ബീഫ് കഴിച്ചതിന് ഭാര്യ വഴക്കിട്ടു മനംനൊന്ത് ഡോക്ടര്‍ തൂങ്ങിമരിച്ചു

ലഖ്നൗ: ബീഫ് കഴിക്കുന്നതിനെച്ചൊല്ലി ഭാര്യയുമായി വഴക്കിട്ട ഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍. ഡോ. ഉമാശങ്കര്‍ ഗുപ്തയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നോണ്‍ വെജ് കഴിക്കുന്നതിനെച്ചൊല്ലി ഇയാള്‍ ഭാര്യയുമായി വഴിക്കിട്ടിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു വഴക്ക്. ഡോ. ഉമാശങ്കര്‍ പിന്നീട് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാത്രി പതിനൊന്നരയോടെ മുറിയില്‍ കയറി കതകടച്ച ഡോ. ഉമാശങ്കര്‍ ജീവനൊടുക്കുകയായിരുന്നു. അര മണിക്കൂറിന് ശേഷം ദീപ്തി ഭര്‍ത്താവിന്റെ മുറിയുടെ കതകില്‍ തട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. ഫോണില്‍ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ഗുപ്തയുടെ സഹപ്രവര്ത്തകന് ഹേമന്ത് പാണ്ഡെയെ വിവരം അറിയിച്ചു.അയല്‍വാസികളേയും വിവരം അറിയിച്ചു.
തുടര്‍ന്ന് കതക് ബലമായി തുറന്നപ്പോഴാണ് ഡോ. ഗുപ്തയെ സീലിംഗില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇയാളെ ഉടന്‍ തന്നെ ലോഹ്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ത്വക്ക് രോഗവിദഗ്ധനായിരുന്നു ആത്മഹത്യ ചെയ്ത ഡോ. ഉമാശങ്കര്‍. നോണ്‍ വെജ് ആയ ഉമാശങ്കര്‍ ബുധനാഴ്ച വൈകിട്ട് മാംസാഹാരം കൊണ്ടുവന്നു. മകള്‍ക്കൊപ്പം കഴിച്ചു. ഉമാശങ്കറിന്റെ ഭാര്യ വാണിജ്യ വകുപ്പില്‍ അസിസ്റ്റന്റ് കമ്മീഷണറായ ദീപ്തി അഗര്‍വാള്‍ സസ്യാഹാരിയാണ്. ഭര്‍ത്താവ്, വീട്ടില്‍ മാംസാഹാരം കൊണ്ടു വന്നതിനും മകള്‍ക്ക് കൂടി അത് നല്‍കിയതിനെയും ചൊല്ല ഇരുവരും തമ്മില്‍ വഴക്കുണ്ടായി. വഴക്കിനെ തുടര്‍ന്ന്