില്‍ ചാടിക്കയറി മോഷണം തടഞ്ഞു, ജീവന്‍ പണയം വെച്ച പോരാട്ടം, ധീരയായി അമേരിക്കന്‍ യുവതി

pravasishabdam news

ലോകത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി; നീളം 54 കിലോമീറ്റര്‍

പല്ലിശ്ശേരി ലോകകള്ളൻ.. റിയാസ് ദിലീപിന്റെ ഗുണ്ട ; ദിലീപ് ആരാധകനും പല്ലിശ്ശേരിയും ചാനലിൽ തമ്മിൽത്തല്ല്

നാന്‍ ഒരു തടവൈ സൊന്നാ നൂറു തടവൈ സൊന്ന മാതിരി… ; ഡയലോഗ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റേതെങ്കിലും ജീവിതത്തില്‍ അതു യാഥാര്‍ഥ്യമാക്കിയത് കരുണാനിധി

pravasishabdam online sub editor

പൂര്‍ണനഗ്നരയായി ആണ്‍-പെണ്‍ ഭേദമന്യേ അവര്‍ ഫോട്ടോഷൂട്ട് നടത്തി : ഫോട്ടോഷൂട്ടില്‍ പങ്കെടുത്ത് ഒരുകൂട്ടം കര്‍ഷകര്‍

കാമുകനൊപ്പം ജീവിക്കാനിറങ്ങിയ തന്നെ കാണാനില്ലെന്നു സോഷ്യല്‍ മീഡിയകളിലും മറ്റും വ്യാജപ്രചാരണങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് യുവതി

കുളിച്ച് ഈറനായി വന്ന് ദിവ്യദര്‍ശനം നല്‍കി ഭക്തരുടെ മനസിളക്കിയ ‘ ദിവ്യസുന്ദരി’ ആളെ കൂട്ടിയത് വിചിത്രമായി

വീട്ടുകാർ വഴക്കുപറഞ്ഞതിൽ മനംനൊന്ത് സ്വവർഗാനുരാഗികളായ പെൺകുട്ടികൾ ഒളിച്ചോടി, ഒരു രാത്രി കഴിഞ്ഞത് റെയിൽവെ സ്റ്റേഷനിൽ, കൊച്ചി നഗരത്തിലെ പ്രമുഖ കോളേജിൽ നടന്നത് ഞെട്ടിക്കുന്നത്

subeditor