സെബാസ്റ്റ്യൻ ആൻ്റണി

ന്യൂജേഴ്സി: സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ  കാത്തലിക് ഫൊറോന ദേവാലയത്തിൽ  വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും, കഴുന്നെടുക്കൽ  ശുശ്രൂഷയും ജനുവരി 22 -നു (ഞായറാഴ്ച) നടത്തപ്പെടും.

ഞായറാഴ്ച രാവിലെ 9:30ന്  -തിരുനാളിനോടനു തുടക്കമായ തിരുക്കർമ്മങ്ങൽ ആരംഭിക്കും.തിരുസ്വരൂപം വെഞ്ചിരിക്കൽ, പ്രസുധേന്തി വാഴ്ച എന്നിവയേ തുടർന്നു നടക്കുന്ന ആഘോഷമായ തിരുനാൾ  ദിവ്യബലിക്കു ഇടവക വികാരി റവ. ഫാ. തോമസ് കടുകപ്പിള്ളിൽ നേതൃത്വം നൽകും. സമീപ ദേവാലയങ്ങളിൽ നിന്നുള്ള മറ്റു  വൈദീകരും തിരുക്കർമ്മങ്ങളിൽ പങ്കെടുക്കും. തുടർന്നു ആഘോഷമായ ലദീഞ്ഞ്,പ്രദക്ഷിണം,  കഴുന്നെടുക്കൽ ശുശ്രൂഷ,നേർച്ച കാഴ്ച സമർപ്പണം, നേർച്ച സദ്യ എന്നിവ നടക്കും.

“നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ. നിങ്ങൾക്ക്  പരസ്പരം സ്നേഹമുണ്ടെങ്കിൽ  നിങ്ങൾ  എന്റെ ശിഷ്യൻമാരാണെന്ന് അതുമൂലം എല്ലാവരും  അറിയും.”(യോഹ:13: 34- 35).

സ്നേഹത്തിന്റെ ഈ ക്രിസ്തുഭാഷ്യം അനുസരിച്ച് മുറിവുകളേറ്റ്  ജീവനർപ്പിച്ച് ദൈവത്തേയും സഹോദരനേയും സ്നേഹിച്ച വിശുദ്ധൻ.

സ്നേഹത്തിനുവേണ്ടി സ്വന്തം ജീവൻ  ബലിയർപ്പിക്കുന്നതിനേക്കാൾ  വലിയ സ്നേഹമില്ലെന്ന് പ്രഘോഷിച്ച്, കാൽവരിയിലെ  കുരിശിൽ  മനുഷ്യസ്നേഹത്തിന്റെ മഹോന്നത സാക്ഷ്യമായിത്തീർന്ന  മനുഷ്യപുത്രന്റെ സ്നേഹസന്ദേശവുമായി വിശ്വാസസംരക്ഷണത്തിനുള്ള പോരാട്ടത്തിൽ കൂരമ്പുകളെ കുളിർ മഴ  പോലെ നെഞ്ചോടു ചേർത്ത ക്രിസ്തുവിൻറെ  ധീര രക്തസാക്ഷി വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ  ഇടവക സമൂഹം ഒന്നായി ആഘോഷിക്കുമ്പോൾ, ക്രിസ്തീയ ജീവിതം നമ്മിൽ നിന്ന് ആവശ്യപ്പെടുന്ന ത്യാഗങ്ങളിൽ  അഭിമാനിക്കാനുള്ള കൃപയ്ക്കായി, വിശ്വാസത്തിന്റെ നിർമ്മലത  കാത്ത് സൂക്ഷിക്കാൻ  നാം ഏൽക്കുന്ന സഹനങ്ങളെ രക്തസാക്ഷിത്വത്തിലേയ്ക്കുള്ള വഴികളായി കാണുന്നതിനുള്ള  ഉൾക്കാഴ്ച്ചക്കായി, നമുക്ക് ചുറ്റുമുള്ള തിന്മയുടെ അധികാരസ്വരങ്ങളെ രക്തം ചിന്തിയും തിരുത്താൻ  വേണ്ട ആത്മശക്തിക്കായി തിരുനാൾ  ദിവസങ്ങളിലെ തിരുക്കർമ്മങ്ങളിൽ  ഭക്ത്യാദരവുകളോടെ പങ്കെടുത്ത് വിശുദ്ധന്റെ മധ്യസ്ഥം വഴി ധാരാളം ദൈവാനുഗ്രഹങ്ങൾ പ്രാപിക്കാൻ ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളിൽ  ഏവരെയും ഹാർദവമായി സ്വാഗതം ചെയ്യുന്നു.

വിശുദ്ധന്റെ തിരുനാൾ ഈ വർഷവും മുൻ വർഷങ്ങളിലേപ്പോലെ  ഇടവകയിലെ അൻപതിൽപ്പരം   കുടുംബങ്ങൾ ചേർന്നാണ്‌  നടത്തപ്പെടുന്നത്.

കൂടുതൽ വിവരങ്ങൾക്ക്,

സെബാസ്റ്റ്യൻ ആന്റണി (കോർഡിനേറ്റർ) 732-690-3934

മിനേഷ് ജോസഫ് (ട്രസ്റ്റി) (201) 978-9828

മേരീദാസൻ  തോമസ്‌(ട്രസ്റ്റി) (201) 912-6451

ജസ്റ്റിൻ ജോസഫ് (ട്രസ്റ്റി) (732)762-6744

സാബിൻ മാത്യു(ട്രസ്റ്റി) (848) 391-8461

വെബ്‌: www.Stthomassyronj.org

 ''നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ''