ശ്രീശാന്ത് സ്വന്തം തല തല്ലി പൊട്ടിച്ചു; താരം ആശുപത്രിയില്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ തലയ്ക്ക് പരുക്ക് പറ്റിയ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിയാലിറ്റി ഷോ ബിഗ്‌ബോസിനിടെയാണ് പരുക്ക് പറ്റിയത്. കുളിമുറിയുടെ ചുമരില്‍ ശ്രീശാന്ത് സ്വയം തലയടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് ഷോയുടെ സംഘാടകര്‍ നല്‍കുന്ന വിവരം. ഷോയിലെ മറ്റൊരു മല്‍സരാര്‍ഥിയായ സുരഭി റാണയെ അധിക്ഷേപിച്ചതിനു ശ്രീശാന്തിനെ അവതാരകനായ സല്‍മാന്‍ ഖാന്‍ ശാസിച്ചിരുന്നു. പിന്നാലെ കുളിമുറിയില്‍ കയറിയ ശ്രീശാന്ത് കരയുകയും ദേഷ്യം നിയന്ത്രിക്കാനാവാതെ തല കുളിമുറിയുടെ ചുമരിലിടിക്കുകയായിരുന്നു.

ശ്രീശാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നറിഞ്ഞപ്പോള്‍ ഭയമായിരുന്നു. ടീമുമായി സംസാരിച്ചു. അദ്ദേഹത്തിനു കഠിനമായ വേദന ഉണ്ടായിരുന്നതിനാല്‍ പരിശോധിക്കാനും എക്സ് റേ എടുക്കാനുമായി ആശുപത്രിയില്‍ കൊണ്ടുപോയി. ഇപ്പോള്‍ അദ്ദേഹം തിരിച്ചെത്തി. പേടിക്കാന്‍ ഒന്നുമില്ല. നിങ്ങളുടെ സ്നേഹത്തിനും അന്വേഷണത്തിനും നന്ദി’. ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി ട്വിറ്ററില്‍ കുറിച്ചു.

Top