സ്റ്റീഫന്‍ ഹോക്കിങ്ങ് എന്ന വിസ്മയം മാഞ്ഞുപോയത് ലോകത്തോട് ചില കാര്യങ്ങൾ പറഞ്ഞുകൊണ്ട്‌

വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്ങ് എന്ന വിസ്മയം മാഞ്ഞുപോയത് ലോകത്തോട് ചില കാര്യങ്ങൾ പറഞ്ഞുകൊണ്ടാണ്. മറ്റു പ്രപഞ്ചങ്ങളെ എങ്ങനെ കണ്ടെത്താം, പ്രപഞ്ചാവസാനം എങ്ങനെ പ്രവചിക്കാം? എന്നിവയെക്കുറിച്ചുള്ള പ്രബന്ധം പൂര്‍ത്തിയാക്കിയശേഷമാണു ഹോക്കിങ് വിടവാങ്ങിയത്.

അദ്ദേഹം അവസാനനാളുകളിൽ കൂടുതലായി പഠിച്ചത് ബഹുപ്രപഞ്ചങ്ങളെക്കുറിച്ചാണ്. പ്രബന്ധം പൂര്‍ത്തിയാക്കി രണ്ടാഴ്ചകഴിഞ്ഞാണു അദ്ദേഹം മരിക്കുന്നത്. “എ സ്മൂത്ത് എക്സിറ്റ് ഫ്രം എറ്റേണല്‍ ഇന്‍ഫ്ളേഷന്‍” എന്നാണു പ്രബന്ധത്തിന്റെ പേര്. മഹാവിസ്ഫോടനത്തിനുശേഷം കുറെ പ്രപഞ്ചങ്ങള്‍ ഉണ്ടായെന്നാണു ഹോക്കിങ് പറഞ്ഞത്.

ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ബഹുപ്രപഞ്ചം സംബന്ധിച്ച സിദ്ധാന്തം പരീക്ഷിക്കാന്‍ ഹോക്കിങ് ആഗ്രഹിച്ചതായി ഹെര്‍ടോഗ് പറയുന്നു. നക്ഷത്രങ്ങളില്‍ ഊര്‍ജോല്‍പാദനം അവസാനിക്കുന്ന കാലമുണ്ടാകുമെന്നും അന്നു നമ്മുടെ പ്രപഞ്ചം ഇരുട്ടിലേക്കു പോകുമെന്നും ഹോക്കിങ് പറഞ്ഞു. അദ്ദേഹത്തിന്റെ സംസ്കാരം ഈ മാസമുണ്ടാകുമെന്നാണു സൂചന. ആല്‍ബട്ട് ഐന്‍സ്റ്റീന്‍ മാതൃകയില്‍ ഹോക്കിങ്ങിന്റെ തലച്ചോര്‍ വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ക്കു വീതിച്ചു നല്‍കാൻ നീക്കമുണ്ട്.

Top