കേരളത്തിലെ നന്നായി പഠിക്കുന്ന കുട്ടികകളേ ലക്ഷ്യമിട്ട് ആത്മഹത്യാ ഗ്രൂപ്പുകൾ,3 പേർ മരിച്ചു, പലയിടത്തും ആത്മഹത്യാ ശ്രമം

വയനാട് ജില്ലയിൽ കുട്ടികൾ കൂട്ട ആത്മഹത്യ ചെയ്യുന്നതിനു പിന്നിൽ തീവ്രവാദ ഗ്രൂപ്പുകൾ. വയനാട്ടിലെ പല ഗ്രാമങ്ങളും ഇപ്പോൾ ഞെട്ടലിൽ ആണ്‌. സാമൂഹിക മാധ്യമങ്ങളിലെ മരണഗ്രൂപ്പുകള്‍ പിന്തുടരുന്നവര്‍ വയനാട്ടിൽ മാത്രമല്ല കേരളത്തിലെ പലയിടത്തേയും വിദ്യാർഥികൾ. പഠിക്കാൻ ഏറെ മിടുക്കരായ വിദ്യാർഥികളേ റിക്വസ്റ്റ് അയച്ച് മരണ ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യുകയാണ്‌ തന്ത്രം. ഈ ഗ്രൂപ്പുകളിൽ പലതിന്റെയും നിയന്ത്രണം രാജ്യത്തിനു പുറത്തെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.വയനാട് ജില്ലയിലെ കമ്പളക്കാട്ട് രണ്ടുകുട്ടികള്‍ ആത്മഹത്യചെയ്തത് ആത്മഹത്യാ ഗ്രൂപ്പുകളുടെ സ്വാധീനത്താലാണ്‌.ഇതേത്തുടര്‍ന്നാണ് ഇന്റലിജന്‍സ്, സൈബര്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി പോലീസ് പ്രത്യേക അന്വേഷണസംഘത്തിന് രൂപം കൊടുത്തത്. വയനാട്ടിലെ കുട്ടികള്‍ പിന്തുടരുന്ന സൈക്കോ ചെക്കന്‍ ഗ്രൂപ്പ് തീവ്രവാദ സ്വഭാവം ഉള്ളതാണ്‌.സമാനസ്വഭാവമുള്ള നാല് ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകള്‍ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.  ഇവയുടെ പിന്നിലുള്ളവരെ കണ്ടെത്താന്‍ ശ്രമം തുടരുന്നു.

കൊച്ചിയിലും സമാനമായ പരാതികളുണ്ട്.അതിനിടെ, ആത്മഹത്യചെയ്തവരുമായി സാമൂഹിക മാധ്യമങ്ങളിലൂടെ ബന്ധം പുലര്‍ത്തിയിരുന്ന കണ്ണൂര്‍ ജില്ലയിലെ വിദ്യാര്‍ഥി ചൊവ്വാഴ്ച കൈയില്‍ മുറിവുണ്ടാക്കിയ ചിത്രം സ്റ്റാറ്റസിട്ടു. ഈ കുട്ടിയും ആത്മഹത്യാ ശ്രമം ആയിരുന്നു നടത്തിയത്. ഓണ്‍ലൈന്‍ സൂയിസൈഡ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട മുഴുവന്‍ സൈബര്‍ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം. പഠിക്കുന്ന കുട്ടികളേ തിരഞ്ഞുപിടിച്ച് കൊല്ലുകയോ അവരിൽ വിഷാദ രോഗം ഉണ്ടാക്കി ഭാവി തകർക്കുകയോ ആണ്‌ തീവ്ര വാദ ഗ്രൂപ്പുകളുടെ ലക്ഷ്യം. പഠനത്തിൽ നിന്നും ശ്രദ്ധമാറ്റി ജീവിതവും നശിപ്പിക്കും.ജീവിതവിരക്തിയും മരണത്തോട് ആഭിമുഖ്യവുമുള്ള കൗമാരക്കാരെയും യുവാക്കളെയും ലോകത്ത് പലയിടത്തും തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകള്‍ ആത്മഹത്യാ സ്‌ക്വാഡുകളായി ഉപയോഗിക്കാറുണ്ട്. എന്തായാലും മാതാപിതാക്കളും കുട്ടികളും സൂക്ഷിക്കുക,സോഷ്യൽ മീഡിയയിൽ നിങ്ങൾക്ക് പരിചയം ഇല്ലാത്തവരേ എല്ലാം അൺ ഫ്രണ്ട് ചെയ്യുക. സംശയമുള്ള ഗ്രൂപ്പുകൾ ഒഴിവാക്കുക, അനാവശ്യ സൗഹൃദം ഒഴിവാക്കുക.

Top