സൗദിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു.ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയിലുണ്ടായ അപകടത്തിലാണ് കായംകുളം ഒന്നാംകുറ്റി ചേരാവള്ളി സ്വദേശികളായ ജവാദ് (50 ), കലുങ്കില്‍ സുബൈര്‍ കുട്ടി എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെ റിയാദിലെ വാദി ധവസീറിനടുത്തു വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെടുകയായിരുന്നു.ഇരുവരുടെയും മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം നാട്ടിലെത്തിക്കും.

 

Top