നീ ഒറ്റയാള്‍ക്ക് പിറന്നവനാണെങ്കില്‍ ഞാനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്ന് നിന്റെ കുടുംബത്തെ പിടിച്ച് സത്യമിടൂ. എന്റെ ശാപം എന്നും നിനക്കുണ്ടാകും ;നാനിയെ വെല്ലുവിളിച്ച് ശ്രീറെഡ്ഡി

തെലുങ്ക് സിനിമയില്‍ നടി ശ്രീ റെഡ്ഡി അഴിച്ചു വിട്ട ലൈംഗികാരോപണ കൊടുങ്കാറ്റ് കൂടുതല്‍ ശക്തമാകുന്നു. നടന്‍ നാനിയുമായാണ് ഇപ്പോള്‍ താരം ഏറ്റുമുട്ടുന്നത്. താനുള്‍പ്പെടെ നിരവധി നടിമാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പിട്ടിട്ടുണ്ടെന്നാണ് ശ്രീറെഡ്ഡിയുടെ ആരോപണം. ഇതിനെതിരെ കേസ് കൊടുക്കുമെന്ന് നാനി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നമ്മള്‍ തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്ന് കുടുംബത്തെ പിടിച്ച് സത്യമിടാമോ എന്ന വെല്ലുവിളിയുമായി ശ്രീറെഡ്ഡിയെത്തിയത്.

‘അതേ നീയമപരമായി തന്നെ മുന്നോട്ട് പോകാം. പക്ഷേ നീ ഒറ്റയാള്‍ക്ക് പിറന്നവനാണെങ്കില്‍ ഞാനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്ന് നിന്റെ കുടുംബത്തെ പിടിച്ച് സത്യമിടൂ. എന്റെ ശാപം എന്നും നിനക്കുണ്ടാകും’ എന്ന് ശ്രീ റെഡ്ഡി കുറിച്ചു. ഇതിനൊപ്പം വളരെ മോശമായ ചീത്ത വിളിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് ശ്രീക്കെതിരെ നാനി വക്കീല്‍ നോട്ടീസ് അയച്ചത്. ഇത് ഫെയ്‌സ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തു.

Top